ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്‌ഫോൺ! 9999 രൂപ വിലയിൽ വിവോ T4 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവുമധികം ഓപ്ഷനുകൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത് ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ ആണെന്ന് പറയേണ്ടിയിരിക്കുന്നു. വരുന്ന സ്മാർട്ട്ഫോണുകളിൽ നല്ലൊരു ശതമാനവും കുറഞ്ഞ വിലയിൽ ആണ് എത്തുന്നത്. ബജറ്റ് 5ജി സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഏറ്റവും പുതിയതായി ഒരു ഫോൺ ഇപ്പോൾ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ അവതരിപ്പിച്ചിരിക്കുന്നു. വിവോയുടെ T4 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന നിലയിൽ പുതിയ വിവോ T4 ലൈറ്റ് 5ജി (vivo T4 Lite 5G) ആണ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് 10000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും.
വിവോ T4 െെലറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU സഹിതം ആണ് വിവോ ടി4 ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. ഇതിൽ 4GB / 6GB / 8GB LPDDR4x റാം, 8GB വെർച്വൽ റാം, 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്.
ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണമാണ് വിവോ ടി4 ലൈറ്റ് 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, f/2.4 അപ്പേർച്ചർ ഉള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 ആണ് അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് വിവോ ടി4 ലൈറ്റ് 5ജി പ്രവർത്തിക്കുന്നത്. ഇതിന് 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഇതിൽ നൽകിയിരിക്കുന്നു.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5mm ഓഡിയോ ജാക്ക്, ടോപ്പ്-പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G (n1/n3/n5/n8/n28B/n38/n40/n77(3300-3800MHz)/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഈ ബജറ്റ് 5ജി ഫോണിൽ നൽകിയിരിക്കുന്നത്. ഈ ഫോണിന് 167.3× 76.95 × 8.19mm വലിപ്പവും 202 ഗ്രാം ഭാരവും ഉണ്ട്. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

വിവോ T4 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. ജൂലൈ 2 മുതൽ ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








