Home
Mobile

​ലൈറ്റ് 5G ഫോണിന്റെ ഫ്യൂസ് ​ഊരി വിവോയും; വിവോ T4 ​ലൈറ്റ് 5ജിയുടെ വില കൂട്ടി; പുതിയ വില...

സാധാരണക്കാരുടെ 5ജി സ്മാർട്ട്ഫോൺ മോഹങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യയിൽ ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നു. കഴിഞ്ഞ ദിവസം മുതൽ ഐക്യൂ തങ്ങളുടെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഓപ്ഷനായ ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ വില വർധിപ്പിച്ചിരുന്നു. ഐക്യൂ മാത്രമല്ല, വിവോയും സമാനരീതിയിൽ തങ്ങളുടെ ബജറ്റ് 5ജി ഫോൺ മോഡലായ വിവോ T4 ​ലൈറ്റ് 5ജിയുടെ വില വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ഐക്യൂ Z10 ​ലൈറ്റ് 5ജി വേരിയന്റുകളും വിവോ T4 ​ലൈറ്റ് 5ജി വേരിയന്റുകളും ഒരേ വിലയിൽ ​തന്നെയാണ് ലഭ്യമായിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ വിവോ T4 ​ലൈറ്റ് 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമായിരുന്നു വില. പിന്നീട് ഈ വേരിയന്റുകളോടൊപ്പം 4GB+64GB എന്ന കുറഞ്ഞ വേരിയന്റും അ‌വതരിപ്പിക്കപ്പെട്ടു.

വിവോ T4 ​ലൈറ്റ് 5ജിയുടെ വില കൂട്ടി; പുതിയ വില...
Also Read

മാർച്ച് 16 മുതൽ വിവോ T4​ ​ലൈറ്റ് 5ജി വേരിയന്റുകളുടെ വില വർധിപ്പിച്ചിരിക്കുന്നു. ഇപ്പോൾ വിവോ T4​ ​ലൈറ്റ് 5ജിയുടെ 4GB+ 64GB അ‌ടിസ്ഥാന വേരിയന്റിന് 12999 രൂപയാണ് വില. 4GB+ 128GB വേരിയന്റിന് 13999 രൂപയും 6GB+ 128GB വേരിയന്റിന് 14999 രൂപയും 8GB+ 256GB ടോപ് വേരിയന്റിന് 16999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

നിലവിൽ വിവോ സ്റ്റോറിൽ ഈ പുതിയ വിലയിലാണ് T4 ​ലൈറ്റ് 5ജി വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവോയുടെ സബ് ബ്രാൻഡായ ഐക്യുവിന്റെ Z10 ​ലൈറ്റ് 5ജി എന്ന ബജറ്റ് 5ജി ഫോണും ഇപ്പോൾ ഇതേ വിലയിൽ തന്നെയാണ് ലഭ്യമായിരിക്കുന്നത്. ബജറ്റ് വിലയിൽ വാങ്ങാൻ ലഭ്യമായിരുന്ന മികച്ച രണ്ട് ഓപ്ഷനുകളായിരുന്നു ഇവ, അ‌തിൽത്തന്നെ അ‌ൽപ്പം മുൻതൂക്കം കൂടുതൽ ഉണ്ടായിരുന്നത് ഐക്യൂ Z10 ​ലൈറ്റ് 5ജിക്ക് ആയിരുന്നു.

വിവോ T4 ​ലൈറ്റ് 5ജിയുടെ വില കൂട്ടി; പുതിയ വില...
Also Read

ഈ സ്മാർട്ട്ഫോണുകളുടെ വില വർധനവോടെ 10000 രൂപ വിലയിൽ ബജറ്റ് 5ജി ഫോണുകളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. 15000 രൂപയോടടുത്ത വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ വിവോ T4 ​ലൈറ്റ് 5ജി പരിഗണിക്കാം. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമായിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, LPDDR4x റാം, 8GB വെർച്വൽ റാം, 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിൽ ഉണ്ട്.

6.74 ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

Also Read
വിവോ T4 ​ലൈറ്റ് 5ജിയുടെ വില കൂട്ടി; പുതിയ വില...

15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), 5G, ഡ്യുവൽ 4G, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 ആണ് അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് പ്രവർത്തനം. 2 പ്രധാന ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The price of Vivo T4 Lite 5G has been increased in India. The base variant of Vivo T4 Lite 5G with 4GB+64GB is now priced at Rs 12,999. The 4GB+128GB variant is priced at Rs 13,999, the 6GB+128GB variant at Rs 14,999, and the top-end variant with 8GB+256GB at Rs 16,999. This new price hike is effective from March 16.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X