അത്ര ലൈറ്റ് ആക്കണ്ട, സ്ട്രോങ് മതി; വിവോ T4 ലൈറ്റ് 5G വാങ്ങുന്നെങ്കിൽ ഈ വേരിയന്റ് ആണ് ബെസ്റ്റ്
ഇപ്പോൾ ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ കിട്ടാൻ അൽപ്പം പാടാണ്, ഒരു അഞ്ച് മാസം മുമ്പ് വരെയൊക്കെ 10000 രൂപയിൽ താഴെ വിലയിൽ മത്സരിച്ചാണ് ബജറ്റ് 5ജി ഫോണുകൾ ഇറങ്ങിയിരുന്നത്. എന്നാൽ സ്മാർട്ട്ഫോൺ നിർമാണത്തിന് ചിലവ് കൂടിയപ്പോൾ സ്മാർട്ട്ഫോണുകളുടെ വില കമ്പനികൾ വർധിപ്പിക്കാൻ തുടങ്ങി, ഇത് ബജറ്റ് 5ജി ഫോണുകളെയും ബാധിച്ചു. ഇപ്പോൾ ബജറ്റ് 5ജി ഫോണുകൾ എന്ന പേരിൽ എത്തുന്നവ കൂടുതലും 12000 രൂപയോട് അടുത്ത വിലകളിലാണ് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചില മോഡലുകളുടെ പോലും വില ഇപ്പോൾ ലോഞ്ച് വിലയെക്കാൾ മുകളിലാണ്.
നേരത്തെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ പലതും വില കുറച്ച് ലോഞ്ച് ചെയ്യുന്നതിനായി കുറഞ്ഞ റാം+ സ്റ്റോറേജ് ശേഷിയോടെയാണ് എത്തിയത്. എന്നാൽ ഒറ്റനോട്ടത്തിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന 5ജി ഫോണുകൾ ആണ് ഇവയെങ്കിലും അവയുടെ ഭാവിയിലെ ഉപയോഗം അത്ര സുഗമമായിരിക്കില്ല. ദീർഘനാൾ മികച്ച പെർഫോമൻസ് ലഭ്യമാകണമെങ്കിൽ മികച്ച റാം+ സ്റ്റോറേജ് കോൺഫിഗറേഷനുള്ള ഫോണുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

10000 രൂപയോട് അടുത്ത ബജറ്റിൽ ഒരു 5ജി ഫോൺ തേടുന്നവർ ചെന്നെത്തുന്ന ഓപ്ഷനുകളിലൊന്നാണ് വിവോയുടെ t4 സീരീസിലെ വിവോ T4 ലൈറ്റ് 5G (Vivo T4 Lite 5G). ഇത് ഒരു മികച്ച 5ജി ഫോൺ ആണെങ്കിലും വിലക്കുറവ് നോക്കി കുറഞ്ഞ വേരിയന്റ് വാങ്ങുന്നതിനെക്കാൾ മികച്ചത് ടോപ് വേരിയന്റ് സ്വന്തമാക്കുന്നതാണ്.
കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട മോഡൽ ആണ് വിവോ T4 ലൈറ്റ് 5ജി. അന്ന് ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് ഈ വിലകൾ ഉയർന്നു.

ഇപ്പോൾ വിവോ T4 ലൈറ്റ് 5ജിയുടെ 4GB+64GB വേരിയന്റ് ലഭ്യമാണ്, ഇതിന് 10999 രൂപയും 4GB+128GB വേരിയന്റിന് 11999 രൂപയും 6GB+128GB വേരിയന്റിന് 12999 രൂപയും 8GB+256GB ടോപ് വേരിയന്റിന് 14999 രൂപയുമാണ് ഔദ്യോഗിക വെബ്സൈറ്റിലെ വില. ഇവിടെ അടിസ്ഥാന മോഡൽ ഡിസ്കൗണ്ട് സഹിതം 10000 രൂപയോട് അടുത്ത വിലയിൽ കിട്ടുമെങ്കിലും ടോപ് വേരിയന്റ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
വിവോ വെബ്സൈറ്റിൽ വിവോ T4 ലൈറ്റ് 5ജിക്ക് നിലവിൽ 300 രൂപ സ്റ്റുഡന്റ് ഡിസ്കൗണ്ട് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ ഔദ്യോഗിക വെബ്സൈറ്റിലെ അതേ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അടിസ്ഥാന മോഡലിന് 550 രൂപ മുതൽ ടോപ് വേരിയന്റിന് 750 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വിവോ T4 ലൈറ്റ് 5ജി ടോപ് വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 14249 രൂപ വിലയിൽ വാങ്ങാനാകും. 256GB സ്റ്റോറേജ് ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ലഭിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിക്കും. താൽപര്യമുള്ളവർക്ക് ലൈറ്റ് മോഡലിന്റെ ഈ സ്ട്രോങ് ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് കളർ ഓപ്ഷനുകളിൽ ആണ് വിവോ T4 ലൈറ്റ് 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 6000mAh ബാറ്ററി, സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 5MP ഫ്രണ്ട് ക്യാമറ, 6.74 ഇഞ്ച് HD+ LCD സ്ക്രീൻ തുടങ്ങി നിരവധി ഫീച്ചറുകൾ ഈ ബജറ്റ് 5ജി ഫോണിലുണ്ട്.


Click it and Unblock the Notifications








