Home
Mobile

ക്യൂ എന്ന് പറഞ്ഞാൽ ശരിക്കും ക്യൂ! വിവോയുടെ ഈ മൂന്ന് 5G ഫോണുകൾ ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലെ പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ​ഒന്നാണ് വിവോ. കിടിലൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിൽ വിവോയുടെ പങ്ക് ഒട്ടും ചെറുതല്ല. ഏറ്റവും ഒടുവിലായി വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് പ്രീമിയം മിഡ്റേഞ്ച് വിഭാഗത്തിൽപ്പെടുത്താവുന്ന വിവോ വി50 എ​ലൈറ്റ് എഡിഷനാണ്. നേരത്തെ ഇന്ത്യയിൽ അ‌വതരിപ്പിച്ച വി50 സീരീസി​ലെ വി50 മോഡലിനോട് അ‌നുബന്ധമായാണ് ഈ ഫോൺ എത്തിയത്. ഇതിന്റെ ബോക്സിനുള്ളിൽ TWS ഇയർബഡ്സും അ‌ടങ്ങുന്നു എന്നതായിരുന്നു ഏറ്റവും കൗതുകകരം. മികച്ച ക്യാമറയുള്ള ഒരു സ്മാർട്ട്ഫോൺ 40000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ വിവോ ഫോൺ.

വിവോ വി50 എ​ലൈറ്റ് എഡിഷന്റെ ലോഞ്ചിന് പിന്നാലെ തന്നെ ഇന്ത്യയിലെ വിവോ ആരാധകർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒരു വാർത്തകൂടി എത്തിയിട്ടുണ്ട്. മൂന്ന് വിവോ ഫോണുകൾ കൂടി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നു എന്നതാണ് അ‌ത്. ഗൂഗിൾ പ്ലേ പിന്തുണയ്ക്കുന്ന ഡി​വൈസുകളുടെ ലിസ്റ്റിംഗിൽ മൂന്ന് പുതിയ വിവോ ഫോണുകൾ കണ്ടെത്തിയിരിക്കുന്നു.

ശരിക്കും ക്യൂ! വിവോയുടെ ഈ മൂന്ന് 5G ഫോണുകൾ ഇന്ത്യയിലേക്ക്

വിവോ ടി4 സീരീസിലേക്ക് വരുന്ന വിവോ ടി4 ലൈറ്റ് (Vivo T4 Lite), വിവോ Y സീരീസിലേക്കുള്ള പുതിയ സ്മാർട്ട്ഫോണുകളായ വിവോ വൈ19എസ്ജിടി (Vivo Y19sGT), വിവോ വൈ29ടി 5ജി (Vivo Y19T) എന്നിവയാണ് ഗൂഗിൾ പ്ലേ പിന്തുണയ്ക്കുന്ന ഡി​വൈസുകളുടെ ലിസ്റ്റിൽ കണ്ടെത്തിയിരിക്കുന്നത്.

വിവോ വൈ19, വിവോ വൈ29 എന്നിവയുടെ ഒരു ഉപവിഭാഗമായിട്ടായിരിക്കാം വിവോ വൈ19എസ്ജിടി 5ജി, വിവോ വൈ29ടി 5ജി എന്നിവ വരുന്നത്. ഈ ലിസ്റ്റിങ് ഈ ഫോണുകളുടെ ഹാർഡ്‌വെയർ ഡീറ്റെയിൽസ് വെളിപ്പെടുത്തുന്നില്ല, എങ്കിലും ഇങ്ങനെ മൂന്ന് വിവോ ഫോണുകൾ ഇന്ത്യയിലേക്ക് വരാൻ തയാറാകുന്നു എന്ന വിവരം ഇത് നൽകുന്നു.

വിവോ T4 ലൈറ്റ് V2509 മോഡൽ നമ്പറിൽ ബ്ലൂടൂത്ത് SIG പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ 10,499 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഐക്യൂ Z9 ലൈറ്റിന്റെ റീബ്രാൻഡായിരിക്കും ഈ ഫോൺ എന്ന് റിപ്പോർട്ടുകളുണ്ട്. അ‌തിനാൽത്തന്നെ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക.

ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിവോ T4 ലൈറ്റ് 5ജിയിൽ പ്രതീക്ഷിക്കാവുന്ന മറ്റ് ഫീച്ചറുകൾ ഇവയാണ്: 6.56 ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 4GB/ 6GB LPDDR4x റാം, 128GB eMMC 5.1 സ്റ്റോറേജ്, 6ജിബി റാം, 6ജിബി വെർച്വൽ റാം, Arm മാലി-G57 MC2 ജിപിയു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ഈ വിവോ ഫോണിൽ ഉണ്ടാകുക. അ‌തിൽ എഫ്/1.8 അപ്പേർച്ചർ, സോണി സെൻസർ എന്നിവയുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി ഡെപ്ത് സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ ഇടംപിടിച്ചേക്കും. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയും പ്രതീക്ഷിക്കാം.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, യുഎസ്ബി ​​ടൈപ്പ്-സി, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP64 റേറ്റിങ്, 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും വിവോ ടി4 ​ലൈറ്റ് 5ജിയിൽ പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Three new Vivo phones have been spotted in the Google Play supported devices list. The Vivo T4 Lite, which is coming to the Vivo T4 series, and the new smartphones in the Vivo Y series, the Vivo Y19SGT and Vivo Y29T 5G, have been spotted in the Google Play supported devices list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X