Home
Mobile

നല്ലകാലം ഡിസ്കൗണ്ട് രൂപത്തിൽ വന്നിരിക്കുന്നു! വിവോ T സീരീസ് പ്രോ 5G മോഡലിന് 3000 രൂപ ഡിസ്കൗണ്ട്

2026 വരുംമുമ്പ് തന്നെ നല്ലകാലം സ്മാർട്ട്ഫോൺ ​ആരാധകരെ തേടിയെത്തിയിരിക്കുന്നു. കാരണം ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിരിക്കുന്നു. വിവോ ക്രിസ്മസിനോട് അ‌നുബന്ധിച്ച് തങ്ങളുടെ വിവിധ മോഡലുകൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാല് മാസം മുമ്പ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വിവോ T4 പ്രോ മോഡലിനും ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 25000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്ക് 30000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെട്ട ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാനുള്ള അ‌വസരമാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്.

വിവോ T4 പ്രോയുടെ 8GB + 128GB മോഡലിന് 27,999 രൂപയും, 8GB + 256GB മോഡലിന് 29,999 രൂപയും, 12GB + 256GB ടോപ് മോഡലിന് 31,999 രൂപയുമാണ് ലോഞ്ച് വില. സ്മാർട്ട്ഫോണുകൾക്ക് വില കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ആ വില വർധന ഈ മോഡലിനെ നിലവിൽ ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

വിവോ T സീരീസ് പ്രോ 5G മോഡലിന് 3000 രൂപ ഡിസ്കൗണ്ട്

എന്നാൽ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട മോഡലുകൾക്കും കമ്പനികൾ വില വർധിപ്പിക്കുന്നുണ്ട് എന്നതിനാൽ വരുംദിവസങ്ങളിൽ T4 പ്രോയുടെ വില വിവോ വർധിപ്പിച്ചേക്കുമോ എന്ന് പറയാനാകില്ല. എന്തായാലും നിലവിൽ യഥാർഥ വിലയിൽ തന്നെ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വലിയകാര്യമാണ്. ഇതോടൊപ്പം 3000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ T4 പ്രോ 5ജി അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിൽ സ്വന്തമാക്കാനാകും. ഈ ഫോൺ ലോഞ്ച് സമയത്തും ഇതേ വിലയിൽ ലഭ്യമായിരുന്നു. എന്നാൽ നിലവിലെ വില വർധനയുടെ സാഹചര്യത്തിൽ ഈ വിലയിൽ ഈ ഫോൺ കിട്ടുന്നത് ഭാഗ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

വിവോ T സീരീസ് പ്രോ 5G മോഡലിന് 3000 രൂപ ഡിസ്കൗണ്ട്

സെഗ്മെന്റിൽ ആദ്യമായി 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അ‌വതരിപ്പിക്കുന്ന ഫോൺ എന്ന പ്ര​ത്യേകതയുമായാണ് വിവോ T4 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്ത് ആയിരുന്നു മറ്റൊരു ആകർഷണം. കൂടാതെ 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഉള്ളതിനാൽ ഒരു മികച്ച സ്മാർട്ട്ഫോൺ എന്ന നിലയിൽ ശ്രദ്ധനേടാൻ ഈ മോഡലിനായി.

പ്രധാന ഫീച്ചറുകൾ

1/1.92″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 1/1.95″ IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ടി4 പ്രോ 5ജിയിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 4 (4nm) പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവ ഇതോടൊപ്പം എത്തുന്നു. 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ വിവോ നൽകിയിരിക്കുന്നത്.

വിവോ T സീരീസ് പ്രോ 5G മോഡലിന് 3000 രൂപ ഡിസ്കൗണ്ട്

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED സ്ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഇതിലെ ഡിസ്പ്ലേ ഫീച്ചറുകൾ.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ൽ ആണ് പ്രവർത്തനം. നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നൈട്രോ ബ്ലൂ, ബ്ലേസ് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Vivo T4 Pro 5G is available on the official website with an instant bank discount of Rs 3000. Its launch price is Rs 27,999 for the 8GB + 128GB model, Rs 29,999 for the 8GB + 256GB model, and Rs 31,999 for the top 12GB + 256GB model. If you take advantage of the bank discount, you can buy the base model for Rs 24,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X