ഡിസ്കൗണ്ട് കൊണ്ട് ഓണം അടിച്ചുപൊളിക്കാം, കിടിലൻ ഫോട്ടോയെടുക്കാൻ ഒരു ഫോണും കൈയിലിരിക്കും! ഈ ഡീൽ കളയല്ലേ
വിവോയുടെ മികച്ച ക്യാമറ ഫോണുകൾ വി സീരീസിലും അതിലും ഉയർന്ന പല മോഡലുകളിലും നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മിഡ് റേഞ്ചിലും ഒരു മികച്ച ക്യാമറ സജ്ജീകരണമുള്ള ഫോൺ വിവോ അവതരിപ്പിച്ചിട്ടുണ്ട്, കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ പുറത്തിറക്കിയ വിവോ ടി4 പ്രോ 5ജി (vivo T4 Pro 5G) ആണ് അത്. ഇന്ന് മുതൽ ഈ ടി സീരീസ് സ്മാർട്ട്ഫോൺ വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിച്ചിരിക്കുന്നു. സെഗ്മെന്റിൽ ആദ്യമായി 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുന്ന ഫോണാണ് ഇതെന്ന് വിവോ പറയുന്നു.
വിവോയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാമെങ്കിൽ ഈ ഓണക്കാലം തൂക്കാൻ ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. ഇപ്പോൾ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മികച്ച ലോഞ്ച് ഓഫർ ടി4 പ്രോയ്ക്ക് വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിമിത കാലത്തേക്ക് മാത്രമേ ലോഞ്ച് ഓഫർ ലഭ്യമാകൂ എന്നതിനാൽ ഓണത്തിന് മുൻപ് ഒരു ഫോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിവോ ടി4 പ്രോ 5ജി പരിഗണിക്കാവുന്നതാണ്.

വിവോ ടി4 പ്രോ 5ജി ലോഞ്ച് ഓഫർ
വിവോ T4 പ്രോയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും, 8GB + 256GB വേരിയന്റിന് 29,999 രൂപയും, 12GB + 256GB ടോപ് വേരിയന്റിന് 31,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 3000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് താൽപര്യമില്ലാത്തവർക്ക് 3000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഡീൽ പരിഗണിക്കാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഓഫർ പ്രയോജനപ്പെടുത്തുന്നതിലൂടെ വിവോ ടി4 പ്രോ 24999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. ലോഞ്ച് ഓഫർ കാലവധി തീർന്നശേഷം ഈ ഫോൺ വാങ്ങാൻ പോയാൽ 27999 രൂപ നൽകേണ്ടിവരും. അതിനാൽ ഇപ്പോൾ വാങ്ങിയാൽ ആ ഡിസ്കൗണ്ട് കാശുകൊണ്ട് ഓണം കൂടുതൽ അടിപൊളിയാക്കാം, ഒപ്പം ഓണത്തിന് കിടിലൻ പടങ്ങളെടുക്കാൻ ഒരു ഫോണും കൈയിലിരിക്കും.

വിവോ T4 പ്രോയുടെ പ്രധാന ഫീച്ചറുകൾ
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392× 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ ഡിസ്പ്ലേ എത്തിയിട്ടുള്ളത്.
അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ വിവോ ടി4 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ 1/1.92″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്നു.
സെൽഫി പ്രേമികൾക്കായി 32MP ഫ്രണ്ട് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ടി4 പ്രോ 5ജിയിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും. സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുൾപ്പെടെ AI ഫീച്ചറുകളും ഇതിലുണ്ട്.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നൈട്രോ ബ്ലൂ, ബ്ലേസ് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് വിവോ ടി4 പ്രോ 5ജി വാങ്ങാൻ ലഭ്യമാകുക. 163.53× 76.96× 7.53mm വലിപ്പവും 192 ഗ്രാം ഭാരവും ഇതിനുണ്ട്.


Click it and Unblock the Notifications








