Home
Mobile

ഇങ്ങനെ ഡിസ്കൗണ്ട് നൽകിയാൽ ഫെസ്റ്റിവൽ കളറാകാതിരിക്കുമോ! വിവോ T4 പ്രോ ഡീൽ ഇതാ

ഫെസ്റ്റിവൽ സീസൺ കളറാക്കാൻ സ്മാർട്ട്ഫോണുകൾക്ക് കമ്പനികൾ ആകർഷകമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റിയ സമയമാണ്. നിരവധി മികച്ച സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമാണ്. അ‌വയിൽ പലതും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. ഇപ്പോൾ വിവോയുടെ ഒരു പ്രോ മോഡലും ഫെസ്റ്റിവൽ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നു. അ‌ടുത്തിടെ വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ച വിവോ ടി4 പ്രോ (vivo T4 Pro 5G) ആണ് ആ മോഡൽ.

യഥാർഥ വില

സെഗ്മെന്റിൽ ആദ്യമായി 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ എന്നത് അ‌ടക്കം ഒട്ടനവധി പ്രത്യേകതകളുള്ള സ്മാർട്ട്ഫോൺ ആണ് വിവോ ടി4 പ്രോ 5ജി. വിവോ T4 പ്രോയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 27,999 രൂപയും, 8GB + 256GB വേരിയന്റിന് 29,999 രൂപയും, 12GB + 256GB ടോപ് വേരിയന്റിന് 31,999 രൂപയുമാണ് വില.

വിവോ T4 പ്രോ: ഇങ്ങനെ ഡിസ്കൗണ്ട് നൽകിയാൽ ഫെസ്റ്റിവൽ കളറാകാതിരിക്കുമോ

ഡിസ്കൗണ്ട്

ഇപ്പോൾ ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് വിവോ ഈ സ്മാർട്ട്ഫോണിന് പ്രത്യേക ഡിസ്കൗണ്ടും ബാങ്ക് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. യഥാർഥ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അ‌ടിസ്ഥാന മോഡലിന് 2500 രൂപയുടെയും മറ്റ് രണ്ട് വേരിയന്റുകൾക്ക് 3000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് വിവോ നൽകുന്നുണ്ട്.

ഈ ഫെസ്റ്റിവൽ സെയിൽ പ്രയോജനപ്പെടുത്തിയാൽ 25499 രൂപ വിലയിൽ വിവോ ടി4 പ്രോ 5ജി ഇപ്പോൾ വാങ്ങാനാകും. മികച്ച സെൽഫി ക്യാമറയുള്ള സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവർക്ക് ഉൾപ്പെടെ പരിഗണിക്കാവുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. നൈട്രോ ബ്ലൂ, ബ്ലേസ് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് വിവോ ടി4 പ്രോ 5ജി വാങ്ങാൻ ലഭ്യമാകുക. 163.53× 76.96× 7.53mm വലിപ്പവും 192 ഗ്രാം ഭാരവും ഇതിനുണ്ട്.

വിവോ T4 പ്രോ: ഇങ്ങനെ ഡിസ്കൗണ്ട് നൽകിയാൽ ഫെസ്റ്റിവൽ കളറാകാതിരിക്കുമോ

വിവോ T4 പ്രോയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392× 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 4nm പ്രോസസർ.

അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (1/1.92″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 2MP ഡെപ്ത് സെൻസർ, ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ്), 4K വീഡിയോ റെക്കോർഡിംഗ് സഹിതം 32MP ഫ്രണ്ട് ക്യാമറ.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, ഫൺടച്ച് OS 15 (4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.) എന്നിവ ഇതിലുണ്ട്.

വിവോ T4 പ്രോ: ഇങ്ങനെ ഡിസ്കൗണ്ട് നൽകിയാൽ ഫെസ്റ്റിവൽ കളറാകാതിരിക്കുമോ

വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ ഓൺ​ലൈനായി വാങ്ങാനാകും. യഥാർഥ വിലയിൽ തന്നെയാണ് വിവോ ടി4 പ്രോ 5ജി ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് സൗകര്യവുമുണ്ട്. എന്നാൽ മികച്ച ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നത് വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ ആണ്.

More from GizBot

Best Mobiles in India

English summary
Vivo T4 Pro 5G is now available with festival discounts. The Vivo T4 Pro is priced at Rs 27,999 for the 8GB + 128GB base variant, Rs 29,999 for the 8GB + 256GB variant, and Rs 31,999 for the 12GB + 256GB top variant. This is the actual price listed on the Vivo website. However, Vivo has provided a bank discount of Rs 2,500 for the base model and Rs 3,000 for the other two variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X