3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുള്ള സെഗ്മെന്റിലെ ആദ്യ ഫോൺ; വിവോ T4 പ്രോ ഇന്ത്യയിൽ എത്തി
മികച്ച ക്യാമറ സജ്ജീകരണമുള്ള ഒരു കരുത്തൻ സ്മാർട്ട്ഫോൺ 25000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ ഒരു പുതിയ ഓപ്ഷൻ എത്തിയിരിക്കുന്നു. വിവോ തങ്ങളുടെ ടി4 സീരീസിലേക്ക് പുതിയതായി വിവോ ടി4 പ്രോ (vivo T4 Pro ) എന്ന മോഡൽ അവതരിപ്പിച്ചിരിക്കുന്നു. മികച്ച പെർഫോമൻസ്, ബാറ്ററി ശേഷി എന്നിവയൊക്കെ ഉണ്ടെങ്കിലും അതിനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ക്യാമറ സജ്ജീകരണം ഈ ഫോണിൽ ഉണ്ട് എന്നാണ് വിവോയുടെ വിവരണങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. സെഗ്മെന്റിൽ ആദ്യമായി 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുന്ന ഫോൺ ആണ് ഇത് എന്ന് വിവോ പറയുന്നുണ്ട്.
ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിൽ എത്തിയിരിക്കുന്ന ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിൽ വിസി സ്മാർട്ട് കൂളിംഗ് സിസ്റ്റവും 12 ജിബി വരെ റാമും 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയും അടക്കമുള്ള മറ്റ് മികച്ച ഫീച്ചറുകളും ഉണ്ട്.

വിവോ T4 പ്രോയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77-ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ ക്വാഡ് കർവ്ഡ് AMOLED ഡിസ്പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 2160Hz PWM ഡിമ്മിംഗ്, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 4 (4nm) മൊബൈൽ പ്ലാറ്റ്ഫോമിന് പിന്തുണയുമായി അഡ്രിനോ 722 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ൽ ആണ് പ്രവർത്തനം. നാല് ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.

വിവോ ടി4 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.92″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പർച്ചർ, OIS), 50MP 1/1.95″ IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ( f/2.65 അപ്പേർച്ചർ, OIS), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ടി4 പ്രോ 5ജിയിൽ വിവോ നൽകിയിട്ടുണ്ട്. സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുൾപ്പെടെ AI ഫീച്ചറുകളും ഇതിലുണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n38/n40/n41/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഈ പ്രോ മോഡലിൽ വിവോ നൽകിയിരിക്കുന്നത്. 163.53× 76.96× 7.53mm വലിപ്പവും 192 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. നൈട്രോ ബ്ലൂ, ബ്ലേസ് ഗോൾഡ് കളർ ഓപ്ഷനുകളിലാണ് വിവോ ടി4 പ്രോ 5ജി വാങ്ങാൻ ലഭ്യമാകുക.
വിലയും ലഭ്യതയും
വിവോ T4 പ്രോയുടെ 8GB + 128GB മോഡലിന് 27,999 രൂപയും, 8GB + 256GB മോഡലിന് 29,999 രൂപയും, 12GB + 256GB ടോപ് മോഡലിന് 31,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ഫ്ലാറ്റ് കിഴിവ് അല്ലെങ്കിൽ 3000 രൂപ ഫ്ലാറ്റ് എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അതിനാൽ 24999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.
HDFC ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോഴാണ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 29 മുതൽ വിവോ ടി4 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications








