8999 രൂപയ്ക്ക് T4 ലൈറ്റ് 5G മുതൽ 33999 രൂപയ്ക്ക് T4 അൾട്ര 5G വരെ; വിവോ ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ടുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ശ്രദ്ധേയമായ ബ്രാൻഡുകളിൽ ഒന്നായ വിവോ തങ്ങളുടെ ഏറ്റവും പുതിയ T4 സീരീസിലെ 6 5ജി സ്മാർട്ട്ഫോണുകളുടെയും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ട് വിലകൾ വെളിപ്പെടുത്തിയിരിക്കുന്നു. 8999 രൂപയ്ക്ക് T4 ലൈറ്റ് 5G മുതൽ 33999 രൂപയ്ക്ക് T4 അൾട്ര 5G വരെ നീളുന്നതാണ് ഈ ടി4 സീരീസിന്റെ ഡിസ്കൗണ്ട് നിര. വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിലിൽ നല്ലൊരു സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഡീലുകളാണ് ഇതിൽ ഉള്ളത് എന്നതിൽ സംശയമില്ല. ടി4 സീരീസിലെ വിവോ ഫോണുകളും അവയുടെ ഡിസ്കൗണ്ട് വിലയും പരിചയപ്പെടാം.
വിവോ ടി4 ലൈറ്റ് 5ജി
ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച വിവോ ടി4 ലൈറ്റ് 5ജി ( Vivo T4 Lite 5G) യുടെ 4GB+128GB അടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB+128GB വേരിയന്റിന് 10,999 രൂപയും, 8GB+256GB വേരിയന്റിന് 12,999 രൂപയുമാണ് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 8999 രൂപ വിലയിൽ വാങ്ങാനാകും.

വിവോ T4x 5G
ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട വിവോ T4x 5G (Vivo T4x 5G) യുടെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 12249 രൂപ വിലയിൽ ലഭ്യമാകും.
വിവോ T4R 5ജി
ഈ വർഷം ജൂലൈയിൽ എത്തിയ വിവോ T4R 5ജി (Vivo T4R 5G) യുടെ 8ജിബി+ 128ജിബി മോഡലിന് 19,499 രൂപയും, 8ജിബി + 256ജിബി മോഡലിന് 21,499 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി മോഡലിന് 23,499 രൂപയുമാണ് യഥാർഥ വില. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 17499 രൂപ വിലയിൽ വാങ്ങാനാകും.

വിവോ T4 5ജി
ഈ വർഷം ഏപ്രിലിൽ അവതരിപ്പിക്കപ്പെട്ട വിവോ T4 5ജി (Vivo T4 5G ) യുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമാണ് വില. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 18999 രൂപ പ്രാരംഭ വിലയിൽ ഇത് ലഭ്യമാകും.
വിവോ T4 പ്രോ 5ജി
കഴിഞ്ഞ മാസം, അതായത് ഓഗസ്റ്റിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ T4 പ്രോ 5ജി (Vivo T4 Pro 5G) വിവോയുടെ ടി സീരീസിലെ ഏറ്റവും പുതിയ ഫോൺ ആണ്. ഇതിന്റെ 8GB+128GB മോഡലിന് 27,999 രൂപയും, 8GB+256GB മോഡലിന് 29,999 രൂപയും, 12GB+256GB മോഡലിന് 31,999 രൂപയുമാണ് വില. എന്നാൽ ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ടുകളുടെ ഭാഗമായി ഇത് 25499 രൂപ വിലയിൽ വാങ്ങാനാകും.
വിവോ ടി4 അൾട്ര 5ജി
ഈ വർഷം ജൂണിൽ അവതരിപ്പിക്കപ്പെട്ട വിവോ ടി4 അൾട്ര ( Vivo T4 Ultra) 5ജിയുടെ 8GB+256GB വേരിയന്റിന് 37,999 രൂപയും, 12GB+256GB വേരിയന്റിന് 39,999 രൂപയും, 12GB+ 512GB വേരിയന്റിന് 41,999 രൂപയുമാണ് വില. T4 സീരീസിലെ ഏറ്റവും കൂടിയ മോഡൽ ആണിത്. ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഇത് 33999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന വിവോ ടി4 സീരീസിലെ മോഡലുകൾ മാത്രമാണ് ഇവ. ഇത് കൂടാതെ വിവോയുടെ മറ്റ് സീരീസുകളിലുള്ള സ്മാർട്ട്ഫോണുകൾക്കും ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകും. ഈ മാസം 22 മുതൽ ഡിസ്കൗണ്ടുകൾ നിലവിൽ വരും, 23 മുതലാണ് എല്ലാവർക്കുമായി ബിഗ് ബില്യൺ ഡേയ്സ് ഡിസ്കൗണ്ടുകൾ ലഭ്യമാകുക.


Click it and Unblock the Notifications



