Home
Mobile

വിവോയുടെ ഓൾറൗണ്ടർ സ്മാർട്ട്ഫോണിന് വില കുറഞ്ഞു, ഡിസ്കൗണ്ട് തുടരുന്നു; മോഡൽ ഏതെന്ന് അ‌റിയണ്ടേ!

വിവോ ഈ വർഷം ജൂണിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഓൾറൗണ്ടർ സ്മാർട്ട്ഫോൺ ആണ് വിവോ T4 അ‌ൾട്ര (vivo T4 Ultra 5G). മികച്ച ഡി​സൈൻ, മികച്ച ക്യാമറ, മികച്ച പെർഫോമൻസ്, മികച്ച ഈട് എന്നിങ്ങനെ മുടക്കുന്ന വിലയ്ക്ക് ലഭ്യമാകുന്ന മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഒരു ഓൾറൗണ്ടർ സ്മാർട്ട്ഫോൺ എന്ന് ഇതിനെ നിസംശയം വിളിക്കാനാകും. ഇത് ലോഞ്ച് ചെയ്തിട്ട് ഏതാണ്ട് നാല് മാസത്തിലധികം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ ഈ ഫോണിനെപ്പറ്റി വീണ്ടും പറയാൻ കാര്യം ലോഞ്ച് ഓഫർ ഉണ്ടായിരുന്നപ്പോൾ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ ഓൾറൗണ്ടർ സ്മാർട്ട്ഫോൺ വാങ്ങാൻ അ‌വസരമുണ്ട് എന്നതാണ്.

യഥാർഥ വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ ടി4 അൾട്രയുടെ 8GB +256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ തുടക്കത്തിൽ ഇത് 34999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

വിവോയുടെ ഓൾറൗണ്ടർ സ്മാർട്ട്ഫോണിന് വില കുറഞ്ഞു, ഡിസ്കൗണ്ട് തുടരുന്നു

വില കുറഞ്ഞു

എന്നാൽ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ തന്നെ ശക്തമായ മത്സരം നിലനിൽക്കുന്നതിനാലാകാം, ഈ വിവോ t4 അ‌ൾട്ര മോഡലിന്റെ വില കുറഞ്ഞിട്ടുണ്ട്. നിലവിൽ വിവോ വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 35999 രൂപ പ്രാരംഭ വിലയിലാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ലഭ്യമായ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വിവോ T4 അ‌ൾട്ര 5ജി ഇപ്പോൾ 33999 രൂപ പ്രാരംഭ വിലയിൽ വിവോ സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും വാങ്ങാൻ ലഭ്യമാണ്. ഇത് ലോഞ്ച് ഓഫർ സഹിതം ലഭ്യമായതിനെക്കാൾ 1000 രൂപ കൂടുതൽ വിലക്കുറവിലാണ് ഇപ്പോൾ കിട്ടുന്നത് എന്നത് ഈ ഡീലിനെ ശ്രദ്ധേയമാക്കുന്നു.

വിവോയുടെ ഓൾറൗണ്ടർ സ്മാർട്ട്ഫോണിന് വില കുറഞ്ഞു, ഡിസ്കൗണ്ട് തുടരുന്നു

ഫെസ്റ്റിവൽ സെയിൽ കഴിഞ്ഞതിന് ശേഷം ഇ-കൊമേഴ്സ് വെബ്​സൈറ്റുകളിൽ ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമായിട്ടുണ്ടെങ്കിലും പല ഡിസ്കൗണ്ടുകളും പേരിന് മാത്രം ഡിസ്കൗണ്ട് ഉള്ളവയാണ്. അ‌തായത് മുൻപ് ലഭിച്ച ഡീലിനെ അ‌പേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് അ‌ത്ര മെച്ചമല്ല. എന്നാലിവിടെ വിവോ ടി4 അ‌ൾട്രയുടെ കാര്യത്തിൽ അ‌ത്തരം പ്രശ്നങ്ങളൊന്നുമില്ല. മികച്ച ഡിസ്കൗണ്ടും വിലക്കുറവും തന്നെയാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (2800×1260 പിക്സൽസ്) 1.5K AMOLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, SCHOTT Xensation α കവർ ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ, Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ, ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ, 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് പിന്തുണ), 1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറ, ഫൺടച്ച് OS 15 (3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

വിവോയുടെ ഓൾറൗണ്ടർ സ്മാർട്ട്ഫോണിന് വില കുറഞ്ഞു, ഡിസ്കൗണ്ട് തുടരുന്നു

90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAhബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകൾ ഇതിലുണ്ട്. ഫീനിക്സ് ഗോൾഡ്, മീറ്റിയർ ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Vivo T4 Ultra 5G has received a price cut. It is now available at Rs 33,999 with a bank discount of Rs 2,000. At the time of launch in India, the Vivo T4 Ultra was priced at Rs 37,999 for the 8GB + 256GB variant, Rs 39,999 for the 12GB + 256GB variant, and Rs 41,999 for the top-end 12GB + 512GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X