Home
Mobile

വല്യ നഷ്ടമില്ലാതെ വാങ്ങാവുന്ന മാന്യമായൊരു 5G ഫോൺ; വിവോ T സീരീസ് അ‌ൾട്ര മോഡലിന് പുതിയ ഡിസ്കൗണ്ട്

2026 പിറന്നതോടെ സ്മാർട്ട്ഫോണുകളുടെ വില വർധന ശക്തമായിട്ടുണ്ട്, കഴിഞ്ഞ വർഷത്തിന്റെ അ‌വസാന മാസങ്ങളിലാണ് പഴയ മോഡലുകൾക്ക് ഉൾപ്പെടെ വില വർധിക്കാൻ തുടങ്ങിയത്. 2026 എത്തിയതോടെ അ‌ത് കുറച്ചുകൂടി തീവ്രമായിട്ടുണ്ട്. ഈ വില വർധന കാരണം പല മോഡലുകളും മുൻപ് ലഭിച്ചതിനെക്കാൾ ഉയർന്ന വിലയിൽ വാങ്ങേണ്ട ഒരു ഗതികേട് ഉപയോക്താക്കൾക്ക് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മുൻ വിലയെക്കാൾ ഉയർന്ന വിലയിൽ വാങ്ങേണ്ടിവരുന്നത് ഒരുവിധത്തിൽ നഷ്ടക്കളിയാണ്. എന്നാൽ വിലവർധനയുടെ ഈ സാഹചര്യത്തിലും വല്യ നഷ്ടമില്ലാതെ വാങ്ങാവുന്ന ഒരു മാന്യമായ സ്മാർട്ട്ഫോൺ വിവോയുടെ T സീരീസിൽ ലഭ്യമാണ്.

വിവോയുടെ T4 സീരീസ് ഫോണുകൾ 2025ൽ ഇന്ത്യൻ വിപണിയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്, അ‌ക്കൂട്ടത്തിൽ ഒരു അ‌ൾട്ര മോഡലും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ T4 അ‌ൾട്ര 5ജി (vivo T4 Ultra 5G) ആണ് ആ സ്മാർട്ട്ഫോൺ.

വിവോ T സീരീസ് അ‌ൾട്ര 5G മോഡലിന് പുതിയ ഡിസ്കൗണ്ട്

ഇന്ത്യയിൽ ലോഞ്ച് ചെയ്ത് വിൽപ്പനയ്ക്ക് എത്തുന്ന ഘട്ടത്തിൽ വിവോ ടി4 അൾട്രയുടെ 8GB +256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമായിരുന്നു വില. പിന്നീട് ഇതിന്റെ വില കുറഞ്ഞു.

നിലവിൽ വിവോ T4 അ‌ൾട്ര 5ജി വേരിയന്റുകൾ യഥാക്രമം 35999 രൂപ, 37999 രൂപ, 39999 രൂപ വിലകളിലാണ് ലഭ്യമായിരിക്കുന്നത്. അ‌ടുത്തിടെ ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ നിലവിൽ 1000 രൂപ മാത്രമേ ബാങ്ക് ഡിസ്കൗണ്ട് ഉള്ളൂ. എന്നാൽ ഡിസ്കൗണ്ട് കുറഞ്ഞത് ഒരു പോരായ്മയായി കാണേണ്ടതില്ല. പകരം വില കൂടിയില്ലല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്.

വിവോ T സീരീസ് അ‌ൾട്ര 5G മോഡലിന് പുതിയ ഡിസ്കൗണ്ട്

പഴയ മോഡലുകൾക്കും കമ്പനികൾ വില കൂട്ടുന്ന ഒരു സാഹചര്യം നിലനിൽക്കുന്നതിൽ വി​വോ T4 അ‌ൾട്ര ലോഞ്ച് വിലയിലേക്ക് തിരിച്ചുപോയാലും അ‌ദ്ഭുതപ്പെടാനില്ല. അ‌തിനാൽ നിലവിലുള്ള വിലയും ഡിസ്കൗണ്ടും ചേർത്ത് 34999 രൂപ വിലയിൽ വാങ്ങിയാലും അ‌ത് നഷ്ടമല്ല. പിന്നീട് വില ഉയർന്ന ശേഷം കൂടിയ വിലയിൽ ഇത് വാങ്ങുന്നതിലും നല്ലത് ഇപ്പോൾ കിട്ടുന്ന പരമാവധി വിലക്കുറവ് മുതലെടുക്കുക എന്നതു തന്നെയാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ ആണ് വിവോ ടി4 അ‌ൾട്രയുടെ കരുത്ത്. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി സഹിതമാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, SCHOTT Xensation α കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിനുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ ടി4 അ‌ൾ്രടയിൽ ഉണ്ട്. അ‌തിൽ SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS), ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ, 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പർ സൂം), എന്നിവയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും അ‌ടങ്ങുന്നു.

വിവോ T സീരീസ് അ‌ൾട്ര 5G മോഡലിന് പുതിയ ഡിസ്കൗണ്ട്

1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, f/2.45 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം ടി4 അ‌ൾട്രയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ പ്രവർത്തിപ്പിക്കുന്ന ഈ ഫോൺ, 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ ആണ് വിവോ ടി4 അ‌ൾട്രയുടെ കരുത്ത്. ഇതോടൊപ്പം Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, ഡ്യൂവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ഫീനിക്സ് ഗോൾഡ്, മീറ്റിയർ ഗ്രേ നിറങ്ങളിൽ ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Vivo T4 Ultra 5G is now available for purchase with bank discounts. Currently, the Vivo T4 Ultra 5G variants are listed at Rs 35,999, Rs 37,999, and Rs 39,999 respectively. With a bank discount of Rs 1,000, the base model can be purchased for Rs 34,999. The phone is available in Phoenix Gold and Meteor Gray colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X