Home
Mobile

നല്ല ക്യാമറയും പെർഫോമൻസും വേണ്ടവർക്ക് പരിഗണിക്കാം; 3000 രൂപ ഡിസ്കൗണ്ടുമായി വിവോ T4 അ‌ൾട്ര വിൽപ്പന തുടങ്ങി

മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടുന്ന ഒരു സ്മാർട്ട്ഫോൺ വാങ്ങണം എന്നതാണ് ഏതൊരു സ്മാർട്ട്ഫോൺ പ്രേമിയും ആഗ്രഹിക്കുക. നല്ല പെർഫോമൻസ്, മികച്ച ക്യാമറ എന്നിവയെല്ലാം താങ്ങാനാകുന്ന വിലയിൽ നൽകുന്ന ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി വിവോ അ‌വതരിപ്പിച്ച പുതിയ ഓപ്ഷനാണ് വിവോ ടി4 അ‌ൾട്ര (Vivo T4 Ultra). കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇന്ന് (ജൂൺ 18) ഉച്ചയ്ക്ക് 12 മുതൽ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫർ സഹിതം കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് പ്രധാന നേട്ടം.

40000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ​ഉൾപ്പെടുത്താവുന്ന ഫോൺ ആണെങ്കിലും വിവോ ടി4 അ‌ൾട്ര ലോഞ്ച് ഓഫറിന്റെ സഹായത്താൽ 35000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും. ഫ്ലിപ്പ്കാർട്ട്, വിവോ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഈ വിവോ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ T4 അ‌ൾട്ര വിൽപ്പന തുടങ്ങി

വിവോ ടി4 അ‌ൾട്രയുടെ 8GB +256GB അ‌ടിസ്ഥാന വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമാണ് വില. എന്നാൽ എച്ച്ഡിഎഫ്‌സി, ആക്സിസ്, എസ്‌ബി‌ഐ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

ഈ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വിവോ ടി4 അ‌ൾട്ര വേരിയന്റുകൾ യഥാക്രമം 34,999 രൂപ, 36,999 രൂപ, 38,999 രൂപ വിലകളിൽ വാങ്ങാനാകും. ഇത് കൂടാതെ 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവയും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ T4 അ‌ൾട്ര വിൽപ്പന തുടങ്ങി

35000 രൂപ ബജറ്റിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് വിവോയുടെ ഈ പുതിയ പ്രീമിയം മിഡ് റേഞ്ച് ഫോൺ പരിഗണിക്കാവുന്നതാണ്. വിവോ ടി4 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട-കോർ ​​ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ ആണ് വിവോ ടി4 അ‌ൾട്രയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്.

480Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, SCHOTT Xensation α കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പേർച്ചർ, 15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പർ സൂം), എന്നിവയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

3000 രൂപ ഡിസ്കൗണ്ടുമായി വിവോ T4 അ‌ൾട്ര വിൽപ്പന തുടങ്ങി

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ പ്രവർത്തിപ്പിക്കുന്ന ഈ ഫോൺ, 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ്, ഡ്യൂവൽ സിമ്മും (നാനോ + നാനോ), 5G (SA: n1/n3/n5/n7/n8/n18/n26/n28F/n38/n40/n41/n48/n66/n77/n78 | NSA: n1/n3/n5/n8/n28/n40/n77/n78), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ടി4 അ‌ൾട്രയിൽ ഉണ്ട്.

160.5 ×75.02 ×7.43mm (മീറ്റർ ഗ്രേ) | 7.45mm (ഫീനിക്സ് ഗോൾഡ്) mm വലിപ്പവും 192g (മീറ്റർ ഗ്രേ) | 193 ഗ്രാം (ഫീനിക്സ് ഗോൾഡ്) ഭാരവും ഈ ഫോണിന് ഉണ്ട്. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് വിവോ ടി4 അ‌ൾട്രയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫീനിക്സ് ഗോൾഡ്, മീറ്റിയർ ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
The Vivo T4 Ultra has gone on sale in India today. It is priced at Rs 37,999 for the base 8GB + 256GB variant, Rs 39,999 for the 12GB + 256GB variant, and Rs 41,999 for the top-end 12GB + 512GB variant. However, there is an instant bank discount of Rs 3,000 available on purchases made using HDFC, Axis, and SBI cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X