മഴക്കാലത്ത് വന്ന തീപ്പൊരി ഫോൺ! 50MP 3x ടെലിഫോട്ടോ ക്യാമറ അടക്കം വിവോ T4 അൾട്ര ഇന്ത്യയിൽ
മഴക്കാലത്ത് ഒരു തണുപ്പൻ അന്തരീക്ഷമാണ് നമുക്കുചുറ്റും ഉണ്ടാകാറുള്ളത്. എന്നാൽ ആ തണുപ്പൻ മൂഡ് ഒക്കെ മാറ്റി ആവേശം പകർന്നുകൊണ്ട് ഒരു പുതിയ കിടിലൻ വിവോ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വിവോ ടി3 അൾട്രയുടെ പിൻഗാമിയായി അതിനെക്കാൾ മികച്ച ക്യാമറ ഫീച്ചറുകൾ സഹിതം പുതിയ വിവോ ടി4 അൾട്ര (vivo T4 Ultra) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. വിവോയുടെ T4 സീരീസിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 9300+ കരുത്താക്കിയാണ് എത്തിയിരിക്കുന്നത്.
മികച്ച പെർഫോമൻസിനൊപ്പം ക്യാമറ സജ്ജീകരണം കൂടുതൽ ശക്തമാക്കിയാണ് വിവോ ഈ ടി4 അൾട്ര അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. പെർഫോമൻസിന്റെ കാര്യത്തിൽ സെഗ്മെന്റിലെ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് മികച്ചത് നൽകാൻ വിവോ ശ്രമിച്ചിട്ടുണ്ട്. നല്ല ചിപ്സെറ്റിനൊപ്പം 4362 mm² VC കൂളിംഗ്, ഗ്രാഫൈറ്റ് എന്നിവയും 12GB വരെ LPDDR5 റാമും 512GB വരെ UFS 3.1 സ്റ്റോറേജും ഇതിലുണ്ട്.

സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുൾപ്പെടെ AI ഫീച്ചറുകളുടെ ശക്തമായ നിര ഈ ഫോണിലുണ്ട്. ഇതിനെല്ലാമപ്പുറം, 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുടെ സാന്നിധ്യത്താൽ ക്യാമറ യൂണിറ്റ് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു. സെഗ്‌മെന്റിലെ ആദ്യത്തെ 10x ടെലിഫോട്ടോ മാക്രോ ഫീച്ചർ സഹിതമാണ് വിവോ ടി4 അൾട്ര എത്തിയിരിക്കുന്നത്.
വിവോ T4 അൾട്രയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED 20:9 ഡിസ്പ്ലേ, 480Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, SCHOTT Xensation α കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm പ്രോസസർ ആണ് വിവോ ടി4 അൾട്രയുടെ കരുത്ത്. ഇതോടൊപ്പം Immortalis-G720 GPU, 8GB / 12GB LPDDR5 റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ൽ പ്രവർത്തിപ്പിക്കുന്ന ഈ ഫോൺ, 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ടി4 അൾ്രടയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ SONY IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), ഗാലക്സികോർ GC08A8 സെൻസറുള്ള 8MP അൾട്രാ -വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 1/1.95″ സോണി IMX882 സെൻസറുള്ള 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.55 അപ്പേർച്ചർ, 15 സെ.മീ മാക്രോ 10x വരെ, 100x വരെ ഹൈപ്പർ സൂം), എന്നിവയും 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 1/3.1″ ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ, f/2.45 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതം നൽകിയിരിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യൂവൽ സിമ്മും (നാനോ + നാനോ), 5G (SA: n1/n3/n5/n7/n8/n18/n26/n28F/n38/n40/n41/n48/n66/n77/n78 | NSA: n1/n3/n5/n8/n28/n40/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1, L5, BEIDOU: B1C, B1I, B2a, B2b, GLONASS: G1, GALILEO: E1, E5a, QZSS: L1, L5 നാവിക്: L5, USB ടൈപ്പ്-C 2.0, NFC എന്നീ കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്.
90W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAhബാറ്ററിയാണ് വിവോ ടി4 അൾട്രയിൽ സജ്ജീകരിച്ചിരിക്കുന്നത്. 160.5 ×75.02 ×7.43mm (മീറ്റർ ഗ്രേ) | 7.45mm (ഫീനിക്സ് ഗോൾഡ്) mm വലിപ്പവും 192g (മീറ്റർ ഗ്രേ) | 193 ഗ്രാം (ഫീനിക്സ് ഗോൾഡ്) ഭാരവും ഈ ഫോണിന് ഉണ്ട്.

വിവോ ടി4 അൾട്രയുടെ 8GB +256GB വേരിയന്റിന് 37,999 രൂപയും, 12GB + 256GB വേരിയന്റിന് 39,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB വേരിയന്റിന് 41,999 രൂപയുമാണ് വില. ഫീനിക്സ് ഗോൾഡ്, മീറ്റിയർ ഗ്രേ നിറങ്ങളിൽ ഇത് വാങ്ങാനാകും. ജൂൺ 18 മുതലാണ് വിൽപ്പന ആരംഭിക്കുക.
വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് വിവോ ടി4 അൾട്ര വിൽപ്പനയ്ക്ക് എത്തുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി / എസ്ബിഐ / ആക്സിസ് കാർഡുകൾ ഉപയോഗിച്ച് 3000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 9 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും.


Click it and Unblock the Notifications