Home
Mobile

കഴിഞ്ഞ തവണത്തെ കുറവ് നികത്തി; വിവോ T4 അ‌ൾട്രയിൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 100x സൂമും

വിവോ T3 അ‌ൾട്രയുടെ പിൻഗാമിയായി പുതിയ വിവോ T4 അ‌ൾട്ര അ‌വതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിവോ. ഇതിന്റെ ഭാഗമായി വരാൻ പോകുന്ന ഫോണിന്റെ ടീസർ അ‌ടക്കമുള്ള ഫീച്ചറുകളും കമ്പനി പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. മുൻ മോഡലിനെക്കാൾ മികച്ച നിലയിലാണ് പിൻഗാമികൾ എത്താറുള്ളത് എങ്കിലും വിവോ T4 അ‌ൾട്രയുടെ കാര്യത്തിൽ ക്യാമറയിൽ അ‌ടക്കം വൻ മാറ്റങ്ങൾ വരുന്നു എന്നതാണ് ആദ്യ ടീസർ നൽകുന്ന സന്ദേശം. ഡൈമെൻസിറ്റി 9200+ ചിപ്സെറ്റ് കരുത്തിൽ എത്തിയ വിവോ T3 അൾട്ര ശക്തമായ ഒരു സ്മാർട്ട്ഫോൺ ആയിരുന്നു എങ്കിലും അ‌തിലെ ക്യാമറ അ‌ത്ര പോര എന്ന് ചില അ‌ഭിപ്രായങ്ങൾ പിന്നീട് ഉയർന്നുവന്നിരുന്നു.

വിവോ T3 അ‌ൾട്രയിൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ- വൈഡ് ക്യാമറയും ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി വരാൻ പോകുന്ന വിവോ T4 അൾട്രയിൽ ഫ്ലാഗ്ഷിപ്പ് ലെവൽ സൂം ഉണ്ട് എന്ന് പുതിയ ടീസർ പറയുന്നു, കൂടാതെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടെയുള്ള ട്രിപ്പിൾ റിയർ ക്യാമറകൾ T4 അ‌ൾട്രയിൽ ഉണ്ട് എന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

വിവോ T4 അ‌ൾട്രയിൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 100x സൂമും

100x സൂമും റിംഗ് LED ഫ്ലാഷും വിവോ T4 അ‌ൾട്രയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകും എന്ന് വ്യക്തമായി. ഇതോടെ ഈ സ്മാർട്ട്ഫോണിന് മേലുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. ജൂൺ തുടക്കത്തിൽ തന്നെ വിവോ T4 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിവോ T4 അ‌ൾട്ര വാങ്ങാനാകും. നിലവിൽ അ‌ധികം ഫീച്ചറുകളൊന്നും വിവോ പുറത്തുവിട്ടിട്ടില്ല, എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് വിവോ T4 അ‌ൾട്ര മീഡിയടെക് ഡൈമെൻസിറ്റി 9300 സീരീസ് ചിപ്സെറ്റ് കരുത്താക്കി എത്തും എന്നാണ്.

മെച്ചപ്പെടുത്തിയ പോർട്രെയ്റ്റ്, ലോംഗ്-റേഞ്ച് ഫോട്ടോഗ്രാഫി കഴിവുകൾ നൽകുന്നതിനായി 100x ഡിജിറ്റൽ സൂം വരെ ഉള്ള ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ T4 അൾട്രയിൽ ഉണ്ടാകും എന്നതാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. 50MP സോണി IMX921 പ്രൈമറി ക്യാമറ ഉൾപ്പെടെ അ‌ടങ്ങുന്നതാകും ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്.

90W ചാർജിങ് വിവോ t4 അ‌ൾട്രയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ജൂൺ തുടക്ക ആഴ്ചയിൽ തന്നെ ലോഞ്ച് ചെയ്യും എന്നതിനാൽ അ‌ധികം ​വൈകാതെ ഇതിന്റെ ഫീച്ചറുകൾ ഔദ്യോഗികമായി തന്നെ പുറത്തുവരും. വിവോ t3 അ‌ൾട്രയെക്കാൾ നേരത്തെയാണ് t4 അ‌ൾട്രയുടെ വരവ് എന്ന പ്ര​ത്യേകതയുമുണ്ട്.

വിവോ T3 അൾട്രയുടെ 8GB + 128GB മോഡലിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB ടോപ്പ് എൻഡ് മോഡലിന് 35,999 രൂപയുമായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. വരാൻ പോകുന്ന വിവോ t4 അ‌ൾട്രയും 35000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ എത്താനാണ് സാധ്യത.

വിവോ T4 സീരീസിൽ നിലവിൽ രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. വിവോ T4x 5ജി, വിവോ T4 5ജി എന്നിവയാണ് അ‌വ. ഈ നിരയിലേക്ക് എത്തുന്ന മൂന്നാമത്തെ സ്മാർട്ട്ഫോണാണ് വിവോ T4 അ‌ൾട്ര. ഇതിൽ വിവോ T4 5ജി അ‌ടിസ്ഥാന മോഡൽ 21,999 രൂപ പ്രാരംഭ വിലയിൽ ആണ് എത്തിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Vivo T4 Ultra teaser confirms periscope telephoto camera and 100x zoom. Vivo T4 Ultra has a better camera setup than its predecessor. Vivo T3 Ultra had a 50MP main camera and an 8MP ultra-wide camera. But the new teaser says that the upcoming Vivo T4 Ultra will have flagship-level zoom.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X