Home
Mobile

വെള്ളത്തിൽ ചാടാനാണേലും കൂടെ കൂട്ടാം! ഓഫറുകളുമായി വിവോ T4R വിൽപ്പന തുടങ്ങി

വിവോ കഴിഞ്ഞ ദിവസങ്ങളിൽ പല സെഗ്മെന്റുകളിലായി ഒന്നിലധികം സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. അ‌തിൽ 20000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ ടി4ആർ 5ജി (vivo T4R 5G). ജൂ​ലൈ 31ന് വിവോ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവ വഴി ഓൺ​ലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ ഫോൺ ഇന്ന് മുതൽ വാങ്ങാൻ ലഭ്യമാണ്. ആർട്ടിക് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ എത്തിയിട്ടുള്ളത്.

ലോഞ്ച് ഓഫർ, സ്വാതന്ത്ര്യദിന ഓഫർ എന്നീ നിലകളിൽ പരിഗണിക്കാൻ കഴിയുന്ന ഡിസ്കൗണ്ടുകളുമായിട്ടാണ് വിവോ T4R 5ജി എത്തിയിരിക്കുന്നത്. വിവോ ടി4ആർ 5ജിയുടെ 8ജിബി + 128ജിബി മോഡലിന് 19,499 രൂപയും, 8ജിബി + 256ജിബി മോഡലിന് 21,499 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി മോഡലിന് 23,499 രൂപയുമാണ് യഥാർഥ വില.

വെള്ളത്തിൽ ചാടാനാണേലും കൂടെ കൂട്ടാം! ഓഫറുകളുമായി വിവോ T4R വിൽപ്പനയ്ക്

പ്രത്യേക ഓഫറുകളുടെ ഭാഗമായി വിവോ ടി4ആർ 5ജിക്ക് തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 17499 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മികച്ച ഡീൽ ആണ്.

സെഗ്മെന്റിലെ മറ്റ് പല സ്മാർട്ട്ഫോണുകളെയും മറികടക്കുന്ന മികവുകൾ ഈ ഫോണിന് ഉണ്ട് എന്ന് വിവോ അ‌വകാശപ്പെടുന്നു. ഇൻഡസ്ട്രി ലീഡിങ് വാട്ടർ ആൻഡ് ഡസ്റ്റ് പ്രൊട്ടക്ഷനാണ് അ‌തിലൊന്ന്. സ്വിമ്മിങ് പൂളിലിറങ്ങിയാലും മഴയത്തിറങ്ങിയാലും ട്രെക്കിങ് പോലുള്ള സാഹസിക പ്രകടനങ്ങളിൽ ഏർപ്പെട്ടാലും ഈ ഫോൺ ഒപ്പം കൂട്ടാമെന്ന് വിവോ പറയുന്നു. ഇതിലെ IP68 + IP69 റേറ്റിങ് ഫോണിന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

വെള്ളത്തിൽ ചാടാനാണേലും കൂടെ കൂട്ടാം! ഓഫറുകളുമായി വിവോ T4R വിൽപ്പനയ്ക്

വിവോ എടുത്തുപറയുന്ന മറ്റൊരുകാര്യം ഇന്ത്യയിലെ ഏറ്റവും സ്ലിം ആയിട്ടുള്ള ക്വാഡ് കർവ്ഡ് ഡിസ്പ്ലേ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്ക്രീനാണ് ഇതിലുള്ളത്. 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രോസസർ ആണ് വിവോ T4R 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. മാലി-G615 MC2 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15 (2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും) എന്നിവയും ഇതിലുണ്ട്.

സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും 4K 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം വിവോ T4R 5ജിയിൽ ഉണ്ട്.

വെള്ളത്തിൽ ചാടാനാണേലും കൂടെ കൂട്ടാം! ഓഫറുകളുമായി വിവോ T4R വിൽപ്പനയ്ക്

44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Vivo T4R 5G is available for purchase starting today via Vivo's official website in India, Flipkart and offline stores. Its original price is Rs 19,499 for the 8GB + 128GB model, Rs 21,499 for the 8GB + 256GB model, and Rs 23,499 for the top-end 12GB + 256GB model. However, it can be purchased at an initial price of Rs 17,499 with a bank discount of Rs 2,000 as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X