വെറുതേ പറയുന്നതല്ല, ഈ ഫോൺ ശരിക്കും അടുത്ത മാസം വാങ്ങാം! വിവോ T4R ഇന്ത്യയിൽ ലോഞ്ച് ചെയ്തു
എല്ലാ മാസവും പുതിയ പുതിയ സ്മാർട്ട്ഫോണുകൾ എത്താറുണ്ട്. ഈ മാസം ഒരു ഫോൺ വാങ്ങാൻ തയാറെടുക്കുമ്പോഴാകും അടുത്ത മാസം മറ്റൊരു കിടിലൻ ഫോൺ എത്തുന്നുണ്ട് എന്ന വാർത്ത അറിയുക. പുതിയ ഫോൺ വരുന്നുണ്ട് എന്നതിനാൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാനുള്ള തീരുമാനം അടുത്ത മാസം വരെ നീക്കി വയ്ക്കാം എന്ന് പല വിദഗ്ധരും ഉപദേശിക്കാറുള്ളത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അടുത്ത മാസം ആകുമ്പോൾ അതിനടുത്ത മാസം വരുന്ന ഫോണുകൾ കണ്ട് പ്രലോഭിതരായി നമ്മൾ വീണ്ടും കാത്തിരിക്കേണ്ടിവരും. ഏറ്റവും മികച്ചത് സ്വന്തമാക്കാനുള്ള മനുഷ്യരുടെ ആഗ്രഹമാണ് ഈ കാത്തിരിപ്പിലേക്ക് നയിക്കുന്നത്.
നല്ലൊരു സ്മാർട്ട്ഫോണിനായുള്ള പലരുടെയും കാത്തിരിപ്പുകൾക്ക് അന്ത്യം കുറിക്കാൻ കഴിയും വിധത്തിൽ ഒരു സ്മാർട്ട്ഫോൺ ഇപ്പോൾ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. വിവോയുടെ ടി സീരീസിലേക്ക് എത്തിയിരിക്കുന്ന ആ സ്മാർട്ട്ഫോണിന്റെ പേര് വിവോ ടി4ആർ (vivo T4R) എന്നാണ്. ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തെങ്കിലും ഇത് വാങ്ങാനും ഉപയോക്താക്കൾ അടുത്ത മാസം വരെ കാത്തിരിക്കണം, കാരണം ഓഗസ്റ്റ് 5 മുതലാണ് ഇതിന്റെ വിൽപ്പന ആരംഭിക്കുക.

വിവോ T4R 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്ക്രീൻ, 19.9:9 ആസ്പെക്ട് റേഷ്യോ, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രോസസർ ആണ് വിവോ T4R 5ജിയുടെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 GPU ഇതിലുണ്ട്. കൂടാതെ 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടി4 ആർ 5ജിയിൽ വിവോ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു.
സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും f/2.45 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം വിവോ T4R 5ജിയിൽ ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ ആണ് ഈ വിവോ ഫോണിന്റെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്. പൊടി, ജല പ്രതിരോധത്തിനായി IP68 + IP69 റേറ്റിങ്ങും ഈ ഫോണിന് ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിവോ ടി4ആർ 5ജിയുടെ 8ജിബി + 128ജിബി മോഡലിന് 19,499 രൂപയും, 8ജിബി + 256ജിബി മോഡലിന് 21,499 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി മോഡലിന് 23,499 രൂപയുമാണ് വില. എന്നാൽ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകുന്നതിനാൽ അടിസ്ഥാന മോഡൽ 17499 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.
വിവോ ടി4ആർ 5ജി ആർട്ടിക് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ വാങ്ങാൻ ലഭ്യമാകും. ഓഗസ്റ്റ് 5 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. വിവോയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവ വഴി ഓൺലൈനായും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഈ ഫോൺ വാങ്ങാം.


Click it and Unblock the Notifications








