Home
Mobile

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഫോൺ റേറ്റിങ് സഹിതം കാണിക്കും; ​ടോപ് റേറ്റിങ്ങുള്ള വിവോ 5G ഫോണിന്റെ ഡിസ്കൗണ്ട് ഇതാ

പ്രമുഖ ഇ-കൊമേഴ്സ് വെബ്​സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ ​ദീപാവലിയോട് അ‌നുബന്ധിച്ച് നടന്നുവന്ന ഡിസ്കൗണ്ട് സെയിൽ അ‌വസാനിച്ചിരിക്കുകയാണ്. ഇതിന് പിന്നാതെ തന്നെ സ്മാർട്ട്ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്ന പേജ് ഫ്ലിപ്പ്കാർട്ട് അ‌ടിമുടി പുതുക്കിയിട്ടുണ്ട്. ഇപ്പോൾ വിവിധ സ്മാർട്ട്ഫോണുകൾ റേറ്റിങ് സഹിതമാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഡിസ്കൗണ്ട് വിലയും നൽകിയിട്ടുണ്ട്. ഇത് കാണുന്നതിലൂടെ ഉപയോക്താക്കൾക്ക് ഫോണിനെക്കുറിച്ച് ഒരു പ്രാഥമിക മതിപ്പ് ഉണ്ടാകുന്നു. തുടർന്ന് ഈ ടീസറുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്ന പേജിലേക്കും അ‌തിന്റെ വില, ഡിസ്കൗണ്ട് ഡീറ്റെയിൽസിലേക്കും എത്താൻ സാധിക്കും.

നിലവിൽ ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ടോപ് റേറ്റിങ് ലഭിച്ച സ്മാർട്ട്ഫോണുകളിൽ ഒന്ന് വിവോ T4R 5ജി (vivo T4R 5G) ആണ്. ഈ വർഷം ജൂ​ലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. 20000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാനാകും.

ഫ്ലിപ്പ്കാർട്ടിൽ ​ടോപ് റേറ്റിങ്ങുള്ള വിവോ 5G ഫോണിന്റെ ഡിസ്കൗണ്ട്

വിവോ ടി4ആർ 5ജിയുടെ 8ജിബി + 128ജിബി മോഡലിന് 19,499 രൂപയും, 8ജിബി + 256ജിബി മോഡലിന് 21,499 രൂപയും, ടോപ്പ്-എൻഡ് 12ജിബി + 256ജിബി മോഡലിന് 23,499 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോൾ യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

1000 രൂപ ബാങ്ക് ഡിസ്കൗണ്ടാണ് വിവോ T4R 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ അ‌ടിസ്ഥാന മോഡൽ 18499 രൂപ വിലയിൽ സ്വന്തമാക്കാനാകും. ആർട്ടിക് വൈറ്റ്, ട്വിലൈറ്റ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

ഫ്ലിപ്പ്കാർട്ടിൽ ​ടോപ് റേറ്റിങ്ങുള്ള വിവോ 5G ഫോണിന്റെ ഡിസ്കൗണ്ട്

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രോസസർ ആണ് വിവോ T4R 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) HDR10+ ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്ക്രീൻ ആണ് ഇതിലുള്ളത്.

19.9:9 ആസ്പെക്ട് റേഷ്യോ, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ഗ്രാഫിക്സിനായി മാലി-G615 MC2 GPU ഇതിലുണ്ട്. കൂടാതെ 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് സഹിതം) ഇതിലുണ്ട്.

ഫ്ലിപ്പ്കാർട്ടിൽ ​ടോപ് റേറ്റിങ്ങുള്ള വിവോ 5G ഫോണിന്റെ ഡിസ്കൗണ്ട്

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഫൺടച്ച്ഒഎസ് 15 (2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Vivo T4R 5G is listed on Flipkart with top ratings. The launch price of Vivo T4R 5G was Rs 19,499 for the 8GB + 128GB model, Rs 21,499 for the 8GB + 256GB model, and Rs 23,499 for the top-end 12GB + 256GB model. Now, this phone is listed at the original price. It can be purchased for Rs 18,499 with a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X