Home
Mobile

ഫ്ലിപ്പ്കാർട്ടിന് ഇവൻ ബെസ്റ്റ് സെല്ലർ! ബജറ്റ് വിലയിൽ 5G ഫോൺ തേടിയവരുടെ ​കൈയിൽ ചുറ്റി വിവോ T4x 5G

ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി വിവോ അ‌ടുത്തിടെ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് വിവോ T4x 5G (Vivo T4x 5G). 15000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ 5ജി ഫോണിന്റെ പ്രധാന പ്രത്യേകത 6500mAh ബാറ്ററിയുള്ള സെഗ്മെന്റിലെ ആദ്യ 5G ഫോൺ ആണ് ഇത് എന്നതാണ്. ലോഞ്ചിന് പിന്നാലെ ഇതിനകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലെ ബെസ്റ്റ് സെല്ലർ സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. നേരത്തെ ലോഞ്ച് ഓഫറുകൾ സഹിതം ലഭ്യമായിരുന്നു എങ്കിലും ഇപ്പോൾ ഡിസ്കൗണ്ടിൽ കുറവ് വന്നിട്ടുണ്ട്.

ഡിസ്കൗണ്ട് അ‌ൽപ്പം കുറഞ്ഞെങ്കിലും മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ നിലവിൽ ഉള്ള വില കൊടുത്ത് വാങ്ങിയാൽപ്പോലും ഈ സ്മാർട്ട്ഫോൺ നേട്ടമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ആണ് ഇതിൽ ഉള്ളത്. മിലിട്ടറി-ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിലിറ്റിയും മെച്ചപ്പെടുത്തിയ ഈട്‌നസ്സിനുള്ള IP64 റേറ്റിങ്ങുമെല്ലാം ഈ ഫോണിനുണ്ട്.

ബജറ്റ് വിലയിൽ 5G ഫോൺ തേടിയവരുടെ ​കൈയിൽ ചുറ്റി വിവോ T4x 5G

വിവോ T4x 5Gയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി നേരത്തെ ഈ ഫോണിന് 1000 രൂപ ഡിസ്കൗണ്ട് ഉണ്ടായിരുന്നു.

എന്നാലിപ്പോൾ ലോഞ്ച് ഓഫറുകൾ ലഭ്യമല്ല. എങ്കിലും വിവോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 13499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഔദ്യോഗിക വെബ്​സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ടിലും ഈ വിവോ ഫോൺ വാങ്ങാൻ ലഭ്യമാണ്.

ബജറ്റ് വിലയിൽ 5G ഫോൺ തേടിയവരുടെ ​കൈയിൽ ചുറ്റി വിവോ T4x 5G

റിയൽമി T4x 5Gയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

മാലി G615 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് വിവോ T4x 5Gയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ T4x 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 8MP ക്യാമറയും (f/2.05 അപ്പേർച്ചർ) ഉണ്ട്.

ബജറ്റ് വിലയിൽ 5G ഫോൺ തേടിയവരുടെ ​കൈയിൽ ചുറ്റി വിവോ T4x 5G

MIL-STD-810H compliant, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 44W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഒരു പവർ ബാങ്കായും പ്രവർത്തിക്കാൻ ഇതിലെ ബാറ്ററിക്ക് കഴിയും. USB-C കേബിൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ഫോണുകൾ, ഗെയിം കൺട്രോളറുകൾ എന്നിവയും മറ്റും ചാർജ് ചെയ്യാം. പ്രോന്റോ പർപ്പിൾ, മറൈൻ ബ്ലൂ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം.

FAQs
വിവോ Y സീരീസിൽ ഇന്ത്യയിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 5ജി മോഡൽ

വിവോ Y29 5ജി

വിവോയുടെ ഏറ്റവും പുതിയ പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ഏത്

വിവോ വി50 5ജി

ഇന്ത്യയിൽ വിവോ T4x 5Gയുടെ മുൻഗാമി ആര്

വിവോ T3x 5G

GizBot Technology

More from GizBot

Best Mobiles in India

English summary
Vivo T4x 5G is one of the best-selling smartphones on Flipkart. The Vivo T4x 5G is priced at Rs 13,999 for the 6GB+128GB base variant, Rs 14,999 for the 8GB+128GB variant, and Rs 16,999 for the top-end 8GB+256GB model. There is a bank discount of Rs 500 available on Vivo's official website. So, the base model can be purchased for Rs 13,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X