ഇത് കൊള്ളാമല്ലോ..! വില 15000 രൂപയിൽ താഴെ; Vivo T4x 5G ഉടൻ പുറത്തിറങ്ങും
സ്മാർട്ട് ഫോൺ വിപണി കുതിക്കുന്ന കാലമാണ്. മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി കിടിലൻ ഫോണുകൾ പുറത്തിറക്കാൻ മത്സരിക്കുകയാണ് മൊബൈൽ കമ്പനികൾ. പുതുതായി ഇറങ്ങുന്ന ഓരോ ഫോണിനും എന്തെങ്കിലും പുതിയ മാറ്റങ്ങളുണ്ടാകുമെന്ന് തീർച്ചയാണ്. ഓരോ ഫീച്ചറുകളും കമ്പനികൾ കൊണ്ടുവരുമ്പോൾ ഫോണിന്റെ വില കുത്തനെ കൂടും. പ്രീമിയം ഫോണും മിഡ്‌ലെവൽ േഫാണും ബജറ്റ് ഫ്രണ്ട്‌ലി ഫോണും ഇപ്പോൾ വിപണിയിൽ ധാരാളമുണ്ട്. എന്നാൽ വ്യത്യസ്ത ഫീച്ചറുകൾ ഉൾപ്പെടുത്തി ബജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള മികച്ച ഫോൺ ലഭിച്ചാലോ..? സാധാരണക്കാരെ ലക്ഷ്യം വെച്ച് മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന Vivo T4x 5G അതിന് നല്ലൊരു ഉദാഹരണമാണ്.
ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ബജറ്റ് ഫ്രണ്ട്ലിയായി വന്ന് വിപണി കീഴടക്കിയ Vivo T3xന്റെ പിൻഗാമിയായാണ് വിവോ Vivo T4x 5G ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഫ്‌ളിപ്കാർട്ടിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റ് വഴി വിവോ സ്മാർട്ട ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഇതിനാൽ തന്നെ ഈ ഫോൺ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. ലോഞ്ച് കഴിഞ്ഞാൽ ഫ്‌ളിപ്കാർട്ടിൽ നിന്ന് മാത്രമാകും ഈ ഫോൺ വാങ്ങാൻ കഴിയുക എന്നാണ് പ്രതീക്ഷ. ആർട്ടിഫിഷ്യൽ ഇൻറലിൻറ്‌സ് തന്നെയാണ് Vivo T4x 5G ഫോണിനെ മറ്റു
ഫാണുകളിൽ നിന്ന് മാറ്റിനിർത്തുന്ന പ്രധാന പ്രത്യേകത.
ലീക്കായ വിവരങ്ങൾ സത്യമാണെങ്കിൽ Vivo T4x 5G യിൽ 50MP AI-യിൽ പ്രവർത്തിക്കുന്ന പ്രൈമറി ക്യാമറ ഉണ്ടായിരിക്കും. AI ഇറേസർ, AI ഫോട്ടോ എൻഹാൻസ്, AI ഡോക്യുമെന്റ് മോഡ് തുടങ്ങിയ AI ഫീച്ചറുകൾ ഉപയോഗിച്ച് ഈ ഫോണിന്റെ പ്രകടനം വർദ്ധിപ്പിക്കാൻ കഴിയും.
എന്നിരുന്നാലും, സെക്കൻഡറി ക്യാമറകളെ കുറിച്ചും മറ്റ് ഇമേജിംഗ് സവിശേഷതകളെയും കുറിച്ചുമുള്ള വവരങ്ങൾ ലഭ്യമായിട്ടില്ല. Vivo T4x 5G യുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ബാറ്ററി തന്നെയാണ്. 6,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. വിവോയുടെ സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയായിരിക്കും Vivo T4x 5G ഫോണിന് നൽകിയിരിക്കുന്നത്.
ഈ ഫോണിന്റെ മുൻഗാമിയായ Vivo T3xന് 6,000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരുന്നത്. അതിനേക്കാൾ 500 എംഎഎച്ചിന്റെ വർധനവാണ് Vivo T4x 5Gക്ക് കമ്പനി നൽകിയിരിക്കുന്നത്. Vivo T3xന് നൽകിയ 44W ഫാസ്റ്റ് ചാർജിംഗിൽ നിന്ന് ചാർജിംഗ് വേഗതയിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ടോ എന്ന കാര്യങ്ങൾ വ്യക്തമല്ല. ഏതായാലും കാത്തിരിക്കാം.
MediaTek Dimensity 7300 ചിപ്പ്‌സെറ്റിന്റെ കരുത്തിലായിരിക്കും Vivo T4x 5G യുടെ പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിവോ അധികൃതർ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നോട്ടിഫിക്കേഷനുകൾക്ക് ഇഷ്ടാനുസൃത ലൈറ്റിംഗ് ഇഫക്റ്റുകൾ നൽകുന്ന ഒരു ഡൈനാമിക് ലൈറ്റ് സവിശേഷത T4x 5Gയിൽ അവതരിപ്പിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പ്രോന്റോ പർപ്പിൾ, മറൈൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
15,000ൽ താഴെയായിരിക്കും Vivo T4x 5G ക്ക് ഇന്ത്യൻ വിപണിയിലെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിലക്ക് ലഭിക്കുന്നതോടെ 5G സെഗ്മെന്റിലെ മികച്ച ഒപ്ഷൻ ഈ സ്മാർട്ട് ഫോൺ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം. ഔദ്യോഗിക ലോഞ്ച് തീയതി അടുക്കുമ്പോൾ ഈ ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കാത്തിരിക്കാം. വൈകാതെ ഈ ഫോൺ വിപണിയിലെത്തും.


Click it and Unblock the Notifications








