Home
Mobile

ഇത് ന്യായം! വിവോ വില കൂട്ടിയ ബജറ്റ് 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ കിട്ടും

2026ൽ പല സ്മാർട്ട്ഫോൺ മോഡലുകൾക്കും വില കൂടിയിരുന്നു. ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോണുകളുടെ നിർമാണച്ചെലവ് വർധിച്ചതാണ് വില വർധനയുടെ കാരണം. പുതിയ മോഡലുകൾ മാത്രമല്ല, നേരത്തെ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളെയും വില വർധന ബാധിച്ചു. അ‌ത്തരത്തിൽ ഒരു മോഡലാണ് വിവോയുടെ T4 സീരീസിലെ ബജറ്റ് ഓപ്ഷനുകളിലൊന്നായ വിവോ T4x 5ജി (Vivo T4x 5G). ഇത് ഇപ്പോൾ മികച്ച ഡിസ്കൗണ്ട് സഹിതം ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വർധനയുടെ ഭാരമില്ലാതെ തന്നെ ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാനാകും.

2025 മാർച്ചിൽ ആണ് വിവോ T4x 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് ഇതിന്റെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമായിരുന്നു വില. എന്നാൽ 2026 ജനുവരിയിൽ വില വർധിപ്പിക്കപ്പെട്ടു.

വിവോ വില കൂട്ടിയ ബജറ്റ് 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കിട്ടും

ഇപ്പോൾ ഔദ്യോഗിക വെബ്​സൈറ്റിലെ ലിസ്റ്റിങ് പ്രകാരം വിവോ T4x 5ജിയുടെ വേരിയന്റുകൾ യഥാക്രമം 15499 രൂപ, 16499 രൂപ, 18499 രൂപ വിലകളിലാണ് വാങ്ങാൻ ലഭ്യമായിട്ടുള്ളത്. 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ഈ മോഡലിന് ലഭ്യമായിട്ടുള്ളത്. ഫ്ലിപ്പ്കാർട്ടിലും ഇതേ വില തന്നെയാണ് ഈ മോഡലിന് എങ്കിലും ഡിസ്കൗണ്ടിൽ വ്യത്യാസമുണ്ട്.

1963 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് വിവോ T4x 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 13536 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് പരിഗണിക്കാവുന്ന ഒരു ന്യായം ഡീൽ ആണ്. പ്രോന്റോ പർപ്പിൾ, മറൈൻ ബ്ലൂ, ഗ്ലേഷ്യൽ ടീൽ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

വിവോ വില കൂട്ടിയ ബജറ്റ് 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കിട്ടും

പ്രധാന ഫീച്ചറുകൾ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

6.72 ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി G615 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഈ വിവോ ഫോണിലുണ്ട്.

44W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, MIL-STD-810H compliant, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz) എന്നിവയും ഇതിലുണ്ട്.

വിവോ വില കൂട്ടിയ ബജറ്റ് 5G ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കിട്ടും

ഈ ഫോണിൽ USB-C വരെ കേബിൾ കണക്ട് ചെയ്ത് ഉപയോക്താക്കൾക്ക് ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ഫോണുകൾ, ഗെയിം കൺട്രോളറുകൾ എന്നിവയും മറ്റും ചാർജ് ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് വിവോ T4x 5Gയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Best Mobiles in India

English summary
Vivo T4x 5G is now available on Flipkart at a lower price than the official website. According to the listing on the official website, the variants of Vivo T4x 5G are available for purchase at prices of Rs 15499, Rs 16499, and Rs 18499 respectively. A bank discount of Rs 1963 is available on Flipkart for Vivo T4x 5G. If you take advantage of this, you can get this phone for Rs 13536.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X