Home
Mobile

6500mAh ബാറ്ററിയുള്ള സെഗ്മെന്റിലെ ആദ്യ 5G ഫോൺ! വിവോ T4x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിവോ തങ്ങളുടെ Tx3 5G യുടെ പിൻഗാമിയായി പുതിയ വിവോ T4x 5G (Vivo T4x 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബാറ്ററിയുടെ കാര്യത്തിൽ മാത്രമല്ല, പെർഫോമൻസ് വേഗതയുടെ കാര്യത്തിലും ഈ വിവോ ഫോൺ സെ​ഗ്മെന്റിലെ മുമ്പനാണ് എന്ന് വിവോ പറയുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ആണ് ഇതിൽ ഉള്ളത്. 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്ക് ആണ് വിവോ T4x 5G അ‌വതരിപ്പിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകൾക്ക് പുറമേ മിലിട്ടറി-ഗ്രേഡ് സർട്ടിഫൈഡ് ഡ്യൂറബിലിറ്റിയും മെച്ചപ്പെടുത്തിയ ഈട്‌നസ്സിനുള്ള IP64 റേറ്റിംഗും ഈ ഫോണിനുണ്ട് എന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

വിവോയുടെ T4 സീരീസിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ആണ് വിവോ T4x 5G. 50 MP AI ക്യാമറ അ‌ടക്കമുള്ള സജ്ജീകരണങ്ങൾ ഈ വിവോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു പവർ ബാങ്കായും പ്രവർത്തിക്കാൻ കഴിയുന്ന 6500 mAh ബാറ്റിറയാണ് ഇതിന്റെ മുഖ്യ ആകർഷണം. USB-C വരെ കേബിൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇയർഫോണുകൾ, ടാബ്‌ലെറ്റുകൾ, ഫോണുകൾ, ഗെയിം കൺട്രോളറുകൾ എന്നിവയും മറ്റും ചാർജ് ചെയ്യാൻ കഴിയും.

6500mAh ബാറ്ററിയുള്ള സെഗ്മെന്റിലെ ആദ്യ 5G ഫോൺ! വിവോ T4x 5G ഇന്ത്യയിൽ

റിയൽമി T4x 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ് ഉള്ള ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

മാലി G615 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ ഇതിലുണ്ട്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് വിവോ T4x 5Gയുടെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

6500mAh ബാറ്ററിയുള്ള സെഗ്മെന്റിലെ ആദ്യ 5G ഫോൺ! വിവോ T4x 5G ഇന്ത്യയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ T4x 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുണ്ട്. സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, MIL-STD-810H compliant, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

44W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററിയാണ് ഇതിലുള്ളത്. 5 വർഷത്തെ ബാറ്ററി ഹെൽത്ത് ഇതിന് ഉണ്ടെന്ന് കമ്പനി അ‌വകാശപ്പെടുന്നു. പ്രോന്റോ പർപ്പിൾ, മറൈൻ ബ്ലൂ നിറങ്ങളിൽ ആണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. 165.7×76.3×8.19mm (പർപ്പിൾ) / 8.19mm (നീല) വലിപ്പവും 204g (പർപ്പിൾ) / 208g (നീല) ഭാരവുമാണ് ഇതിനുള്ളത്.

6500mAh ബാറ്ററിയുള്ള സെഗ്മെന്റിലെ ആദ്യ 5G ഫോൺ! വിവോ T4x 5G ഇന്ത്യയിൽ

വിവോ T4x 5Gയുടെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി HDFC, SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ 12999 രൂപ മുതൽ വിലയിൽ വാങ്ങാം. vivo.com, ഫ്ലിപ്പ്ർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ മാർച്ച് 12ന് ഇത് വിൽപ്പനയ്ക്കെത്തും.

More from GizBot

Best Mobiles in India

English summary
Vivo T4x 5G launched in India with 6500mAh battery. Vivo T4x 5G is priced at Rs 13,999 for the base 6GB+ 128GB variant, Rs 14,999 for the 8GB+ 128GB variant and Rs 16,999 for the top-end 8GB+ 256GB model. As part of the launch offer, HDFC, SBI and Axis bank cards will offer a discount of Rs 1000. So, you can buy it at a price starting from Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X