സൂചന കണ്ട് പഠിച്ചില്ലെങ്കിൽ നഷ്ടം പറ്റും കട്ടായം! വിവോ T4x 5ജിയിൽ സെഗ്മെന്റിലെ ബെസ്റ്റ് ബാറ്ററി ശേഷി
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നായ വിവോ T3x 5G യുടെ പിൻഗാമിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. T സീരീസിൽ പുതിയതായി എത്താൻ പോകുന്ന ഈ സ്മാർട്ട്ഫോൺ വിവോ T4x 5G (vivo T4x 5G)എന്ന പേരിലാണ് അറിയപ്പെടുക. വിവോ T4x 5Gയുടെ ലോഞ്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്പോൾ അതിന്റെ ബാറ്ററി സംബന്ധിച്ച ചില വിവരങ്ങൾ ടീസറിലൂടെ വിവോ പുറത്തുവിട്ടിട്ടുണ്ട്. സെഗ്മന്റിലെ ഏറ്റവും മികച്ച ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ ആണ് വിവോ T4x 5G എന്നാണ് ടീസർ പറയുന്നത്.
6500mAh ബാറ്ററിയാണ് വിവോ T3x 5ജിയിൽ ഉണ്ടാകുകയെന്നും ഇത് 15,000 രൂപയിൽ താഴെ വിലയിലാകും അവതരിപ്പിക്കപ്പെടുകയെന്നും ടീസർ സൂചന നൽകുന്നു. മുൻഗാമിയായ വിവോ T3x 5G യിൽ 6000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. ആ ഫോൺ അവതരിപ്പിക്കപ്പെട്ടതും 15000 രൂപയിൽ താഴെ വിലയിലാണ്. അതിനാൽ മുൻ മോഡലിനെക്കാൾ ബാറ്ററി ശേഷി വർധിപ്പിച്ചാണ് പുതിയ മോഡൽ എത്തുന്നത് എന്ന് ഉറപ്പിക്കാം.

വിവോ T4x 5Gയുടെ ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അധികം വൈകാതെ തന്നെ ലോഞ്ച് ഉണ്ടാകും എന്ന് ടീസർ സൂചന നൽകുന്നു. മാത്രമല്ല, ഈ ഫോണിന്റെ ബാറ്ററി, പ്രോസസർ, ക്യാമറ, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലോഞ്ചിന് മുന്നോടിയായി ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും വിവോ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത വിവോ T3x 5G 13,499 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. പിന്നീട് ഈ വർഷം തുടക്കത്തിൽ വില കുറച്ചു. ഇപ്പോഴിതിന്റെ വില 12,499 രൂപയിൽ ആരംഭിക്കുന്നു. വിവോ T3x 5Gയും സമാന രീതിയിൽ 15000 രൂപയിൽ താഴെ സെഗ്മെന്റിൽ അവതരിപ്പിക്കപ്പെടും എന്ന് ഉറപ്പായിട്ടുണ്ട്.
ലോഞ്ചിന് ശേഷം വിവോ T4x 5G ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവോയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും സ്റ്റോറുകളിൽ നിന്നും ലഭ്യമാകുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. ഇതിന്റെ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതിനകം പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ ഈ ഫോണിനെപ്പറ്റി ഏകദേശ ധാരണ നൽകുന്നുണ്ട്.
വിവോ T4x 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: ഇതുവരെ ലഭ്യമായ വിവരങ്ങൾ പ്രകാരം 7,28,000 പോയിന്റുകളുടെ AnTuTu സ്കോറുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 SoC ആണ് ഈ ഫോണിന് കരുത്ത് പകരുക. ഇതിന്റെ ക്യാമറ ഐലൻഡിന് സമീപം ഡൈനാമിക് ലൈറ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.
വിവോ T4x 5G രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും എന്നാണ് വിവരം. പ്രോന്റോ പർപ്പിൾ, മറൈൻ ബ്ലൂ എന്നിവയാകും ആ കളർ ഓപ്ഷനുകൾ. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ലോഞ്ചന് മുൻപ് ഫീച്ചറുകൾ വെളിപ്പെടുത്തും എന്ന് വിവോ പറഞ്ഞിട്ടുള്ളതിനാൽ വരുംദിവസങ്ങളിൽ ഓരോ ഫീച്ചറുകളായി കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
തുടക്കത്തിൽ 13,499 രൂപ പ്രാരംഭവിലയിൽ എത്തിയ വിവോ T3x 5G ഇപ്പോൾ 12,499 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, 1500 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 10,999 രൂപ വിലയിൽ വാങ്ങാൻ അവസരമുണ്ട്. ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഒരു മികച്ച ഓപ്ഷനാണ് ഇത്. എന്നാൽ, പുതിയ മോഡൽ ഉടൻ എത്തും എന്നത് ഓർക്കുക.


Click it and Unblock the Notifications








