Home
Mobile

പോക്കറ്റ് കാലിയാവാതെ ഫോൺ വാങ്ങണോ..? ഇതാ 15000 രൂപയിൽ താഴെയുള്ള ഫോണുകൾ

ഇക്കാലത്ത് ഒരു ഫോൺ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നിരവധി ഓപ്ഷനുകളിലാണ് അനു ദിനം ഫോണുകൾ ഇറങ്ങുന്നത്. ഇറങ്ങുന്ന ഫോണുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നാണ് ഇറക്കുന്ന കമ്പനിയുടെ അവകാശവാദം. വലിയ അപ്ഡേറ്റുകൾ കൊണ്ട് ഓരോ ദിവസവും പുതുമോടി കൈവരിക്കുകയാണ് സ്മാർട്ട്ഫോൺ വിപണി. അതിനാൽതന്നെ ഏത് സ്മാർട്ട്ഫോൺ വാങ്ങണം എന്ന സംശയം പലർക്കും കാണും. ഏറെ പേരും ആഗ്രഹിക്കുന്ന ഒന്നാണ് പോക്കറ്റ് കീറാതെ നല്ലൊരു ഫോൺ വാങ്ങുക എന്നത്. 2025 മാർച്ച് ആദ്യത്തെ റിപ്പോർട്ടുകൾ അനുസരിച്ച് 15,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന അഞ്ച് മികച്ച 5ജി മൊബൈൽ ഫോണുകൾ പരിചയപ്പെടാം.

മികച്ച ഒരു ബജറ്റ് ഫോണുകൾ തേടുന്നവരാണോ നിങ്ങൾ?. എന്നാൽ നിങ്ങൾക്ക് സെറ്റാകുന്ന ഏറ്റവും മികച്ച ഫോണുകളാണ് വിവോ ടി4എക്‌സ്, ഇൻഫിനിക്‌സ് നോട്ട് 40 5ജി, ഐക്യുഒഒ സെഡ് 9 എക്സ്, പോക്കോ എം 7, ലാവ ബ്ലേസ് ഡ്യുവോ 5ജി തുടങ്ങിയ ഫോണുകൾ. ഇവയെ പരിജയപ്പെടാം.

പോക്കറ്റ് കാലിയാവാതെ ഫോൺ വാങ്ങണോ..?

6,500 എംഎഎച്ച് ബാറ്ററി സഹിതം അവരുടെ ബജറ്റ്-ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണ് വിവോ ടി4എക്സ് 5ജി. മിലിട്ടറി-ഗ്രേഡ് ഡൂറബിളിറ്റി, മീഡിയടെക് ഡൈമൻസിറ്റി 7300 പ്രൊസസർ എന്നിങ്ങനെ മികച്ച ഫീച്ചറുകളോടെ വരുന്ന വിവോ ടി4എക്സ് 5ജി ഫോണിന്റെ വില ആരംഭിക്കുന്നത് 13,999 രൂപയിലാണ്. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നുണ്ട്.

ഏറ്റവും നല്ല ഫീച്ചറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട്ഫോണുകൾ മാന്യമായ വിലയിൽ നൽകുന്നു എന്നതാണ് ഇൻഫിനിക്സ് ഫോണുകളെ എപ്പോഴും ശ്രദ്ധേയമാക്കുന്നത്. ആ പതിവ് ഇത്തവണയും ആവർത്തിച്ചിട്ടുണ്ട്. ഈ പുതിയ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം ഇൻഫിനിക്സ് സ്വയം വികസിപ്പിച്ച ചീറ്റ ത1 ചിപ്പ് നൽകുന്ന ഓൾ-റൗണ്ട് ഫാസ്റ്റ്ചാർജ് 2.0 സാങ്കേതികവിദ്യ ഇതിൽ ഉൾക്കൊള്ളുന്നുണ്ട് എന്നതാണ്.

പോക്കറ്റ് കാലിയാവാതെ ഫോൺ വാങ്ങണോ..?

ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2436×1080 പിക്സലുകൾ) FHD+ ഫ്ലെക്സിബിൾ AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിങ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

മികച്ച ഒരു ബജറ്റ് ഫോണുകൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പോക്കോ എം 7അവതരിപ്പിച്ചിരിക്കുന്നത്. 10,000 രൂപയിൽ താഴെയാണ് പോകോ എം 7ന്റെ വില. എഐ ഇമേജ് എസ്പാൻഷൻ, എഐ ഇറേസർ പ്രോ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും പോക്കോയുടെ ഈ ഫോണുകളിലുണ്ട്. 1.5 കെ റസലൂഷനിലുള്ള 6.88 ഇഞ്ച് സൈസിലാണ് ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്.

ഒക്ട കോർ (2 x 2.5GHz Cortex-A78 + 6 x 2GHz Cortex-A55 CPU) മീഡിയടെക് ഡൈമൻസിറ്റി 7025 6nm പ്രൊസസർ ആണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ കരുത്ത്. 120ഒ്വ റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ 3D കർവ്ഡ് AMOLED സ്‌ക്രീൻ, 1.58 ഇഞ്ച് സെക്കൻഡറി അമോലെഡ് സ്‌ക്രീൻ എന്നിവ ഇതിലുണ്ട്. IMG BXM-8-256 ജിപിയു, 6GB / 8GB LPDDR5 റാം, 128GB UFS 3.1 സ്റ്റോറേജ് ഫീച്ചറുകൾ ഈ ലാവ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു.

പോക്കറ്റ് കാലിയാവാതെ ഫോൺ വാങ്ങണോ..?

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ലാവ ബ്ലേസ് ഡ്യുവോ 5ജിയുടെ പ്രവർത്തനം. ലാവ ബ്ലേസ് ഡ്യുവോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സോണി സെൻസറുള്ള 64എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി സെക്കൻഡറി മാക്രോ ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അതിൽ ഉൾപ്പെടുന്നു. 16എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
With numerous options available in the budget category, choosing the best phone under ₹15,000 can be overwhelming. We've curated a list of the top smartphones in this price range to make your decision easier, including options like the Vivo T4x, Infinix Note 40, and iQOO Z9x. Check out our detailed suggestions to find the best fit for your needs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X