Home
Mobile

ഒരു സൂപ്പർ ഹിറ്റ് പടത്തിന്റെ സെക്കൻഡ് പാർട്ട് പോലെ! വിവോ T5x 5G മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

വിവോ തങ്ങളുടെ T5 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു. വിവോ T5x 5ജി (vivo T5x 5G) എന്നാണ് ഈ വരാൻ പോകുന്ന സ്മാർട്ട്ഫോണിന്റെ പേര്. ഈ വിവോ ഫോണിന്റെ വരവ് ബജറ്റ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ്. കാരണം ഒരു സൂപ്പർ ഹിറ്റ് പടത്തിന്റെ സെക്കൻഡ് പാർട്ട് പോലെയാണ് T5x 5ജിയുടെ വരവ്. കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ ലഭ്യമായ 5ജി ഫോണുകളിൽ ഏറ്റവും ജനപ്രീതി നേടിയ മോഡലുകളിലൊന്നായിരുന്ന വിവോ T4x 5ജിയുടെ പിൻഗാമിയായാണ് T5x 5G എത്തുന്നത്.

വിവോ T5 സീരീസിന് തുടക്കം കുറിച്ചുകൊണ്ടാണ് വിവോ T5x 5ജി എത്തുന്നത്. മാർച്ച് 17ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് വിവോ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് തിയതി വെളിപ്പെടുത്തിയതിനോടൊപ്പം ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ആയിരിക്കും ഇത് എന്ന വിവോയുടെ അ‌വകാശവാദമാണ്.

വിവോ T5x 5G മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Also Read

മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റ് ആണ് വിവോ T5x 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചു. ശ്രദ്ധേയമായ മറ്റൊന്ന് ഇതിലെ ബാറ്ററി ശേഷിയാണ്, സെഗ്‌മെന്റിലെ ഏറ്റവും വലിയ 7200mAh ബാറ്ററി ഈ ഫോണിലുണ്ട് എന്ന് വിവോ സ്ഥിരീകരിച്ചിരിക്കുന്നു.

8GB + 256GB കോൺഫിഗറേഷനിൽ വിവോ T5x 5ജി ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിന് പുറമേ 8GB + 128GB, 6GB + 128GB വേരിയന്റുകളിലും ഈ വിവോ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള OriginOS 6-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

Also Read

വിവോ വി70 സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡി​സൈനാണ് വിവോ T5x 5ജിയിൽ നൽകിയിരിക്കുന്നത് എന്നാണ് ടീസർ ചിത്രങ്ങൾ നൽകുന്ന സൂചന. വി70 സീരീസിന് സമാനമായ ക്യാമറ മൊഡ്യൂൾ ലേഔട്ടും വൃത്തിയുള്ള റിയർ പാനൽ ഡി​സൈനും T5x 5ജിക്ക് ഉണ്ട് എന്ന് ടീസർ വെളിപ്പെടുത്തുന്നു.

മിഡ് റേഞ്ച് സെഗ്മെന്റിലുള്ള ഫോണായിട്ടും പ്രീമിയം ലുക്ക് ഇതിന് ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ടീസറിൽ ഗ്രീൻ, ​വൈറ്റ് കളർ ഓപ്ഷനുകളിലാണ് വിവോ T5x 5ജി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച ലുക്ക് മാത്രമല്ല, മുൻ മോഡലിനെക്കാൾ പൊടി, ജല പ്രതിരോധവും ഇതിലുണ്ട്. T4x-ന്റെ IP64 റേറ്റിങ് ആണ് ഉണ്ടായിരുന്നത്, എന്നാൽ പുതിയ മോഡലിൽ IP68, IP69 റേറ്റിങ് ഉണ്ട്. ഇത് ഒരു പ്രധാന അപ്‌ഗ്രേഡാണ്.

ക്യാമറ സജ്ജീകരണം ഉൾപ്പെടെ വിവോ T5x 5ജിയുടെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് മുമ്പ്, മാർച്ച് 12ന് വെളിപ്പെടുത്തും എന്ന് കമ്പനി അ‌റിയിച്ചിട്ടുണ്ട്. ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിവോ T5x 5ജി വിൽപ്പനയ്ക്ക് എത്തും.

Also Read
വിവോ T5x 5G മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാകും T5x 5ജി എത്തുക. മുൻഗാമിയായ T4x 5ജി 13,999 രൂപ പ്രാരംഭ വിലയിലാണ് എത്തിയത്. എന്നാൽ ഇന്നത്തെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്, നിർമാണ ചെലവ് വർധിച്ചതിനാൽ സ്മാർട്ട്ഫോണുകൾക്കെല്ലാം വളരെ വില ഉയർന്നു. T4x 5ജി പോലും ഇപ്പോൾ 16,999 രൂപയ്ക്കാണ് വിൽക്കുന്നത്, ഇതിനെക്കാൾ ഉയർന്ന വില T5x 5ജിക്ക് ഉണ്ടാകും. 23000 രൂപയിൽ താഴെ വിലയിൽ ഈ പുതിയ മോഡൽ എത്തുമെന്നാണ് സൂചന.

More from GizBot

Best Mobiles in India

English summary
Vivo T5x 5G will be launched in India on March 17. Vivo has confirmed that the phone will feature the largest 7200 mAh battery in the segment and will be powered by the MediaTek Dimensity 7400 Turbo SoC, which will offer good performance. The teaser shows the Vivo T5x 5G in Green and White color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X