Home
Mobile

വിവോ എക്സ്50 സീരിസ് സ്മാർട്ട്ഫോൺ വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും

വിവോ ഈ മാസം എക്സ് 50 സീരീസ് ഇന്ത്യയിലേക്ക് ഉടനെ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ. 'എക്സ്-സീരീസ് ഉടൻ വരുന്നു' എന്ന് പറയുന്ന ഈ ട്വീറ്റുമായി കമ്പനി രംഗത്ത് വന്നിട്ടുണ്ട്. ഈ പുതിയ എക്സ്-സീരീസ് ജൂലൈ പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന അവകാശവാദങ്ങളെ പുതിയ ടീസർ ശക്തമാക്കി. എക്സ്-സീരീസ് എക്സ് 50, എക്സ് 50 പ്രോ, എക്സ് 50 പ്രോ + എന്നിവ മികച്ച സവിശേഷതകളുമായി ഈ സീരിസിൽ ഉൾപ്പെടുന്നു. ഈ സവിശേഷതകൾ കൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലെ 50,000 രൂപ വില വിഭാഗത്തിൽ വിവോ ഇവയ്ക്ക് വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം.

വിവോ എക്സ് 50 സീരീസ് സ്മാർട്ഫോണുകൾ

വിവോ എക്സ് 50 പ്രോയ്ക്കും പ്രോ + നും സ്‌ക്രീനിന്റെ വശങ്ങളിൽ വളഞ്ഞ ഫിനിഷുണ്ട്. വിവോ എക്സ് 50 ന് പൂർണ്ണമായും ഫ്ലാറ്റ് ഫ്രണ്ട് രൂപകല്പനയാണ് വരുന്നത്. പ്രോ മോഡലുകളിൽ സ്‌ക്രീൻ അരികുകൾ കൂടുതൽ വ്യക്തമാകുന്നതിനാൽ ഇത് കാര്യമായ വ്യത്യാസമുണ്ടാക്കുന്നു. മൂന്ന് സ്മാർട്ഫോണുകളും ബിൽറ്റ്-ഇൻ അലുമിനിയം (ചേസിസ്) ആണ് വരുന്നത്. എക്സ് സീരീസിൽ നിന്ന് ഇന്ത്യയിലെത്തിയ അവസാന സ്മാർട്ട്‌ഫോൺ വിവോ എക്സ് 21 ആയിരുന്നു. 2018 മെയ് മാസത്തിലാണ് ഇത് പുറത്തിറക്കിയത്.

സ്നാപ്ഡ്രാഗൺ 765 SoC

വിവോ എക്സ് 50, എക്സ് 50 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 765 SoC ആണ്. എക്സ് 50 പ്രോ+ൽ 5ജി സപ്പോർട്ടുള്ള സ്നാപ്ഡ്രാഗൺ 865 SoC യാണ് ഉപയോഗിക്കുന്നത്. ഷവോമി എംഐ 10 5ജി, വൺപ്ലസ് 8 പ്രോ, മറ്റ് ഹൈ-എൻഡ് 5ജി ഫോണുകൾ എന്നിവയോട് മത്സരിക്കാനായി വിവോ എക്സ് 50 പ്രോ+ സ്നാപ്ഡ്രാഗൺ 865 SoCയുമായി തന്നെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ എക്സ് 50 സീരീസ്: സവിശേഷതകൾ

വിവോ എക്സ് 50 സീരീസ്: സവിശേഷതകൾ

വിവോ എക്സ് 50 സീരിസിലെ എല്ലാ സ്മാർട്ട്ഫോണുകളിലും ഏറെകുറെ സമാന സവിശേഷതകളാണ് ഉള്ളത്. മൂന്ന് ഫോണുകളിലും 6.56 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഉണ്ട്. വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനാണ് നൽകിയിട്ടുള്ളത്. മുൻനിര മോഡലായ എക്സ് 50 പ്രോ + ന് 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉണ്ട്.

വിവോ എക്സ് 50 സീരീസ് ഇന്ത്യയിൽ

വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവ സ്നാപ്ഡ്രാഗൺ 765 SoCയിലാണ് പ്രവർത്തിക്കുന്നത്. എക്സ് 50 പ്രോ + സ്നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. മൂന്ന് ഫോണുകൾക്കും 5ജി സപ്പോർട്ടും നൽകിയിട്ടുണ്ട്. മൂന്ന് ഫോണുകളിലും ജിംബൽ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. വിവോ എക്സ് 50, എക്സ് 50 പ്രോ എന്നിവയ്ക്ക് 48 എംപി സോണി ഐഎംഎക്സ് 598 സെൻസർ, 13 എംപി പോർട്രെയിറ്റ് സെൻസർ എന്നിവയാണ് പ്രൈമറി സെക്കന്ററി ക്യാമറകളിൽ നൽകിയിട്ടുള്ളത്.

വിവോ എക്സ് 50 സീരീസ് ഹാൻഡ്‌സെറ്റുകൾ

വിവോ എക്സ് 50യുടെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 8 എംപി & 5 എംപി ലെൻസും എക്സ് 50 പ്രോയുടെ ക്വാഡ് ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത് 8 എംപി, 8 എംപി ലെൻസുകളാണ്. വിവോ എക്സ് 50 പ്രോ+ന്റെ ക്യാമറ സെറ്റപ്പിൽ 50 എംപി സാംസങ് ജിഎൻ 1 പ്രൈമറി സെൻസർ, 13 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ, 8 എംപി മാക്രോ ഷൂട്ടർ, 8 എംപി ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
This month Vivo will be taking their X50 series to India. The company has shared a teased with this tweet that says 'X-Series Coming Soon.' The new development falls in line with what we had expected when the phone made its debut last month in China. Around mid-July, the X-series was tied up to launch in India and the latest teaser made those statements stronger.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X