വിവോ V11-ന്റെ വിലയില്‍ 2000 രൂപയുടെ കുറവ്; ഇപ്പോള്‍ 20990 രൂപയ്ക്ക് സ്വന്തമാക്കാം

|

അടുത്തിടെയാണ് വിവോ വി ശ്രേണിയില്‍ V11 പ്രോ, V11, V9 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചത്. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ V11-ന്റെ വിലയില്‍ കമ്പനി 2000 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നു. 22990 രൂപയായിരുന്നു V11-ന്റെ ഇന്ത്യയിലെ കുറഞ്ഞ വില. ഇപ്പോള്‍ ഇത് 20990 രൂപയില്‍ എത്തിയിരിക്കുന്നു. Poco F1-നും ഇതേ വിലയാണ്.

 

 വിലക്കുറവ്

വിലക്കുറവ്

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയില്‍ കച്ചവടമാമാങ്കം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വിവോ വിലക്കുറവ് പ്രഖ്യാപിച്ചത്. രണ്ട് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും വിവോ ഫോണകുള്‍ക്ക് വന്‍ വിലക്കിഴിവ് ലഭിക്കും. വിവോ V9 പ്രോ, V11 പ്രോ, Vivo NEX, Vivo Y83, Vivo Y71i, Y81 തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളാണ് വിലക്കിഴിവില്‍ വാങ്ങാന്‍ അവസരം.

ഏറ്റവും വലിയ ആകര്‍ഷണം.

ഏറ്റവും വലിയ ആകര്‍ഷണം.

6GB റാം, 64 GB സ്റ്റോറേജ് എന്നിവയാണ് V11-ന്റെ ഏറ്റവും വലിയ ആകര്‍ഷണം. V11-ന്റെ ഈയൊരു മോഡല്‍ മാത്രമാണ് വിപണിയിലുള്ളത്. സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഫ്‌ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്‌റ്റോര്‍, മൊബൈല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് V11 വാങ്ങാനാകും. V11 പ്രോ മോഡലിലേത് പോലെ വാട്ടര്‍ഡ്രോപ് നോച്ച്, ഏറ്റവും കുറഞ്ഞ ബെസെല്‍, കനംകുറഞ്ഞ രൂപകല്‍പ്പന എന്നിവ V11-ന്റെയും പ്രത്യേകതയാണ്.

പ്രധാന സവിശേഷതകള്‍
 

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ, 2280x1080p റെസല്യൂഷന്‍, മീഡിയടെക് ഹെലിയോ P60 പ്രോസസ്സര്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും.

ക്യാമറ

ക്യാമറ

ക്യാമറയിലേക്ക് വന്നാല്‍, പിന്നില്‍ രണ്ട് ക്യാമറകളുണ്ട്. f/2.0 അപെര്‍ച്ചറോട് കൂടിയ 16MP പ്രൈമറി ക്യാമറയും f.2.4 അപെര്‍ച്ചറോട് കൂടിയ MP ക്യാമറയും. f/2.0 അപെര്‍ച്ചറോട് കൂടിയ 25 MP സെല്‍ഫി ക്യാമറ ആരുടെയും മനസ്സ് കീഴടക്കും. 9V2A ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 3315 mAh ബാറ്ററിയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.

Best Mobiles in India

Read more about:
English summary
Vivo V11 gets Rs 2,000 price cut in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X