വാട്ടർഡ്രോപ്പ് ഡിസ്പ്ളേ നോച്ച്, ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ.. വിവോ 11 പ്രൊ ഇന്ന്!

By Shafik
|

വിവോ വി 11 പ്രൊ ഇന്ന് ഇന്ത്യയിൽ എത്തുന്നു. അടുത്തിടെ തായ്‌ലൻഡിൽ വിവോ വിവോ വി 11, വിവോ വി 11i എന്നീ മോഡലുകൾ അവതരിപ്പിച്ചിരുന്നു. ഈ മോഡലുകളിൽ നിന്നുള്ള വിവോ വി 11 ആണ് രാജ്യത്ത് ഇന്ന് വിവോ 11 പ്രൊ എന്ന പേരിൽ എത്തുന്നത്. മുംബൈയിൽ ആണ് പുറത്തിറക്കൽ ചടങ്ങ് നടക്കുക. ഉച്ചക്ക് 12 മണിക്കാണ് ചടങ്ങ് നടക്കുക.

 

ഏറ്റവും പ്രധാനപ്പെട്ട സവിശേഷത

ഏറ്റവും പ്രധാനപ്പെട്ട സവിശേഷത

ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന് വാട്ടർഡ്രോപ്പ് ഡിസ്പ്ളേ നോച്ച് ആണ്. അതുപോലെത്തന്നെ ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്കാനറും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. ഫോൺ പുറത്തിറക്കൽ ചടങ്ങ് ഉച്ചക്ക് 12 മണി മുതൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയിത്തന്നെ കാണാൻ കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രധാന സവിശേഷതകൾ

പ്രധാന സവിശേഷതകൾ

ഓണ്‍ലൈനില്‍ എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന വിവോ വി11ന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറും 'Waterdrop-like' നോച്ചും ഉണ്ടാകും. 156 ഗ്രാം ഭാരമാണ് ഫോണിന്. വിവോ വി11ന്റെ മറ്റു സവിശേഷതകളാൾ 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1080x2340 പിക്‌സല്‍ റെസല്യൂഷന്‍, 19:5:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ്.

മറ്റു സവിശേഷതകൾ
 

മറ്റു സവിശേഷതകൾ

കൂടാതെ 2.2 GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ടാകും കൂടാതെ 256ജിബി വരെ മൈക്രോ എസ്ഡജി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും. എത്തുമെന്നു പറയുന്ന മറ്റു സവിശേഷതകളാണ് 3400എംഎഎച്ച് ബാറ്ററി. കൂടാതെ ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

വില

വില

വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ കൃത്യമായ ഇന്ത്യൻ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 20,000നും 30,000നും ഇടയിലായിരിക്കും വില വരിക എന്ന് പ്രതീക്ഷിക്കാം. തായ്‌ലൻഡിൽ ഇറക്കിയ വിവോ വി 11 മോഡലിന് 9,999 ടിഎച്ച്ബി (ഏകദേശം 21,800 രൂപ)യാണ് ഇട്ടിരുന്നത്. വിവോ 11i മോഡലിന് 13,999 ടിഎച്ച്ബി (ഏകദേശം 30,600 രൂപ)യുമാണ് വിലയിട്ടിരുന്നത്.

റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എത്തി! വില 5,999 മുതൽ!റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എത്തി! വില 5,999 മുതൽ!

Best Mobiles in India

Read more about:
English summary
Vivo V11 Pro to Launch in India Today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X