വിവോ വി11 പ്രോയുടെ പുത്തന്‍ കളര്‍ വേരിയന്റ് എത്തുന്നു

|

കഴിഞ്ഞ സെപ്റ്റംബര്‍ മാസമാണ് വിവോ വി11 പ്രോയെ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 25, 990 രൂപയായിരുന്നു വിപണി വില. സ്റ്റാരി നൈറ്റ്, ഡാസ്ലിംഗ് ഗോള്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ മാത്രം വില്‍പ്പനയുണ്ടായിരുന്ന വിവോ വി11 പ്രോയ്ക്ക് പുതിയൊരു കൂട്ടുകാരന്‍ കൂടിയെത്തുന്നു. സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് നിറമാണ് പുതുതായി പുറത്തിറങ്ങുന്നത്.

 
വിവോ വി11 പ്രോയുടെ പുത്തന്‍ കളര്‍ വേരിയന്റ് എത്തുന്നു

91 മൊബൈല്‍സാണ് പുതിവ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ മാസം ആദ്യ ആഴ്ച തന്നെ പുതിയ മോഡല്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പുറത്തിറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചുവന്ന വൈന്‍ നിറത്തിലുള്ള സൂപ്പര്‍നോവ റെഡ് ഗ്രേഡിയന്റ് വി11നെ സ്വന്തമാക്കാമെന്നുള്ള ആകാംശയിലാണ് ആരാധകര്‍. ഗ്രേഡിയന്റ് ഫിനിഷിംഗുള്ള ഫോണിന് ഡാര്‍ക്ക് ഷേഡിംഗ് പ്രത്യേക രൂപഭംഗി നല്‍കുന്നുണ്ട്.

ബ്രൈറ്റ് റെഡ് നിറത്തിലുള്ള അലുമിനിയം ഫ്രെയിമാണ് പുതിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ അടി ഭാഗത്ത് ബ്രൈറ്റര്‍ ഷേഡിംഗുണ്ട്. ഡിസംബര്‍ മാസം ആദ്യ ആഴ്ച പുറത്തിറങ്ങുമെന്ന് പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

വിവോ വി11 പ്രോ സവിശേഷതകള്‍

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഹാലോ ഫുള്‍വ്യൂ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി11 പ്രോയിലുള്ളത്. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയ്ക്ക് പ്രത്യേക രൂപഭംഗി നല്‍കുന്നു. 19:5:9 ആണ് ഡിസ്‌പ്ലേയുടെ ആസ്‌പെക്ട് റേഷ്യോ. സ്‌ക്രീന്‍ ടു ബോഡി റേഷ്യോ 91.27 ശതമാനമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റ് ഫോണിന് കരുത്തു പകരുന്നു. ഗെയിം മോഡ് 4.0യുള്ള പ്രോസസ്സറാണിത്.

6ജി.ബിയാണ് റാം കരുത്ത്. 64 ജി.ബി ഇന്റേണല്‍ മെമ്മറി എക്‌സ്‌റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഉയര്‍ത്താനാകും. 12,5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകളാണ് പിന്‍ഭാഗത്തുള്ളത്. കൂട്ടായി ഡ്യുവല്‍ ടോണ്‍ എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നതാകട്ടെ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗിന്റെ ക്യത്യമായ ഉപയോഗം ഇരു ഭാഗത്തുള്ള ക്യാമറകളിലും ഉപയോഗിച്ചിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യ പിന്നിട്ട 20 സാങ്കേതിക നാഴികക്കല്ലുകള്‍സ്വതന്ത്ര ഇന്ത്യ പിന്നിട്ട 20 സാങ്കേതിക നാഴികക്കല്ലുകള്‍

Most Read Articles
Best Mobiles in India

Read more about:
English summary
Vivo V11 Pro Supernova Red gradient color variant coming soon to India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X