ഹൈ-എന്‍ഡ് ഡ്യുവല്‍ പിക്‌സല്‍ ക്യാമറ സെറ്റപ്പുമായി വിവോ വി11 പ്രോ!
മറ്റു ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയായി വിവോയുടെ കിടിലന്‍ ഫോണായ വിവോ വി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. മിഡ്-റേഞ്ച് ശ്രേണിയിലെ ഈ സ്മാര്‍ട്ട്‌ഫോണ്‍ 2018 സെപ്തംബര്‍ 6നാണ് എത്തുന്നത്. കമ്പനി അടുത്തിടെ അവതരിപ്പിച്ച മറ്റു രണ്ടു ഫോണുകളായ വിവോ നെക്‌സ്, വിവോ X21 എന്നിവയെ പോലെ വരാനിരിക്കുന്ന ഈ ഫോണിനും ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് ടെക്‌നോളജിയാണ്. എന്നാല്‍ ഈ സമയം ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടി 4-ാം ജനറേഷന്‍ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആയിരിക്കും.

കൂടാതെ വിവോ വി11ല്‍ പ്രോയില്‍ ഡ്യുവല്‍-എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷതയും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 AIE പ്രോസസറും ഉണ്ടാകും. എന്നാല്‍ വിവോ വി11 പ്രോയുടെ 2PD ക്യാമറയില്‍ എന്തായിരിക്കും ഏവരേയും ആകര്‍ഷിക്കുന്നത്. അതായത് ഈ വിലയില്‍ ഡ്യുവല്‍-പിക്‌സല്‍ റിയര്‍ ക്യാമറയില്‍ എത്തുന്ന ഈ ഫോണിലൂടെ ആരേയും ആകര്‍ഷിക്കുന്ന മികച്ച ഇമേജുകള്‍ എടുക്കാം. വിവോയുടെ മറ്റു ഫോണുകളായ വിവോ X21, വിവോ നെക്‌സ് എന്നീ ഫോണുകളിലും ഇതേ ക്യാമറ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
വിവോ വി11 പ്രോയുടെ ക്യാമറ സവിശേഷതകളും ഒപ്പം സ്മാര്‍ട്ട്‌ഫോണിന്റെ മൊത്തത്തിലുളള ക്യാമറ പ്രകടനത്തെ ഇത് എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നു നമുക്കിവിടെ നോക്കാം.

ഡ്യുവല്‍ 12എംപി ക്യാമറ
ഡ്യുവല്‍ 12എംപി റിയര്‍ ക്യാമറയോടു കൂടിയാണ് വിവോ വി11 പ്രോ എത്തുന്നത്. പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പര്‍ച്ചും 1.28 (um) പിക്‌സലുമാണ്. ഇതിന് 24 മില്ല്യന്‍ ഫോട്ടോസെന്‍സിറ്റീവ് യൂണിറ്റുകള്‍ ഉണ്ട്. മറ്റുളളതിനെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും വലിയൊരു സംഖ്യയാണ്. വളരെ കുറഞ്ഞ വെളിച്ചത്തില്‍ പോലും ഇത് ഫോട്ടോസെന്‍സിറ്റിവിറ്റി ശക്തിപ്പെടുത്തുന്നു.

25എംപി ഹൈ-റസൊല്യൂഷന്‍ സെല്‍ഫി ക്യാമറ
സെല്‍ഫി പ്രേമികള്‍ക്കായി ഏറ്റവും മികച്ച ക്യാമറ തന്നെയാണ് വിവോ അവതിരിക്കുന്നത്. അതായത് 25എംപി സെല്‍ഫി ക്യാമറ. ഹൈ-റസൊല്യൂഷന്‍ സെന്‍സറില്‍ പുതിയ AI ഫേസ് ഷെപ്പിംഗ് ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിങ്ങളുടെ സ്വാഭാവികമായ രീതി നിലനിര്‍ത്തിക്കൊണ്ടു തന്നെ മനോഹരമായതും വ്യക്തമായതുമായ സെല്‍ഫികള്‍ സൃഷ്ടിക്കുന്നു.

ഡ്യുവല്‍-പിക്‌സല്‍, വെല്ലുവിളിക്കുന്ന ചിത്രങ്ങള്‍
ഫോട്ടോഗ്രാഫി പ്രവര്‍ത്തിക്കുന്നത് പ്രകാശം എന്ന തത്വങ്ങളിലൂടെയാണ്. വെളിച്ചം ശരിയായ അളവില്‍ ആണെങ്കില്‍ നിങ്ങള്‍ എടുക്കുന്ന ചിത്രങ്ങള്‍ വളരെ തെളിച്ചമുളളതും മികച്ചതും ആകുന്നു. എന്നാല്‍ പ്രകാശത്തില്‍ മാറ്റം വരുത്തിക്കൊണ്ട് സ്മാര്‍ട്ട്‌ഫോണിലൂടെ ഫോട്ടോ എടുത്താലോ? സ്മാര്‍ട്ട്‌ഫോണുകളില്‍ സാധാരണ ചെറിയ ക്യാമറ സെന്‍സറുകളാണ്.
അത് വളരെ തന്ത്രപരമായ രീതിയിലൂടെ കൂടുതല്‍ വെളിച്ചത്തില്‍ പോകാന്‍ അത്ര കഴിവില്ല. ഇതിലൂടെ എടുക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും മങ്ങിയതും ഒപ്പം ആവശ്യമില്ലാത്ത ശബ്ദവും ഉണ്ടാകും. ഇവിടെയാണ് ഡ്യുവല്‍-പിക്‌സല്‍ ടെക്‌നോളജിയുടെ കളി നടക്കുന്നത്.
അതായത് ഫോട്ടോഡയോഡുകളുടെ എണ്ണം പിക്‌സലിനോടൊപ്പം വര്‍ദ്ധിപ്പിച്ച് കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്യാമറ പ്രകടനം കാഴ്ച വയ്ക്കുന്നു. ഈ പിക്‌സലുകളാണ് ഒരു ചിത്രത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകള്‍ എന്നു പറയുന്നത്.
ഡ്യുവര്‍-പിക്‌സല്‍ എന്ന സാങ്കേതികവിദ്യ ഫോട്ടോഡയോഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമ്പോള്‍, ലെന്‍സിന്റെ ഫോക്കസ് സ്പീഡും മെച്ചപ്പെടുത്തുന്നു. അങ്ങനെ ഒരു വസ്തു പിടിച്ചെടുക്കുന്നതിനായി സെന്‍സറിന്റെ കൃത്യതയും മെച്ചപ്പെടുത്തുന്നു.
ഫോക്കസ് സംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. അതായത് ചുരുക്കിപ്പറഞ്ഞാല്‍, ഒരു ഡ്യുവല്‍ പിക്‌സല്‍ സെന്‍സര്‍ ക്യാമറയും ട്രൈപോഡും ഇല്ലാതെ കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ നല്‍കാന്‍ കഴിയില്ല.
എന്നാല്‍ ഡ്യുവല്‍ പിക്‌സല്‍ സെന്‍സര്‍ ക്യാമറയുളള ഒരു ഹാന്‍സെറ്റില്‍ സ്ഥിരമായി ഒരു ട്രൈപോഡ് ഇല്ലാതേയും മികച്ച ചിത്രങ്ങള്‍ എടുക്കാം. ഇവിടെ വിവോ വി11 പ്രോ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് വ്യക്തവും തിളക്കമാര്‍ന്നതുമായ ചിത്രങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു.

തിളക്കമുളള വിശദമായതുമായ ഇമേജുകള്‍ നല്‍കുന്നു
ഡ്യുവല്‍-പിക്‌സല്‍ ടെക്‌നോളജിക്ക് നന്ദി. വരാനിരിക്കുന്ന സ്മാര്‍ട്ടഫോണിന്റെ ക്യാമറ സെറ്റപ്പ് വേഗമേറിയതും അതു പോലെ കൃത്യതയുളളതുമാണ്. കൂടാതെ ഇത് സാധാരണ സ്മാര്‍ട്ട്‌ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രകാശ സാഹചര്യങ്ങളില്‍ ഇത് മികച്ച വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനു കാരണം, ഇമേജിലെ ഓരോ പിക്‌സലും ഡ്യുവല്‍-പിക്‌സല്‍ ക്യാമറ കൊണ്ടാണ് പിടിച്ചെടുത്തിരിക്കുന്നത്, അത് രണ്ട് ചെറിയ ഭാഗങ്ങളായി വേര്‍തിരിക്കാനാകും. വളരെ മികച്ച ഇമേജ് നല്‍കുന്നതിനായി ലൈറ്റ് സെന്‍സിറ്റിവിറ്റിയില്‍ വന്‍തോതില്‍ വര്‍ദ്ധനവുണ്ടാക്കാന്‍ ഈ രണ്ട് യൂണിറ്റുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ഡ്യുവല്‍-പിക്‌സല്‍ ഓട്ടോഫോക്കസ് ടെക്‌നോളജി ഫോക്കസ് വേഗത വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ഇമേജില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാമറ സെന്‍സറില്‍ കൂടുതല്‍ വെളിച്ചവും നല്‍കുന്നു. വിവോ വി11 പ്രോയിലെ ക്യാമറയ്ക്ക് 0.03 സെക്കന്‍ഡിനുളളില്‍ ഫോക്കസ് ലോക്ക് ചെയ്യാനാകും.

വിവോ വി11 പ്രോയുടെ മറ്റു സവിശേഷതകള്‍
ക്യാമറയില്‍ മാത്രമല്ല മറ്റു ആകര്‍ഷണമായ സവിശേഷതകളും വിവോ വി11 പ്രോയില്‍ നല്‍കിയിട്ടുണ്ട്. മികച്ച സുരക്ഷയ്ക്കായി ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് ടെക്‌നോളജി ഉളളതിനാല്‍ മിഡ് റേഞ്ച് സെഗ്മെന്റില്‍ ഒരു വിജയി ആയിരിക്കും ഈ ഫോണ്‍. കൂടാതെ ഇതില്‍ 25എംപി സെല്‍ഫി ക്യാമറ ഉപയോഗിച്ച് ഒരു സ്‌നാപ്പ് ഇന്‍ഫ്രാറെഡ് ഫേസ് അണ്‍ലോക്കും അനുഭവപ്പെടും. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റും ഫോണിലുണ്ടാകും. 14nm ടെക്‌നോളിയാണ് ഈ ചിപ്‌സെറ്റില്‍. ഇത് ബാറ്ററി, കമ്പ്യൂട്ടിംഗ്, ഗ്രാഫിക്‌സ് എന്നിവയ്ക്ക് മികച്ച പ്രകടനം നല്‍കുന്നു. 2018 സെപ്തംബര്‍ 6ന് വിവോ വി11 പ്രോ പുറത്തിറങ്ങും.


Click it and Unblock the Notifications








