Just In
- 4 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 5 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 6 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 7 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
വിവോ വി11, വി11 പ്രോ മോഡലുകള്‍ക്ക് വമ്പന്‍ ഓഫര്‍; 2,000 രൂപ വരെ വിലക്കുറവില്‍ വാങ്ങാം
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കഴിഞ്ഞവര്‍ഷം വിവോ പുറത്തിറക്കിയ നെക്സ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മറ്റു മോഡലുകള്‍ക്കും വന്‍ വിലക്കുറവുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിയ്ക്കാനെത്തുകയാണ് കമ്പനി. വിവോ വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്കാണ് ഏറ്റവും ഒടുവിലായി വിലക്കുറവ് പ്രഖ്യാപിച്ചത്.

2,000 രൂപവരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. വിവോ വി11 പ്രോ പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് വിലക്കുറവ് പ്രഖ്യാപിക്കുന്നത്. വിവോ വി11 നാണെങ്കില്‍ ഇതു രണ്ടാം തവണയാണ് വില കുറച്ചിരിക്കുന്നത്. ഇരട്ട പിന് ക്യാമറയും വാട്ടര്‍ നോച്ച് ഡിസ്പ്ലേയും ഇരു മോഡലുകളിലുമുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ് നിരന്തരമായി തുടരാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
വിവോ വി11 പ്രോയ്ക്ക് 23,990 രൂപയാണ് നിലവിലെ വില. വിലക്കുറവിനു മുന്‍പ് ഇത് 25,990 രൂപയായിരുന്നു. അതായത് 2,000 രൂപയുടെ വിലക്കുറവുണ്ട്. വിവോ വി11 ന്റെ വില 20,990 രൂപയില്‍ നിന്നും 19,990 രൂപയായി കുറഞ്ഞിട്ടുണ്ട്. ഈ മോഡലിന് 1,000 രൂപയുടെ വിലക്കുറവാണുള്ളത്.
വിവോ വി11 ആദ്യം പുറത്തിറങ്ങിയപ്പോള്‍ 22,990 രൂപയായിരുന്നു വിലയ കഴിഞ്ഞ വര്‍ഷം 2,000 രൂപയുടെ വിലക്കുറവ് പ്രഖ്യാപിച്ചതിലൂടെ വില 20,990 രൂപയായി. എന്നാലിപ്പോള്‍ രണ്ടാം തവണയും 1,000 രൂപയുടെ കുറവു വരുത്തി 19,990 രൂപയായി വില നിശ്ചയിച്ചിരിക്കുകയാണ് വിവോ. ഫ്ളിപ്കാര്‍ട്ടിലും വിവോ ഇ-സ്റ്റോറിലും ഇതേ വിലക്കുറവാണുള്ളത്.
വിവോ വി11 സവിശേഷതകള്‍
ഇരട്ട സിം മോഡലായ വിവോ വി11 ഫണ്‍ടച്ച് ഓ.എസിന്റെയും ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെയും സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 19:9 ആസ്പെക്ട് റേഷ്യോ എന്നിവ ഫോണിലുണ്ട്. 1080X2280 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. മീഡിയാടെക് ഹീലിയോ പ്രോസസ്സറും 6 ജി.ബി റാമും ഫോണിനെ കരുത്തനാക്കുന്നു. 64 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി കരുത്ത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇത് 256 ജി.ബി വരെ ഉയര്‍ത്താനാകും.
ക്യാമറ ഭാഗത്ത് ഏറെ പ്രത്യേകതകളുള്ള മോഡലാണിത്. 16+5 മെഗാപിക്സലിന്റെ ഇരട്ട പിന് ക്യാമറ മികവു പുലര്‍ത്തുന്നു. കൂട്ടിന് എല്‍.ഇ.ഡി ഫ്ളാഷുമുണ്ട്. മുന്‍ഭാഗത്ത് സെല്‍ഫി കേന്ദ്രീകൃതമായ 25 മെഗാപിക്സലിന്റെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. കൃതൃമബുദ്ധിയില്‍ അധിഷ്ഠിതമായ ക്യാമറയാണിത്. 3,315 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. 18 വാട്ടിന്റെ അതിവേഗ ചാര്‍ജിംഗ് സംവിധാനവും വി11 ലുണ്ട്.
വി11 പ്രോ സവിശേഷതകള്‍
വിവോ വി11 പ്രോയും ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 6.41 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഹാലോ ഫുള്‍വ്യൂ 3.0 സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. 91.27 ശതമാന സ്ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേകം രൂപഭംഗി നല്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസ്സറും ഒപ്പം 6 ജി.ബി റാമും മോഡലിനെ കരുത്തനാക്കുന്നു.
പിന്നില്‍ വെര്‍ട്ടിക്കലി ക്രമീകരിച്ച 12+5 മെഗാപിക്സലുകളുടെ ഇരട്ട പിന് ക്യാമറയാണുള്ളത്. മികച്ച ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി 'ഡ്യുവല്‍ പിക്സല്‍' മോഡുണ്ട്. 25 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് ജി.പി.എസ് അടക്കമുള്ള കണക്ടീവിറ്റി സംവിധാനങ്ങള്‍ ഫോണിലുണ്ട്. ആക്സിലോമീറ്റര്‍, ഇലക്ട്രോണിക് കോംപസ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയാണ് സെന്‍സറിംഗ് സംവിധാനങ്ങള്‍. 3,400 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470