Just In
- 6 min ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 4 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
Don't Miss
- Movies
നാഗചൈതന്യ രണ്ടാം വിവാഹത്തിന്? ഇഷ്ടം തുറന്നു പറഞ്ഞ് മുൻ നായിക!, റിപ്പോർട്ടുകളിങ്ങനെ
- Lifestyle
സ്ത്രീകളില്‍ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമല്ല: പരിഹരിക്കാന്‍ 5 വഴികള്‍
- Automobiles
ആക്ടിവ 'പടമാകും'? അങ്കത്തട്ടിലേക്ക് ഹീറോയുടെ 'സൂം'
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
ലോകത്തിലെ ആദ്യ 32 മെഗാപിക്സല്‍ പോപ് അപ്പ് സെല്‍ഫി ക്യാമറയുമായി വിവോ വി15 പ്രോ
ഇന്ത്യന്‍ വിപണിയിലെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ. വിവോ വി15 പ്രോയെന്നാണ് പുത്തന്മ ാേഡലിന്റെ പേര്. 28,990 രൂപയാണ് ഈ മോഡലിനു നിശ്ചയിച്ചിരിക്കുന്ന വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയും വിവോയുടെ ഔദ്യോഗിക സ്റ്റോര്‍ വഴിയും ഫോണ്‍ വാങ്ങാം.

ഫോണിന്റെ വില്‍പ്പന
മാര്‍ച്ച് മാസം ആദ്യ ആഴ്ച മുതല്‍തന്നെ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. പോപ് അപ്പ് സെല്‍ഫി ക്യാമറയുണ്ടെന്നതാണ് ഫോണിന്റെ എടുത്തുപറയാവുന്ന പ്രത്യേകതകളിലൊന്ന്. ഇ സവിശേഷതയുമയായി പുറത്തിറങ്ങുന്ന വിവോയുടെ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. ആദ്യ മോഡല്‍ വിവോ നെക്സ് ആയിരുന്നു.

ട്രിപ്പിള്‍ ക്യാമറ
ഇതിനു പുറമേ ട്രിപ്പിള്‍ ക്യാമറയും ഫോണിന്റെ പിന്‍ഭാഗത്തുണ്ട്. വശങ്ങളിലായി മിനിമല്‍ ബേസില്സും ഗ്രേഡിയന്റ് ഫിനിഷിംഗുമുണ്ട്. ഇത് ഫോണിനു പ്രീമിയം ലുക്ക് നല്‍കും. ടോപാസ് ബ്ലൂ, റൂബി റെഡ് എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മാര്‍ച്ച് ആദ്യം മുതല്‍തന്നെ ഫോണ്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

സവിശേഷതകള്‍
6.39 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് അള്‍ട്രാ ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 2340X1080 പിക്സലാണ് ഡിസ്പ്ലേ റെസലൂഷന്‍. കൂടാതെ 91.64 ശതമാനത്തിന്റെ സ്ക്രീന്‍ ടു ബോഡി റേഷ്യോ ഫോണിനു പ്രത്യേക രൂപഭംഗി നല്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍ ഫോണിനു കരുത്തേകുന്നു. കൂട്ടിന് 6 ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമുണ്ട്.

ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന് ഭാഗത്തുള്ളത്.
48 മെഗാപിക്സലിന്റ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിന്റെ പിന് ഭാഗത്തുള്ളത്. ഇതില്‍ 8 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും 5 മെഗാപിക്സലിന്റെ ഡെപ്ത്ത് സെന്‍സറും ഉള്‍പ്പെടുന്നു. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. കൂടാതെ ഡെഡികേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് കീയും സ്മാര്‍ട്ട്ഫോണിലുണ്ട്.

ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്
3,700 മില്ലി ആംപയറിന്റെ ബാറ്ററി ശേഷിയാണ് ഫോണിനുള്ളത്. ഡ്യുവല്‍ എഞ്ചിന് അതിവേഗ ചാര്‍ജിംഗ് സംവിധാനവും ഉള്‍ക്കൊള്ളിച്ചതാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതാമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് എന്നിവ സുരക്ഷയ്ക്കായുണ്ട്. 4ജി വോള്‍ട്ട്, ബ്ലൂടൂത്ത് 5.0, വൈഫൈ, ജി.പി.എസ്, ഗ്ലോണാസ് കണക്ടീവിറ്റി സംവിധാനങ്ങളും ഫോണില്‍ ഇടംപിടിച്ചിരിക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470