വിവോ വി 17 സ്മാർട്ഫോൺ ഇപ്പോൾ 4,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം: ഓഫർ, ഡിസ്കൗണ്ട്

|

വിവോ വി 17 ഇപ്പോൾ ആമസോൺ ഇന്ത്യയിൽ ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭ്യമാണ്. ഒരു പരിമിത കാലയളവിലേക്ക് മാത്രമായി ലഭിക്കുന്ന ഈ ആനുകൂല്യം ഇന്ന് അർദ്ധരാത്രി വരെ ലഭ്യമാണ്. വിവോ വി 17 സ്മാർട്ഫോൺ 24,990 രൂപയ്ക്കാണ് വിൽക്കുന്നത്, എന്നാൽ ഇന്ന് ഇടപാടിന്റെ ഭാഗമായി 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപ എന്ന കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 4,000 രൂപ കിഴിവ് കൂടാതെ കൂടാതെ ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ, ബാങ്ക് ഓഫറുകൾ എന്നിവയും ലഭിക്കുന്നതാണ്. ഒരൊറ്റ കോൺഫിഗറേഷനിലും മിഡ്‌നൈറ്റ് ഓഷ്യൻ, ഗ്ലേസിയർ ഐസ് എന്നീ രണ്ട് കളർ വേരിയന്റുകളിലുമാണ് ഈ ഹാൻഡ്‌സെറ്റ് വില്പനയ്ക്ക് എത്തിയിരിക്കുന്നത്.

വിവോ വി 17: സവിശേഷതകൾ

വിവോ വി 17: സവിശേഷതകൾ

ക്യാമറയ്ക്ക് വേണ്ടി ഒരു പഞ്ച് ഹോൾ കട്ട്ഔട്ട് വരുന്ന 6.44 എഫ്എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ വി 17 ഹാൻഡ്‌സെറ്റിൽ വരുന്നത്. ഒരു പ്ലാസ്റ്റിക് ബോഡിയാണ് ഈ സ്മാർട്ഫോണിനുള്ളത്. വിവോ വി 17 ഇന്ത്യൻ പതിപ്പിൽ വിവോ പഞ്ച്-ഹോൾ ക്യാമറയാണ് നൽകിയിരിക്കുന്നത്. ഡ്യൂവൽ സിം ഫോണായ വിവോ വി 17ക്ക് സ്നാപ്ഡ്രാഗൺ 675 പ്രോസസറാണ് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിലുണ്ട്. ആൻഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ വില്പനയ്ക്ക് എത്തുന്നത്. ഈ സ്മാർട്ഫോണിന്റെ കളർ വേരിയന്റുകൾക്ക് മിഡ്‌നെറ്റ് ഓഷ്യൻ, ഗ്ലേസിയർ ഐസ് എന്നാണ് വിവോ നൽകിയിരിക്കുന്ന പേര്.

വിവോ വി 17: ക്യാമറ

വിവോ വി 17: ക്യാമറ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് വിവോ വി 17 ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. വിവോ വി 17യുടെ ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്‌സൽ വരുന്ന പ്രൈമറി സെൻസർ, 8 മെഗാപിക്‌സൽ വരുന്ന വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്‌സൽ വരുന്ന ഒരു ബൊക്കെ ഷോട്ട് സെൻസർ, 2 മെഗാപിക്‌സൽ വരുന്ന ഒരു മാക്രോ ഷോട്ട് സെൻസർ എന്നിവ വരുന്നു. പുറകിലത്തെ പാനലിൽ ഒരു എൽഇഡി ഫ്ലാഷും വിവോ വി 17ൽ വരുന്നു. സെൽഫി പകർത്തുവാൻ മുൻഭാഗത്തായി 32 മെഗാപിക്സലുള്ള സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. ചിത്രങ്ങൾ പകർത്തുവാൻ ഉപയോഗിക്കാവുന്ന അനവധി മോഡുകളും ഈ സ്മാർട്ഫോണിൽ സജ്ജമാക്കിയ ക്യാമറകളിൽ നൽകിയിട്ടുണ്ട്.

വിവോ വി 17 സെയിൽ

വെളിച്ചം കുറവുള്ളപ്പോഴും ഫോട്ടോകൾ പകർത്തുവാൻ സാധിക്കുന്ന സൂപ്പർ നൈറ്റ് മോഡ് വിവോ വി17ൽ നൽകിയിട്ടുണ്ട്. സൂപ്പർ നൈറ്റ് സെൽഫി, പോർട്രൈറ്റ് ലൈറ്റ് എഫക്ട്, എആർ സ്റ്റിക്കേഴ്സ്, പോസ് മാസ്റ്റർ, എഐ മേക്ക് അപ്പ് വിഡിയോകൾക്കായിസൂപ്പർ ഇഐഎസ്, ഫോട്ടോയ്ക്കും വിഡിയോയ്ക്കും സൂപ്പർ വൈഡ്-ആംഗിൾ, സൂപ്പർ മാക്രോ, പോർട്രൈറ്റ് ഫ്രെമിങ്, എഐ എച്ച്ഡിആർ, ബസ്റ്റ്, സ്ലോ-മോ, പ്രൊ മോഡ്, പനോരമ, എഐ സീൻ റെക്കഗ്നിഷൻ, ഡോക്, ടേക്ക് ഫോട്ടോ, വീഡിയോ റെക്കോർഡ് തുടങ്ങിയ മോഡുകളും സവിശേഷതകളും ഈ ഫോണിന്റെ റിയർ ക്യാമറയിൽ നൽകിയിരിക്കുന്നു.

വിവോ വി17: 4,500mAh ബാറ്ററി

4,500mAh ബാറ്ററിയാണ് വിവോ വി17യിൽ ഉള്ളത്. യുഎസ്ബി ടൈപ്പ്-സി സപ്പോർട്ടും ഹാൻഡ്‌സെറ്റിലുണ്ട്. ഒരു തവണ മുഴുവനായി ചാർജ് ചെയ്താൽ ദിവസം മുഴുവൻ ചാർജ് ലഭിക്കുന്നു. 18w ഫാസ്റ്റ്-ചാർജിങ് ഫീച്ചറും ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് നൽകുന്നു. ഹെഡ്‍ഫോൺ ജാക്ക്, ആക്സിലെറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫിംഗർപ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ്, ഗ്ലോനാസ്, ജിപിഎസ്, ഒടിജി എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഹാൻഡ്‌സെറ്റിലുണ്ട്.

Best Mobiles in India

English summary
Vivo V17 is available for grabs on Amazon, India, at a discounted price. This is a limited period discount offer which is only valid online until midnight on September 4. Vivo V17 is otherwise sold at Rs 24,990, but now (as part of the deal) for the single 8GB+128 GB storage variant, it is available to buy at a reduced price of Rs 20,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X