വിവോ വി 17 ഇന്ത്യയിൽ അവതരിപ്പിച്ചു: വിശദാംശങ്ങൾ നോക്കാം

|

വിവോ തങ്ങളുടെ ഏറ്റവും പുതിയ വി 17 സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അത് ചൈനീസ് ബ്രാൻഡിന്റെ വി-സീരീസിന് കീഴിൽ വരുന്ന സ്മാർട്ഫോണാണ്. വിവോ വി 17 ന്റെ ഇന്ത്യ ലോഞ്ച് കുറച്ച് ദിവസമായി കമ്പനി വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഹോൾ-പഞ്ച് ക്യാമറ ഡിസൈനിനൊപ്പം ഏതാണ്ട് പൂർണ്ണ സ്‌ക്രീൻ ഡിസ്‌പ്ലേയായിരിക്കും ഈ സ്മാർട്ഫോണിൽ വരുന്നത്. എൽ-ആകൃതിയിലുള്ള ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുമായാണ് ഈ ഹാൻഡ്‌സെറ്റ് വരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണിനെക്കുറിച്ച് നമുക്ക് നോക്കാം.

വിവോ വി 17 ഇന്ത്യ ലോഞ്ച്
 

വിവോ വി 17 ഇന്ത്യ ലോഞ്ച് 12 മണിക്കാണ് നടന്നത്. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി അവതരണം തത്സമയം സംപ്രേഷണം ചെയ്യ്തു. ക്ലോഡി ബ്ലൂ, ബ്ലൂ ഫോഗ് എന്നീ രണ്ട് കളർ വേരിയന്റുകളിൽ ബ്രാൻഡ് വിവോ വി 17 സ്മാർട്ഫോൺ വിൽക്കാൻ സാധ്യതയുണ്ട്. വിവോ വി 17 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് അന്താരാഷ്ട്ര വേരിയന്റിന്റെ അതേ സവിശേഷതകളുമായാണ്. എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.38 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൻറെ സവിശേഷത. എല്ലാത്തിനും പുറമെ ഈ സ്മാർട്ഫോൺ വരുന്നത് വികസിതമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC കൂടിയാണ്.

വിവോയുടെ ഫാസ്റ്റ് ചാർജിംഗ്

വിവോയുടെ ഈ പുതിയ സ്മാർട്ട്ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയുണ്ടാകും. ഫാസ്റ്റ് ചാർജിംഗ് ടെക്കിന് പിന്തുണ നൽകുമെന്നും പറയപ്പെടുന്നു. സ്മാർട്ട്‌ഫോൺ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോഗിച്ചേക്കും. സുരക്ഷയ്‌ക്കായി, മുൻവശത്ത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ടാകും. സോഫ്റ്റ്വെയർ ഗ്രൗണ്ടിൽ, ഇത് ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒ.എസ് 9.2 ഉൾകൊള്ളുന്നു.

ക്വാഡ് ക്യാമറ സജ്ജീകരണം

വിവോ വി 17 പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണം അവതരിപ്പിക്കും. ഇത് അന്താരാഷ്ട്ര വേരിയന്റിന് അനുസൃതമാണ്. ഡയമണ്ട് ആകൃതിയിലുള്ള മൊഡ്യൂളിൽ 48 മെഗാപിക്സൽ സാംസങ് ജിഎം 1 പ്രൈമറി സെൻസർ ഉൾപ്പെടുന്നുണ്ട്. കൂടാതെ, സജ്ജീകരണത്തിൽ 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്നു. അവസാന രണ്ട് 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ ആകാം. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ സെൻസർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.

 ട്രിപ്പിൾ റിയർ ക്യാമറ
 

മുൻ ക്യാമറയിൽ പഞ്ച്-ഹോളിനുള്ളിൽ 32 എംപി സെൻസർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മുന്നിലും പിന്നിലുമുള്ള ക്യാമറയിൽ കുറഞ്ഞ ലൈറ്റ് പ്രകടനത്തിനായി സൂപ്പർ നൈറ്റ് മോഡ് അവതരിപ്പിച്ചിരിക്കുകയാണ്. 22,990 റൂബിൾസ് വിലയുമായി സ്മാർട്ട്‌ഫോൺ അടുത്തിടെ റഷ്യയിൽ അവതരിപ്പിച്ചു. ഇത് ഏകദേശം ഇന്ത്യയിൽ 25,800 രൂപയായിരിക്കും വിപണിയിൽ വരുന്ന വില. വിവോ 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിനൊപ്പം വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ട്, വിവോ ഇ-സ്റ്റോർ, ഇന്ത്യയിലുടനീളമുള്ള കമ്പനിയുടെ ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിൽ നിന്നും വാങ്ങാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
The Vivo V17 launching in India is likely to come with the same set of specifications and features as the international variant. The device is said to feature a 6.38-inch Super AMOLED display with FHD+ resolution. Under the hood will be a Qualcomm Snapdragon 665 SoC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X