Home
Mobile

വിവോ സ്മാർട്ട്ഫോണുകൾക്ക് വില വർദ്ധിച്ചു

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ ഹാൻഡ്സെറ്റുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. സ്മാർട്ഫോണുകളുടെ ജിഎസ്ടി നിരക്കിൽ ആറ് ശതമാനത്തിന്റെ വർധനവ് സർക്കാർ വരുത്തിയതാണ് വിലയിലെയും വർധനവിന് കാരണമായി തീർന്നത്. സ്മാർട്ട്ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയിട്ടാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ ജിഎസ്ടി നിലവിൽ വന്നതോടെ ഫോണുകളുടെ വിലയിലും മാറ്റം വന്നിരിക്കുന്നു.

വിവോ V17

രണ്ടായിരം രൂപ വരെയാണ് സ്മാർട്ട്ഫോണുകൾക്ക് വില വർധിച്ചിരിക്കുന്നത്. വിവോ V17, വിവോ S1 പ്രൊ, വിവോ Y19, വിവോ Y15 തുടങ്ങി വിവോ ഇന്ത്യയിൽ അവതരിപ്പിച്ച ഒട്ടുമിക്ക ഹാൻഡ്സെറ്റുകളുടെ വിലയിലും മാറ്റമുണ്ട്. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുതിയ വിലയിലാണ് ഈ സ്മാർട്ട്ഫോണുകളെല്ലാം പട്ടികപ്പെടുത്തിയിരിക്കുന്നത്. ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഹാൻഡ്‌സെറ്റുകൾ വാങ്ങുന്നവരും ഈ പുതിയ വില നൽകേണ്ടതുണ്ട്.

വിവോ വി സീരീസ്

വിവോ വി സീരീസ്, എസ് സീരീസ് സ്മാർട്ഫോണുകളുടെ വില 2,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വിവോ Y-സീരീസ് ഫോണുകൾക്ക് ഇപ്പോൾ 1,000 രൂപ കൂട്ടിയിട്ടുണ്ട്. വിവോ V17 സ്മാർട്ഫോണിന്റെ 8 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 24,990 രൂപയാണ് വില വരുന്നത്. മുൻപ് ഈ ഹാൻഡ്‌സെറ്റിന് 22,990 രൂപ ആയിരുന്നു വില. വിവോ S1 ഫോണിന്റെ 4 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 15,990 രൂപയിൽ നിന്ന് 17,990 രൂപയായി വർധിച്ചു.

വിവോ എസ് സീരീസ്

വിവോ S1 പ്രോയുടെ 8 ജിബി വേരിയന്റിന് 18,990 രൂപയ്ക്ക് പകരം 20,990 രൂപ ആണ് ഇനി ചിലവഴിക്കേണ്ടത്. വിവോ Y19 സ്മാർട്ഫോണിന്റെ 4 ജിബി / 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 13,990 രൂപയ്ക്ക് പകരം 14,990 രൂപ നൽകേണ്ടി വരും. വിവോ Y91i ഫോണിന്റെ അടിസ്ഥാന 2 ജിബി റാം വേരിയന്റിന്റെ വില 6,990 രൂപയിൽ നിന്ന് 7,990 രൂപയായി ഉയർത്തി. ടോപ്പ്-സ്പെക്ക് 3 ജിബി റാം വേരിയന്റിന് 7,990 രൂപയ്ക്ക് പകരം 8,990 രൂപയാണ് വില.

വിവോ Y15

വിവോ Y15 ഫോണിന്റെ 4 ജിബി / 32 ജിബി വേരിയന്റിന്റെ വില 11,990 രൂപയിൽ നിന്ന് 12,990 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. വിവോ Y12 3 ജിബി / 64 ജിബിക്ക് 9,990 രൂപയ്ക്ക് പകരം 10,990 രൂപയാണ് വില വരുന്നത്. വിവോ Y11 3 ജിബി / 32 ജിബി വേരിയന്റിന് മുൻപ് 8,990 രൂപയായിരുന്നു വില. ഇത് 9,990 രൂപയാക്കി മാറ്റം വരുത്തിയിട്ടുണ്ട്. വിവോ വൈ 11 3 ജിബി / 32 ജിബി വേരിയന്റിന് ഇന്ന് മുതൽ 8,990 രൂപയിൽ നിന്ന് 9,990 രൂപയാണ് വില.

Best Mobiles in India

English summary
Chinese smartphone maker Vivo has revamped its smartphone prices in the Indian market according to the GST rate hike on smartphones. The GST rate was hiked from 12 per cent to 18 per cent and in a report by 91Mobiles, the prices of the smartphones from Vivo have been confirmed to be hiked by Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X