Home
Mobile

44 എംപി സെൽഫി ക്യാമറ, സ്നാപ്ഡ്രാഗൺ 730 ചിപ്‌സെറ്റുമായി വിവോ വി 20 2021 ഇന്ത്യയിൽ അവതരിപ്പിച്ചു

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ വി 20 2021 (Vivo V20 2021) ഇന്ത്യയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. അഭ്യുഹങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഈ പുതിയ വിവോ ഫോൺ അടുത്തിടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) വെബ്‌സൈറ്റിൽ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച വിവോ വി 20 യുടെ അപ്ഗ്രേഡഡ് വേർഷനയാണ് വിവോ വി 20 2021 വരുന്നത്. ഇതിന് മുമ്പത്തെ മോഡലിന് ഇതേ രൂപകൽപ്പനയാണ് വരുന്നത്. എന്നാൽ, ഇതിൽ ഒരു പുതിയ സിസ്റ്റം-ഓൺ-ചിപ്പ് (SoC) ഉൾപ്പെടുന്നു. വിവോ വി 20 2021 വിപണിയിൽ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വിവോ വി 20 2021: ഇന്ത്യയിലെ വില, ലഭ്യത വിശദാംശങ്ങൾ

വിവോ വി 20 2021: ഇന്ത്യയിലെ വില, ലഭ്യത വിശദാംശങ്ങൾ

വിവോ വി 20 2021 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയിൽ 24,990 രൂപയാണ് വില വരുന്നത്. ഒക്ടോബറിൽ അവതരിപ്പിച്ച വിവോ 20 ന്റെ വേരിയന്റിന് തുല്യമാണ് പുതിയ ഹാൻഡ്‌സെറ്റിൻറെ വിലയും. നിലവിൽ, വിവോ വി 20 2021 ആമസോൺ വഴി മിഡ്‌നൈറ്റ് ജാസ്, സൺസെറ്റ് മെലഡി കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ, ഈ ഫോൺ ആമസോണിൽ മാത്രമായി വിൽപന നടത്തുമോയെന്നും ഒരു സ്റ്റോറേജ് ഓപ്ഷനായി പരിമിതപ്പെടുത്തുമോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. വിവോ വി 20 2021 നെക്കുറിച്ചുള്ള പൂർണമായ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു.

വിവോ വി 20 2021: സവിശേഷതകൾ

വിവോ വി 20 2021: സവിശേഷതകൾ

വിവോ വി 20 2021 ന്റെ സവിശേഷതകൾ ആമസോൺ ലിസ്റ്റിംഗിൽ പൂർണമായി വിശദീകരിച്ചിരിക്കുന്നു. വിവോ വി 20 പോലെ തന്നെ ഡ്യുവൽ നാനോ സിം വരുന്ന വിവോ വി 20 2021 ആൻഡ്രോയിഡ് 11ൽ ഫൺ‌ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം 11 നൊപ്പം പ്രവർത്തിക്കുന്നു. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2) , 400 പിക്സലുകൾ) 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് നൽകിയിരിക്കുന്നത്. ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoC പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. എന്നാൽ, വിവോ വി 20ൽ സ്നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യുവാൻ കഴിയുന്ന ഈ ഹാൻഡ്‌സെറ്റിന് 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും വരുന്നു.

വിവോ വി 20 2021: ക്യാമറ സവിശേഷതകൾ

വിവോ വി 20 2021: ക്യാമറ സവിശേഷതകൾ

വിവോ വി 20 2021ൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സൂപ്പർ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മോണോ സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് 44 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഓട്ടോഫോക്കസ് ലെൻസിനൊപ്പം വരുന്നു. വിവോ വി 20 2021, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ സവിശേഷത. 33W ഫാസ്റ്റ് ചാർജിംഗിനൊപ്പം 4,000 എംഎഎച്ച് ബാറ്ററിയും ഇതിൽ വരുന്നു. ഈ ഫോണിന് 171 ഗ്രാം ഭാരം വരുന്നു.

Best Mobiles in India

English summary
The Vivo V20 2021 went on sale quietly in India. The Vivo phone was a part of the rumour mill until now and was recently spotted on the website of the Bureau of Indian Standards (BIS).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X