സ്നാപ്ഡ്രാഗൺ 675 പ്രോസസ്സറുമായി വിവോ വി 20 (2021) ഉടൻ അവതരിപ്പിക്കും
വിവോ വി 20 (2021) (Vivo V20 (2021)) എന്ന പുതിയ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കുവാൻ തയ്യറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇതിനായി വിവോ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മാധ്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇന്തോനേഷ്യൻ ടെലികോം വെബ്‌സൈറ്റ്, ബിഐഎസ് വെബ്‌സൈറ്റ്, ബിഐഎസ് ലിസ്റ്റിംഗ് എന്നിവയുൾപ്പെടെ നിരവധി സർട്ടിഫിക്കേഷനുകൾ ഇതിനോടകം തന്നെ സ്മാർട്ട്‌ഫോണിന് ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ, V2040 മോഡൽ നമ്പറുള്ള മറ്റൊരു സ്മാർട്ട്‌ഫോൺ ഗീക്ക്ബെഞ്ചിൽ വന്നിരുന്നു. ഇത് വരാനിരിക്കുന്ന വിവോ വി 20 (2021) സ്മാർട്ഫോൺ ആയിരിക്കുമെന്നാണ് ഇതുവരെയുള്ള അനുമാനം. ഈ ഹാൻഡ്സെറ്റിനെ കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

കൂടാതെ, ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്, സിംഗിൾ കോറിൽ 553 ഉം മൾട്ടി-കോർ ടെസ്റ്റുകളിൽ 1765 ഉം സ്കോർ ചെയ്യാൻ ഈ ഹാൻഡ്‌സെറ്റിന് കഴിഞ്ഞു. ലിസ്റ്റിംഗ് അനുസരിച്ച്, ഫോൺ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഫൺടച്ച് അല്ലെങ്കിൽ ഒറിജിൻഒഎസ് ഉപയോഗിച്ച് പ്രവർത്തിച്ചേക്കാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 SoC പ്രോസസറായ SM6150 ചിപ്‌സെറ്റിനൊപ്പം ഈ ഫോണും പട്ടികപ്പെടുത്തിയിട്ടുണ്ട്.
8 ജിബി റാമുമായാണ് ഇത് വരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ, ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതലൊന്നും അറിയില്ല. ഒക്ടോബറിൽ രാജ്യത്ത് അവതരിപ്പിച്ച വിവോ വി 20 സ്മാർട്ട്‌ഫോണിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പായിരിക്കും ഈ പുതിയ സ്മാർട്ട്ഫോൺ. അതിനാൽ, ചെറിയ മാറ്റങ്ങളോടെ വിവോ വി 20 (2021) ൽ സമാന സവിശേഷതകൾ പ്രതീക്ഷിക്കാം.
വിവോ വി 20 രാജ്യത്ത് 24,990 രൂപയ്ക്ക് വിൽപ്പന നടത്തുന്നു. ഈ ഹാൻഡ്‌സെറ്റിന് 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1080 x 2400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 64 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, 2 എംപി മോണോക്രോം ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോൺ അവതരിപ്പിക്കുന്നത്.
കൂടുതൽ വായിക്കുക: ഒമ്പത് വയസുകാരൻ റയാൻ കാജി യൂട്യൂബിലൂടെ മാത്രം ഈ വർഷം സമ്പാദിച്ചത് 218 കോടി രൂപ
മുൻവശത്തായി 44 എംപി സെൽഫി ക്യാമറയാണ് വരുന്നത. അതിനാൽ, വരാനിരിക്കുന്ന മോഡലിൽ നിന്ന് സമാന ക്യാമറ നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ, 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി 4,000 mAh ബാറ്ററിയും റാ ഹാൻഡ്‌സെറ്റിൽ വരുന്നു. കൂടാതെ, എച്ച്ഡിആർ, 4 കെ വീഡിയോ റെക്കോർഡിംഗ്, ഗൈറോ-ഇഐഎസ്, പോർട്രെയ്റ്റ്, പനോരമ എന്നിവയും ഈ ഹാൻഡ്‌സെറ്റിൽ സപ്പോർട്ട് ചെയ്യുന്നു. എന്നാൽ, 5 ജി കണക്റ്റിവിറ്റി ഈ സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നില്ല. ഇപ്പോൾ, പുതിയ മോഡൽ 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുമോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണാം.


Click it and Unblock the Notifications







