വിവോ വി 20 പ്രോ 5 ജി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
വിവോ വി 20 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ഫ്രന്റ്ലൈൻ വിവോ ഫോൺ സെപ്റ്റംബറിൽ തായ്‌ലൻഡിൽ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് ഡ്യുവൽ സെൽഫി ക്യാമറ, 64 മെഗാപിക്സൽ പ്രൈമറി സെൻസർ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഈ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. വിവോ ഇന്ത്യ പ്രഖ്യാപിച്ചതുപോലെ വിവോ വി 20 പ്രോ 5 ജി യുടെ തത്സമയ ലോഞ്ച് നിങ്ങൾക്ക് യൂട്യൂബിൽ കാണാവുന്നതാണ്.

വിവോ വി 20 പ്രോ 5 ജി: പ്രതീക്ഷിക്കുന്ന വില
വിവോ വി 20 പ്രോ 5 ജിയുടെ പ്രതീക്ഷിക്കുന്ന വില അടുത്തിടെ രാജ്യത്തെ പ്രധാന റീട്ടെയിലർമാർ വെളിപ്പെടുത്തി. ചില്ലറ വിൽപ്പനക്കാരായ റിലയൻസ് ഡിജിറ്റൽ, പൂർവിക മൊബൈൽ, സംഗീത മൊബൈൽസ് എന്നിവയുടെ വെബ്‌സൈറ്റിലാണ് പുതിയ വിവോ സ്മാർട്ട്ഫോൺ പട്ടികപ്പെടുത്തിയിരിക്കുന്നത്. സിംഗിൾ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,990 രൂപയാണ് വില വരുന്നത്. അഡ്വാൻസ് തുകയായ 2,000 രൂപ അടച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ഓൺലൈൻ ലിസ്റ്റിംഗിലൂടെ ഈ സ്മാർട്ട്ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും.

ഫ്ലിപ്പ്കാർട്ടിലെ രജിസ്ട്രേഷനുകൾക്കായി വിവോ വി 20 പ്രോ 5 ജി ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. പുതിയ വിവോ ഫോണിൻറെ വില ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ വെബ്‌സൈറ്റുകളിലെ ലിസ്റ്റിംഗുകൾ നിയമാനുസൃതമാണെന്ന് തോന്നുന്നു. സെപ്റ്റംബറിൽ തായ്‌ലൻഡിൽ അവതരിപ്പിച്ച ഈ ഫോൺ മൂൺലൈറ്റ് സോണാറ്റ, മിഡ്‌നൈറ്റ് ജാസ്, സൺസെറ്റ് മെലഡി കളർ വേരിയന്റുകളിൽ ലഭ്യമാകും.

വിവോ വി 20 പ്രോ 5 ജി: സവിശേഷതകൾ
വിവോ വി 20 പ്രോ 5 ജിയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഈ ഫോൺ പ്രവർത്തിക്കുന്നു. 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതോടപ്പം വരുന്നു.

വിവോ വി 20 പ്രോ 5 ജി: ക്യാമറ സവിശേഷതകൾ
വിവോ വി 20 പ്രോ 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 1 സെൻസർ എഫ് / 1.89 ലെൻസുള്ളതാണ്. എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഇതിലുണ്ട്. 44 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾക്കൊള്ളുന്ന ഡ്യൂവൽ സെൽഫി ക്യാമറയാണ് ഫോണിനുള്ളത്.

ക്യാമറ കേന്ദ്രീകരിച്ചുള്ള സവിശേഷതകളായ ഡ്യുവൽ വ്യൂ വീഡിയോ, സ്ലോ-മോ സെൽഫി വീഡിയോ, സൂപ്പർ നൈറ്റ് മോഡ്, മോഷൻ ഓട്ടോഫോക്കസ് എന്നിവയും നൽകിയിട്ടുണ്ട്. വിവോ വി 20 പ്രോ 5 ജിക്ക് ഇത് 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിനുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








