സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറുമായി വിവോ വി 20 പ്രോ ഇന്ത്യയിൽ 29,990 രൂപയ്ക്ക് അവതരിപ്പിച്ചേക്കും
ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനിയായ വിവോ അടുത്തിടെ വിവോ വി 20, വി 20 എസ്ഇ സ്മാർട്ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. എന്നാൽ, വിവോ വി 20 പ്രോ (Vivo V20 Pro) ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടില്ല. വി 20 പ്രോ ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഈ ഹാൻഡ്‌സെറ്റിന്റെ വില 30,000 രൂപയിൽ താഴെയാണെന്നും പുതിയ റിപ്പോർട്ട് പറയുന്നു. വിവോ വി 20 പ്രോ ഇതിനകം തായ്‌ലൻഡ് വിപണിയിൽ ലഭ്യമാണ്.

സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ, അമോലെഡ് ഡിസ്പ്ലേ, 44 എംപി സെൽഫി ക്യാമറ എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിന്റെ പ്രധാന സവിശേഷതകൾ . വിവോ വി 20 പ്രോ അല്ലെങ്കിൽ വി 20 പ്രോ 5 ജി നിലവിൽ 24,999 രൂപയുടെ ആരംഭവിലയിൽ വിപണിയിൽ വന്നേക്കാം. സ്നാപ്ഡ്രാഗൺ 720 ജി SoC വരുന്ന വിവോ വി 20 24,990 രൂപയ്ക്ക് വിപണിയിൽ ലഭ്യമാണ്. അതിനാൽ വി 20 പ്രോ ഇന്ത്യയിൽ 29,999 രൂപയ്ക്ക് കമ്പനി അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

വിവോ വി 20 പ്രോ: വില, ഇന്ത്യയിലെ ലോഞ്ച് തീയതി ചോർന്നു
വിവോ വി 20 പ്രോ ഡിസംബറിൽ അവതരിപ്പിക്കുമെന്നും ഈ ഫോണിന്റെ ആരംഭ വില വൺപ്ലസ് നോർഡിന്റെ ടോപ്പ് എൻഡ് മോഡലിന്റെ വിലയ്ക്ക് തുല്യമാണെന്നും 91 മൊബൈലിൽ നിന്നുള്ള വാർത്താ റിപ്പോർട്ട് പറയുന്നു. ഫോൺ തായ്‌ലൻഡിൽ ഇതിനകം തന്നെ ലഭ്യമാണെന്ന് കണക്കിലെടുത്താൽ വിവോ ഇന്ത്യയിൽ വി 20 പ്രോയുടെ ലോഞ്ച് വൈകുന്നത് അൽപ്പം ആശങ്കാജനകമാണ്. ഫെസ്റ്റിവൽ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനായി വിവോ വി 20, വി 20 എസ്ഇ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

വി 20 പ്രോ ഇതിനകം തായ്‌ലൻഡിൽ ലഭ്യമായതിനാൽ, സ്മാർട്ട്‌ഫോണിന്റെ പൂർണ്ണമായ സവിശേഷതകൾ ലഭ്യമായി. 1080 × 2400 പിക്‌സൽ റെസല്യൂഷനും എച്ച്ഡിആർ 10 സപ്പോർട്ടും വരുന്ന 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്. വി 20 പ്രോയുടെ ഡിസ്പ്ലേയുടെ മുകളിൽ ഒരു 44 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ എന്നിവയുടെ ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പ് വരുന്നു. എന്നാൽ, വിവോ വി 20ൽ ഒരൊറ്റ 44 എംപി സെൽഫി ക്യാമറയുമായി ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിയിരുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസർ വരുന്ന ഈ ഫോൺ ഒരൊറ്റ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിലാണ് വരുന്നത്. സ്മാർട്ട്‌ഫോണിലെ പിൻ ക്യാമറകളിൽ 64 എംപി പ്രൈമറി സെൻസറും 8 എംപി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 2 എംപി മോണോക്രോം സെൻസറും ഉൾപ്പെടുന്നു. ഇത് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ വരുന്നത്. വി 20 പ്രോയുടെ അതേ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ വിവോ പദ്ധതിയിടുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തതയുമില്ല.


Click it and Unblock the Notifications