ഡ്യൂവൽ-സെൽഫി ക്യാമറ സെറ്റപ്പുമായി വിവോ വി 20 പ്രോ അവതരിപ്പിച്ചു: വില, സവിശേഷതകൾ
വിവോ വി 20 പ്രോ, വിവോ വി 20 ഹാൻഡ്‌സെറ്റുകൾ തായ്‌ലൻഡിൽ നടന്ന പരിപാടിയിൽ അവതരിപ്പിച്ചു. പുതിയ രണ്ട് വിവോ വി-സീരീസ് ഫോണുകളും ട്രിപ്പിൾ റിയർ ക്യാമറകളോടെയാണ് വരുന്നത്. കൂടാതെ, സ്ലൈക്ക് ഡിസൈനും എജി മാറ്റ് ഗ്ലാസ് പ്രൊട്ടക്ഷനും വരുന്നത് വിവോ എക്സ് 50 ന് സമാനമാണ്. മുൻവശത്ത് ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പുമായി വിവോ വി 20 പ്രോ വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് പ്രവർത്തനക്ഷമത നൽകുന്നത്. വിവോ വി 20 വരുന്നത് ഒരൊറ്റ സെൽഫി ക്യാമറയും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറുമായാണ് വരുന്നത്. വിവോ വി 20 പ്രോ 5 ജി സപ്പോർട്ട് നൽകുന്നു.

വിവോ വി 20 പ്രോ, വിവോ വി 20: വില
വിവോ വി 20 പ്രോ വില ടിഎച്ച്ബി 14,999 (ഏകദേശം 35,300 രൂപ) വിലയ്ക്ക് വരുന്നു. ഇന്ന് മുതൽ തായ്‌ലൻഡിൽ പ്രീ ഓർഡറുകൾക്കായി ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. സെപ്റ്റംബർ 30 മുതൽ ഈ ഹാൻഡ്‌സെറ്റ് വാങ്ങുവാൻ അവസരമൊരുക്കും. മൂൺലൈറ്റ് സോണാറ്റ, മിഡ്‌നൈറ്റ് ജാസ്, സൺസെറ്റ് മെലഡി ഷേഡുകൾ തുടങ്ങിയ കളർ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. വിവോ വി 20 സ്മാർട്ഫോണിന്റെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, മിഡ്‌നൈറ്റ് ജാസ്, സൺസെറ്റ് മെലഡി കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വരുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

വിവോ വി 20 പ്രോ: സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 11 ലാണ് വിവോ വി 20 പ്രോ പ്രവർത്തിക്കുന്നത്. 6.44 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 20: 9 ആസ്പെക്ടറ്റ് റേഷിയോയും എച്ച്ഡിആർ 10 സപ്പോർട്ടും നൽകുന്നു. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറിലാണ് ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.

വിവോ വി 20 പ്രോ: ക്യാമറ
64 മെഗാപിക്സൽ പ്രൈമറി സാംസങ് ഐസോസെൽ ജിഡബ്ല്യു 1 സെൻസർ എഫ് / 1.89 ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പൊടെ വിവോ വി 20 പ്രോ വരുന്നു. ഒപ്പം എഫ് / 2.2 അൾട്രാ വൈഡ് -അംഗിൾ ലെൻസും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും വരുന്നു. മുൻവശത്ത് വരുന്ന ഡ്യുവൽ സെൽഫി ക്യാമറ സെറ്റപ്പിൽ 44 മെഗാപിക്സൽ പ്രൈമറി സെൻസറും, എഫ് / 2.0 ഓട്ടോഫോക്കസ് ലെൻസും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും എഫ് / 2.28 അൾട്രാ വൈഡ് ആംഗിൾ (FoV) 105 ഡിഗ്രി ലെൻസും ഉണ്ട്. വിവോ വി 20 പ്രോയുടെ സെൽഫി ക്യാമറ സെറ്റപ്പ്, ഡ്യുവൽ-വ്യൂ വീഡിയോ, സ്ലോ-മോ സെൽഫി വീഡിയോ, സ്റ്റെഡിഫേസ് സെൽഫി വീഡിയോ, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് എന്നിവ പ്രീലോഡുചെയ്ത സവിശേഷതകളെ പിന്തുണയ്ക്കുന്നു. റിയർ ക്യാമറ സെറ്റപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത സൂപ്പർ നൈറ്റ് മോഡ്, ട്രൈപോഡ് നൈറ്റ് മോഡ്, മോഷൻ ഓട്ടോഫോക്കസ്, ഐഫേസ് ബോഡി ഓട്ടോഫോക്കസ്, ഒബ്ജക്റ്റ് ഓട്ടോഫോക്കസ്, ഡബിൾ എക്സ്പോഷർ എന്നിവയിൽ പ്രവർത്തിക്കുന്നു.

വിവോ വി 20 പ്രോയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജും വിവോ നൽകിയിട്ടുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്. 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വരുന്നത്. കൂടാതെ, വിവോ വി 20 പ്രോയ്ക്ക് 7.39 മിമി നീളവും 170 ഗ്രാം ഭാരവും വരുന്നു. വിവോ വി 20 യുടെ വിശദമായ സവിശേഷതകൾ ആദ്യഘട്ടത്തിൽ വെളിപ്പെടുത്തും.
വിവോ വി 20 സവിശേഷതകൾ
വിവോ വി 20 ഫൺടച്ച് ഒഎസ് 11ലാണ് ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പൊടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. മുൻവശത്ത് സിംഗിൾ 44 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസർ ഉണ്ട്. 33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. 7.38 മിമി നീളവും 171 ഗ്രാം ഭാരവും ഈ ഡിവൈസിന് വരുന്നു. വിവോ വി 20 യുടെ വിശദമായ സവിശേഷതകൾ പിന്നീട് വെളിപ്പെടുത്തും.


Click it and Unblock the Notifications