ഇന്ത്യയിൽ വിവോ വി 20 എസ്ഇ സ്മാർട്ഫോണിൻറെ വില വെളിപ്പെടുത്തി: വിശദാംശങ്ങൾ

|

വിവോ ഉടൻ തന്നെ ഇന്ത്യയിൽ വി 20 എസ്ഇ സ്മാർട്ഫോൺ അവതരിപ്പിക്കും. ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള എല്ലാ സവിശേഷതകളും വെളിപ്പെടുത്തിയെങ്കിലും വിലയെക്കുറിച്ച് ഔദ്യോഗികമായി സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഈ ഹാൻഡ്‌സെറ്റിന്റെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി റിലയൻസ് ഡിജിറ്റലും ക്രോമയും വിവോ വി 20 എസ്ഇയുടെ വില പട്ടികപ്പെടുത്തി. വി 20 എസ്ഇക്ക് ഇന്ത്യയിൽ 20,999 രൂപ വിലവരുമെന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. ഇത് രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ വിവോ വി 20 യേക്കാൾ 4,000 രൂപ വില കുറവ് വരുന്നു. ഈ എസ്ഇ എഡിഷൻ ഗ്രാവിറ്റി ബ്ലാക്ക് കളർ വേരിയന്റിലാണ് വിപണിയിൽ വരുന്നത്.

വിവോ വി 20 എസ്ഇ

വിവോ വി 20 എസ്ഇയുടെ ലോഞ്ച് ഇവന്റിൽ വിവോ വി 20 യുമായി പ്രഖ്യാപിച്ചു. അക്കാലത്ത് വിവോ അതിന്റെ വില പിന്നീട് വെളിപ്പെടുത്തുമെന്ന് പരാമർശിച്ചെങ്കിലും അതിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുകയാണ് ഉണ്ടായത്. ഡിസൈനിലും ക്യാമറകളിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് വി 20 എസ്ഇ. ഈ സ്മാർട്ട്ഫോൺ പ്രധാനമായും കുറഞ്ഞ വിലയ്ക്ക് വി 20 ന്റെ വാട്ടർഡ് ഡൗൺ വേർഷനാണ്.

 മിഡ് റേഞ്ച് സ്മാർട്ഫോൺ

വി സീരീസ് സ്മാർട്ട്‌ഫോണുകളിലേക്ക് ചേർക്കുന്ന പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് വിവോ വി 20 എസ്ഇ. വി 20 അതിന്റെ രൂപകൽപ്പനയും ക്യാമറകളും കൊണ്ട് വേറിട്ടു നിന്നെങ്കിലും വി 20 എസ്ഇ ചില ഫ്ലെയർ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. വിവോ തന്നെ വി 20 എസ്ഇയുടെ ചില സവിശേഷതകളും ഇതിനോടകം വെളിപ്പെടുത്തി. ചില നൂതന ക്യാമറ സവിശേഷതകളുള്ള ഒരു പുതിയ ഡിസൈനുമായി ഇത് വരുന്നു.

റെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തുറെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തു

സ്നാപ്ഡ്രാഗൺ 665 SoC

ഫുൾ എച്ച്ഡി + റെസല്യൂഷനും 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വി 20 എസ്ഇയുടെ പ്രധാന സവിശേഷത. 32 മെഗാപിക്സൽ സെൽഫി ക്യാമറയ്ക്കായി ഡിസ്‌പ്ലേയിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ച് വരുന്നു. സ്നാപ്ഡ്രാഗൺ 665 ചിപ്‌സെറ്റുമായി വരുന്ന ഈ സ്മാർട്ട്ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്നു. എന്നാൽ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഈ ഹാൻഡ്‌സെറ്റിൻറെ സ്റ്റോറേജ് വർദ്ധിപ്പിക്കാവുന്നതാണ്.

വിവോ വി 20 എസ്ഇ ക്യാമറ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് യുഐയിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ക്യാമറകൾക്കായി, വി 20 എസ്ഇക്ക് 48 മെഗാപിക്സലിന്റെ പ്രധാന ഷൂട്ടർ പിൻഭാഗത്ത് വരുന്നു. ഇതിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മൂന്നാം ക്യാമറയും (മിക്കവാറും ഡെപ്ത് അല്ലെങ്കിൽ മാക്രോ) ഉണ്ട്. 33W ഫാസ്റ്റ് വയർഡ് ചാർജിംഗ് സിസ്റ്റത്തിന് പിന്തുണയുമായി 4,100mAh ബാറ്ററിയാണ് വിവോ ഉപയോഗിക്കുന്നത്.

പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ എയർടെല്ലിന്റെ ശ്രമം?പബ്ജി മൊബൈൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ എയർടെല്ലിന്റെ ശ്രമം?

Best Mobiles in India

English summary
The V20 SE for India will be announced soon by Vivo, and although all its specifications are out, there is still no official indication of its pricing. Just guess what? Ahead of the official launch, Reliance Digital and Croma accidentally reported the price for the Vivo V20 SE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X