സ്‌നാപ്ഡ്രാഗൺ 665 പ്രോസസറുമായി വിവോ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
വിവോ വി 20 (Vivo V20 SE Series) സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റായ വിവോ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ വിവോ വി 20 സീരിസിൽ നിന്നും വിവോ വി 20 മാത്രമെ ഇതുവരെ വിപണിയിൽ എത്തിയിരുന്നുള്ളു. ഇനി വിവോ വി 20 പ്രോ ഈ മാസം അവസാനം വിപണിയിൽ അവതരിപ്പിക്കും. ഒക്ടാകോർ പ്രോസസർ കരുത്തേകുന്ന വിവോ വി 20 എസ്ഇയിൽ ഒരു സെൽഫി ഷൂട്ടർ നോച്ചിൽ സ്ഥാപിച്ചിരിക്കുന്നു. സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലും ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു, കൂടാതെ എക്സ് എക്സ് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്. സെപ്റ്റംബറിൽ മലേഷ്യയിൽ നിന്നും കൊണ്ടുവന്ന് ആദ്യം വിപണിയിൽ അവതരിപ്പിച്ച ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തിച്ചേർന്നു.

വിവോ വി 20 എസ്ഇ: ഇന്ത്യയിലെ വില, ലഭ്യത
വിവോ വി 20 എസ്ഇ 8 ജിബി + 128 ജിബി മോഡലിന് 20,990 രൂപയാണ് ഇന്ത്യയിൽ വരുന്ന വില. അക്വാമറൈൻ ഗ്രീൻ, ഗ്രാവിറ്റി ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ഫോൺ വിപണിയിൽ വരുന്നത്. നവംബർ 3 ചൊവ്വാഴ്ച മുതൽ ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തും. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴിയും നിങ്ങൾക്ക് ഈ ഹാൻഡ്‌സെറ്റ് സ്വന്തമാക്കാവുന്നതാണ്.

വിവോ വി 20 എസ്ഇ: ലോഞ്ച് ഓഫറുകൾ
ഉപയോക്താക്കൾക്കായി വിവോ ചില ലോഞ്ച് ഓഫറുകൾ കൂടി ലഭ്യമാക്കുന്നുണ്ട്. ബജാജ് ഫിൻസെർവ്, ഹോം ക്രെഡിറ്റ് എന്നിവയിൽ നിങ്ങൾക്ക് ഫിനാൻസ് ഓപ്ഷനുകൾ ലഭിക്കും, ഐസിഐസിഐ, കൊട്ടക്, ബാങ്ക് ഓഫ് ബറോഡ, മറ്റ് പ്രധാന ബാങ്കുകൾ എന്നിവയിൽ നിന്ന് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്. വിവോ വി 20 എസ്ഇ വാങ്ങുമ്പോൾ നിങ്ങൾക്ക് ഒറ്റത്തവണ സ്ക്രീൻ റീപ്ലേസ്‌മെന്റും ലഭിക്കുന്നതാണ്.10,000 രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാമെന്നും വിവോ പറയുന്നു. വിഐ ബണ്ടിൽഡ് ഓഫറുകൾ, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ കൂടാതെ, നിങ്ങൾക്ക് എക്സ്ചേഞ്ചിന് 2,000 രൂപ കിഴിവ് ലഭിക്കും. 8 ജിബി + 128 ജിബി വേരിയന്റിന് എംവൈആർ 1,199 (ഏകദേശം 21,400 രൂപ) വിലയിൽ സെപ്റ്റംബറിൽ വിവോ വി 20 എസ്ഇ മലേഷ്യയിൽ അവതരിപ്പിച്ചു.

വിവോ വി 20 എസ്ഇ: സവിശേഷതകൾ
ട്വിറ്ററിലെ ഏറ്റവും പുതിയ പോസ്റ്റുകൾ ഹോണർ വി 40 സീരീസിന്റെ പ്രധാന സവിശേഷതകൾ പങ്കിട്ടു. ഈ സീരിസിൽ രണ്ട് സ്മാർട്ട്‌ഫോണുകളാണ് വരുന്നത്: അതിലൊന്ന് വിവോ വി 40 പ്രോ, മറ്റേത് വി 40 പ്രോ + എന്നിവയാണ്. ടിപ്‌സ്റ്റർ നൽകിയ വിവരങ്ങൾ അനുസരിച്ച്, രണ്ട് സ്മാർട്ട്‌ഫോണുകളിലും 6.72 ഇഞ്ച് ഫുൾ എച്ച്ഡി + കർവ് ഡിസ്‌പ്ലേ 120 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുമെന്നാണ്. ട്വീറ്റിൽ പറഞ്ഞ സുപ്രധാന മാറ്റങ്ങളിലൊന്ന് വികസിതമായ കോർ പവർ ആണ്.

വിവോ വി 20 എസ്ഇ: ക്യാമറ സവിശേഷതകൾ
വിവോ വി 20 എസ്ഇയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ എഫ് / 1.8 ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. ബോക്കെ ഇഫക്റ്റിനായി എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും വരുന്നു. നിങ്ങൾക്ക് എഫ് / 2.0 ലെൻസുള്ള 32 മെഗാപിക്സൽ ക്യാമറ സെൻസർ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ ലഭിക്കും.

വിവോ വി 20 എസ്ഇയിൽ 128 ജിബി സ്റ്റോറേജ് വരുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റി വികസിപ്പിക്കാവുന്നതാണ്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. വിവോ വി 20 എസ്ഇയിൽ 4,100 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. ഇത് 33 ഡബ്ല്യു ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഓൺബോർഡ് സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ ഹാൻഡ്‌സെറ്റിൽ കമ്പനി നൽകിയിരിക്കുന്നു. ഈ സ്മാർട്ഫോണിന് 161x74.08x7.83 മില്ലിമീറ്റർ അളവും 171 ഗ്രാം ഭാരമുണ്ട്.


Click it and Unblock the Notifications