സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറുമായി വിവോ വി 20 ഇന്ത്യയിൽ വിൽപ്പനയാരംഭിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

|

വിവോ വി 20 ഇപ്പോൾ ഇന്ത്യയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. കമ്പനിയുടെ വി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ വിവോ വി 20 കഴിഞ്ഞയാഴ്ച രാജ്യത്ത് അവതരിപ്പിച്ചു. 44 മെഗാപിക്സൽ ഓട്ടോഫോക്കസ് സെൽഫി ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുന്ന വിവോ വി 20 മിഡ്‌നൈറ്റ് ജാസ്, മൂൺലൈറ്റ് സോണാറ്റ, സൺസെറ്റ് മെലഡി തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണിത്.

ഇന്ത്യയിൽ വിവോ വി 20 വില, ലഭ്യത

ഇന്ത്യയിൽ വിവോ വി 20 വില, ലഭ്യത

വിവോ വി 20 ഇന്ത്യയിൽ നിന്നും ഫ്ലിപ്പ്കാർട്ട്, വിവോ ഓൺലൈൻ സ്റ്റോർ വഴി വാങ്ങാൻ തയ്യാറാണ്. ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,990 രൂപയും, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 27,990 രൂപയുമാണ് വില വരുന്നത്. വിവോ വി 20 മിഡ്‌നൈറ്റ് ജാസ്, മൂൺലൈറ്റ് സോണാറ്റ, സൺസെറ്റ് മെലഡി തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾക്ക് പുറമേ, വിവിധ ഓഫ്‌ലൈൻ ചാനലുകളായ ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, പൂർവിക, സംഗീത, ബിഗ് സി എന്നിവയിലൂടെയും വിവോ വി 20 നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

വിവോ വി 20: ഓഫറുകൾ

വിവോ വി 20: ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിലെ വിവോ വി 20 നായുള്ള സെയിൽ ഓഫറുകളിൽ എസ്‌ബി‌ഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം കിഴിവ്, പേടിഎം വാലറ്റിൽ 125 തൽക്ഷണ ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിനൊപ്പം അഞ്ച് ശതമാനം കിഴിവ്, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക്, പ്രതിമാസം 2,083 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐകൾ എന്നവ ഉൾപ്പെടുന്നു. വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലെ ലോഞ്ച് ഓഫറുകളിൽ വി-ഷീൽഡ് മൊബൈൽ പ്രൊട്ടക്ഷൻ, ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിൽ 10 ശതമാനം ക്യാഷ്ബാക്ക്, കൂടാതെ വിഐ (വോഡഫോൺ ഐഡിയ) വഴി 819 രൂപയുടെ റീചാർജിൽ 12 മാസത്തെ വാറണ്ടിയും ഉൾപ്പെടുന്നു.

വിവോ വി 20: സവിശേഷതകൾ

വിവോ വി 20: സവിശേഷതകൾ

20:9 ആസ്പെക്ട് റേഷ്യോയിൽ വരുന്ന 6.44 ഇഞ്ച് ഫുൾ-എച്ച്ഡി+ 1,080x2,400 പിക്‌സൽ അമോലെഡ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്നത്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായ ഫൺടച്ച് ഒഎസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വി 20 പ്രവർത്തിക്കുന്നത്. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്തേകുന്നത്. വിവോ വി 20 ന് 256 ജിബി വരെ ഓൺ‌ബോർഡ് സ്റ്റോറേജ് ഉണ്ട്. അത് മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്.

വിവോ വി 20: ക്യാമറ സവിശേഷതകൾ

വിവോ വി 20: ക്യാമറ സവിശേഷതകൾ

എഫ് / 1.89 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വിവോ വി 20ൽ വരുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി വി20യുടെ മുൻവശത്ത് എഫ് / 2.0 ഓട്ടോഫോക്കസ് ലെൻസുള്ള 44 മെഗാപിക്സൽ ക്യാമറയാണ് വരുന്നത്‌. 4 കെ സെൽഫി വീഡിയോ, സ്റ്റെഡിഫേസ് സെൽഫി വീഡിയോ, സൂപ്പർ നൈറ്റ് സെൽഫി 2.0, ഡ്യുവൽ-വ്യൂ വീഡിയോ, സ്ലോ-മോ സെൽഫി വീഡിയോ, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് തുടങ്ങിയവ ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസർ

33W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി 20ൽ വരുന്നത്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ലഭ്യമാണ്.

Best Mobiles in India

English summary
The Vivo V20 is now available in India for purchase. The company's newest product in its V series, the Vivo V20, was released in the country last week. A 44-megapixel selfie selfie camera, 33W fast charging support, and a 4,000mAh battery are main features of the handset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X