Home
Mobile

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ തിങ്കളാഴ്ച ഇന്ത്യൻ വിപണിയിൽ എത്തും

മികച്ച ക്യാമറകളും പ്രീമിയം ഫീച്ചറുകളും എപ്പോഴും വിവോ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതയാണ്. ഓരോ വിവോ സ്മാർട്ട്ഫോണിനായും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ തിങ്കളാഴ്ച ( ഫെബ്രുവരി 21ന് ) ഇന്ത്യൻ വിപണിയിൽ എത്തുകയാണ്. പുതിയ സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിശദാംശങ്ങൾ വിവോ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരിക്കുകയാണ്. വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ എക്സ്റ്റീരിയർ ഫീച്ചറുകളും ഡിസൈനും ഈ ചിത്രങ്ങളിലൂടെ വ്യക്തമായിരിക്കുകയാണ് കമ്പനി. വിവോ വി23. വി23 പ്രോ എന്നീ മോഡലുകൾ ഈ വർഷം ആദ്യം രാജ്യത്ത് ലോഞ്ച് ചെയ്തിരുന്നു. പിന്നാലെയാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണും രാജ്യത്ത് അവതരിപ്പിക്കുന്നത്.

വിവോ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ചിത്രങ്ങൾ മൈസ്മാർട്ട് പ്രൈസും പങ്കിട്ടിരുന്നു. ഈ റിപ്പോർട്ടുകൾ പ്രകാരം രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. സൺഷൈൻ ഗോൾഡ്, മിഡ്നൈറ്റ് ബ്ലൂ എന്നിവയാണ് ഈ കളർ ഓപ്ഷനുകൾ. വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ സൺഷൈൻ ഗോൾഡ് കളർ വേരിയന്റിൽ ഒന്നിൽ കൂടുതൽ നിറങ്ങളുടെ ഷേഡ് ഉണ്ടായിരിക്കും. സൂര്യപ്രകാശം പതിക്കുമ്പോൾ ഡിവൈസിന്റെ ബാക്ക് പാനൽ റിഫ്ലക്റ്റ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അൾട്രാ സ്ലിം ഗ്ലാസ് ഡിസൈനിലായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഇത് സംബന്ധിച്ച് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരണം നൽകിയിട്ടുണ്ട്.

വി23ഇ

സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കാൻ വാട്ടർ ഡ്രോപ്പ് നോച്ചും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും. ബാക്ക് പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ കൊണ്ട് വരുന്നു. ചതുരാകൃതിയിലാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിലെ ക്യാമറ മൊഡ്യൂൾ സജ്ജീകരിച്ചിരിക്കുന്നത്. ഒരു പ്രൈമറി സെൻസർ, ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസ്, ഒരു മാക്രോ ക്യാമറ എന്നിവ ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

വിവോ വി23ഇ 5ജി

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ വിവോ ഇത് വരെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ വിവോ വി23 ഇ അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ തന്നെ ലഭ്യമാണ്. ഗ്ലോബൽ വേരിയന്റിന് സമാനമായ ഫീച്ചറുകളുമായിട്ടാകും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുകയെന്ന് കരുതാവുന്നതാണ്. വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ അടക്കമുള്ള കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകൾ

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി മാക്രോ ഷൂട്ടർ സെൻസറും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നു. സെൽഫികളും വീഡിയോകളും പകർത്താൻ 44 എംപി ഫ്രണ്ട് ക്യാമറ സെൻസറും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

അമോലെഡ് ഡിസ്പ്ലേ

6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്നത്. 1080 x 2400 പിക്സൽസ് റെസല്യൂഷനും വി23ഇ 5ജിയുടെ ഡിസ്പ്ലേയിൽ കാണാൻ കഴിഞ്ഞേക്കും. ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടാകുക. സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

സ്മാർട്ട്‌ഫോണുകൾ

ലാവ അഗ്നി 5ജി, റിയൽമി 8എസ് 5ജി തുടങ്ങിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ഫീച്ചർ ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്‌സെറ്റായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിലും നൽകിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെയുള്ള അധിക സ്റ്റോറേജ് വിപുലീകരണവും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ആൻഡ്രോയിഡ്

4,050 എംഎഎച്ച് ബാറ്ററിയായിരിയ്ക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ അവതരിപ്പിക്കുക. 44 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒസ് 12വിലായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. അധികമായി 4 ജിബി വരെ വികസിപ്പിക്കാവുന്ന റാം, ഡ്യുവൽ സിം കാർഡ് സപ്പോർട്ട്, 5ജി, യുഎസ്ബി ടൈപ്പ് സി പോർട്ട്, ബ്ലൂടൂത്ത് വി5.1, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വില

വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വില

വിവോ വി23ഇ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 25,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ഒരൊറ്റ വേരിയന്റിലാണ് അവതരിപ്പിക്കപ്പെട്ടത്. അതിനാൽ തന്നെ ഇന്ത്യയിലും ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിലായിരിക്കും വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. വിവോ വി23ഇ 5ജി സ്മാർട്ട്ഫോൺ വിപണിയിലെ മിഡ് റേഞ്ച് സെഗ്മെന്റ് സ്മാർട്ട്ഫോണുകളുമായിട്ടാകും മത്സരിക്കുക.

Best Mobiles in India

English summary
Excellent cameras and premium features have always been a feature of Vivo smartphones. That's why fans are looking forward to every Vivo smartphone. The long awaited Vivo V23e 5G smartphone will be launched in India on Monday (February 21). Understand the features and price of the new device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X