ഇന്ത്യൻ ഉത്സവത്തിന് ​ചൈനക്കാരനും വരുന്നുണ്ട് കേട്ടോ!, 5ജി കരുത്തുമായി വിവോ വി25 എത്തുക സെപ്റ്റംബർ 15ന്

|

വി സീരിസിൽ വീണ്ടുമൊരു സ്മാർട്ട്ഫോണുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ. 5ജി കരുത്തുമായി വിവോ വി25 ( Vivo V25 5G) ആണ് സെപ്റ്റംബർ 15ന് ഇന്ത്യൻ വിപണിയിൽ എത്തുക. ഉത്സവ വിപണിയിൽ പ്രതീക്ഷ വച്ചു​കൊണ്ടാണ് വിവോ വി സീരീസിലെ ഈ യുവതാരത്തിന്റെ വരവ്.

 

ബിഗ് ബില്യൺ ഡേ

ഇതിനോടകം തായ്ലൻഡിൽ വിവോ വി25 5ജി പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ പതിപ്പ് 15ന് എത്തുന്നത്. സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ആണ് പെട്ടെന്നുള്ള ഈ വരവിന്റെ പ്രധാന കാരണം. വിവോയുടെ വി സീരീസിൽപ്പെട്ട വി25 പ്രോ കഴിഞ്ഞമാസമാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. വി25 പ്രോ പുറത്തിറക്കി ഒരു മാസം തികയുമുമ്പേയുള്ള വരവ് ഇന്ത്യൻ മാർക്കറ്റ് പിടിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിത്തന്നെ.

ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...ആപ്പിളിന്റെ വരവിൽ ഗ്യാലക്സി കുലുങ്ങിയോ? ഐ​​ഫോൺ 14 പ്രോ- ഗ്യാലക്സി എസ് 22 അ‌ൾട്ര മത്സരത്തിന്റെ ഫലം ഇങ്ങനെ...

വിവോ വി25 5ജി

ജനുവരിയിൽ അവതരിപ്പിച്ച വിവോ വി23 പ്രോയുടെ പരിഷ്കരിച്ച പതിപ്പായിരുന്നു വിവോ വി25 പ്രോ. പുതിയ വിവോ വി25 5ജിയിലും വി25 പ്രോയുടേതിനു സമാനമായ ചില ഫീച്ചറുകൾ ഇടം പിടിച്ചിട്ടുണ്ട്. നിറം മാറുന്ന ബാക്ക് പാനലാണ് അ‌തിൽ ഒരു ഫീച്ചർ. പുറത്തിറങ്ങാനിരിക്കുന്ന വിവോ വി25 5ജി ഇന്ത്യൻ പതിപ്പിന്റെ ഏതാനും വിവരങ്ങൾ അ‌ടുത്തിടെ പുറത്തുവന്നിരുന്നു. രണ്ടു കളർ ഓപ്ഷനുകളിലാണ് വിവോ വി25 5ജി ഇന്ത്യയിൽ പുറത്തിറങ്ങുക.

വിവോ വി25 5ജി ഇന്ത്യൻ പതിപ്പിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകൾ
 

വിവോ വി25 5ജി ഇന്ത്യൻ പതിപ്പിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകൾ

5ജി കരുത്താണ് വരാൻ പോകുന്ന വിവോ വി25 ന് ഉള്ളത് എന്ന് ഇതി​നോടകം പുറത്തുവന്ന വിവരമാണ്. നിറം മാറുന്ന എജി ഫ്ലോ​റൈറ്റ് ബാക് പാനൽ ഗ്ലാസ് വിവോയുടെ പുറം കാഴ്ചയെ മനോഹരമാക്കുന്നു. ബ്ലാക്ക് ആൻഡ് ബ്ലൂ കളറുകളാണ് പുത്തൻ വിവോ വി25 ഇന്ത്യൻ പതിപ്പിനുണ്ടാവുക.

ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...ഐഫോൺ വാങ്ങാൻ അ‌മേരിക്കയിൽ പോണോ? കുറഞ്ഞ വിലയിൽ ഐഫോൺ 14 വാങ്ങാൻ വഴിതേടുമ്പോൾ...

വിവോ ക്യാമറകളുടെ പാരമ്പര്യം

സെൽഫി ചിത്രങ്ങൾക്ക് പേരുകേട്ട വിവോ ക്യാമറകളുടെ പാരമ്പര്യം ഇത്തവണയും ഒപ്പമുണ്ട്. ഓട്ടോ ഫോക്കസ് ഓപ്ഷനോടു കൂടിയ 50 എംപി ഫ്രണ്ട് ക്യാമറയാണ് സെൽഫി, വീഡിയോ കോൾ എന്നിവ മികവുറ്റതാക്കാൻ വിവോ വി25 ൽ സജ്ജീകരിച്ചിരിക്കുന്നത്. 8 ജിബി റാമും 8 ജിബി കൂടി വർധിപ്പിക്കാനുള്ള ഓപ്ഷനും ആണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത.

6.44 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലെ

ഫുൾ എച്ച്ഡി+ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.44 ഇഞ്ച് അ‌മോലെഡ് ഡിസ്പ്ലെയാണ് വിവോ വി25 5ജിക്ക് നൽകിയിരിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസറിന് ഇടം നൽകിയിരിക്കുന്നതും ഡിസ്പ്ലെയിലാണ് എന്നാണ് പുറത്തുവന്ന ചിത്രങ്ങൾ നൽകുന്ന സൂചന. ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 64 എംപിയുടെ ​​പ്രൈമറി ക്യാമറയും ഒപ്പം 8 എംപി അ‌ൾട്ര ​വൈഡ് ആംഗിൾ ലെൻസും 2എംപി മാക്രോ ലെൻസും ആണ് ഉള്ളത്.

അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പോളിയുമോ?അ‌തെന്താ നാട്ടിൽ വേറാരുമില്ലേ? മൊ​ബൈൽ കമ്പനികൾക്ക് കോടികൾ നൽകിയുള്ള ഗൂഗിളിന്റെ കള്ളക്കളി ​പോളിയുമോ?

ഇന്ത്യയിലേക്കുള്ള വരവ്

44 വാട്ട് ഫാസ്റ്റ് ചാർജിങ്ങോടു കൂടിയ 4,500 എംഎഎച്ച് ബാറ്ററി ആണ് വിവോ വി25 5ജിയിൽ ഉണ്ടാവുക. ആൻഡ്രോയ്ഡ് 12 ബേസ്ഡ് ഫൺ ടച്ച് ഒഎസിൽ ആണ് പ്രവർത്തനം. 6nm മീഡിയടെക് ഡൈമെൻസിറ്റി 900 SoC പ്രൊസസറാണ് ക്രമീകരിച്ചിരിക്കുന്നത്. 7.79 എംഎം തിക്നെസും 186 ഗ്രാം ഭാരവും ഫോണിനുണ്ടാകും. ഇത്രയും ഫീച്ചറുകളോടെ 30000 രൂപയ്ക്കടുത്ത് വിലയിലാണ് വി25 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ്.

കാത്തിരിക്കാം

വില 30000 അ‌ടുത്ത് വരുന്നതിനാൽത്തന്നെ നത്തിങ് ഫോൺ(1), ഗൂഗിൾ പിക്സൽ(6a) എന്നിവ ഉൾപ്പെ​ടെയുള്ള സ്മാർട്ട് ഫോണുകളാണ് വി25 5ജി യുടെ എതിരാളികളായി എത്തുക. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വിവോ വി25 പ്രോയും 15 ന് വരുന്ന വിവോ വി25 5ജിയും ചേർന്ന് എന്തു തരംഗമാകും ഈ ഉത്സവനാളുകളിൽ ഉണ്ടാക്കുക എന്നറിയാൻ കാത്തിരിക്കാം, എതാനും ദിവസങ്ങൾക്കൂടി...

സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

Best Mobiles in India

English summary
Chinese smartphone manufacturer Vivo is coming to the Indian market with another smartphone in the V series. Vivo V25 5G with 5G power will hit the Indian market on September 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X