Home
Mobile

ആരാധകരേ അവനിങ്ങെത്താറായി..; സെൽഫി ഫോണുകളുടെ രാജാവ്!

അങ്ങനെയൊട‌ുവിൽ വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ചിനൊരുങ്ങുകയാണ്. മാ‍ർച്ച് മാസം ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് പുതിയ സ്മാ‍‍‍ർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഡ‍ിവൈസുകളെക്കുറിച്ചുള്ള ചില വിവരങ്ങൾ ലീക്കായിരുന്നു. വിവോയുടെ ഏറ്റവും പുതിയ സ്മാ‍ർട്ട്ഫോൺ സീരീസിൽ മൂന്ന് ഡിവൈസുകളാണുള്ളത്.

വിവോ വി27, വിവോ27ഇ, വിവോ വി27 പ്രോ എന്നിവയാണ് പുതിയ വി27 സീരീസിലെ സ്മാ‍ർട്ട്ഫോണുകൾ. കൂട്ടത്തിലെ ഏറ്റവും പ്രീമിയം ഡിവൈസാണ് വിവോ വി27 പ്രോ. അടുത്തിടെ പുറത്ത് വന്ന ലീക്ക് റിപ്പോ‍‍ർട്ടുകളിൽ ഡിവൈസിന്റേതായ വിവിധ ഫീച്ചറുകൾ പരാമ‍‍ർശിക്കുന്നുണ്ട്. 50 എംപി സെൽഫി ക്യാമറയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ഹൈലൈറ്റ് ഫീച്ചറായി വിലയിരുത്തപ്പെടുന്നത്. നിറം മാറുന്ന ബാക്ക് പാനലും വിവോ വി27 സീരീസിലെ സ്മാ‍ർട്ട്ഫോണുകൾ ഫീച്ച‍ർ ചെയ്യും.

ആരാധകരേ അവനിങ്ങെത്താറായി..; സെൽഫി ഫോണുകളുടെ രാജാവ്!

വിവോ വി27 പ്രോ സ്മാ‍ർട്ട്ഫോൺ : ലീക്ക് ആയ ഫീച്ചറുകൾ

വിവോ വി27 സീരീസിലെ ഡിവൈസുകൾ 120 ഹെ‍ർ‌ട്സ് റിഫ്രഷ് റേറ്റുള്ള 3ഡി ക‍ർവ്ഡ് ഡിസ്പ്ലെ ഫീച്ച‍ർ ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വിവോ വി27 പ്രോ 5ജി സ്മാ‍ർട്ട്ഫോണിൽ 6.78 ഇഞ്ച് 3ഡി കർവ്ഡ് അമോലെഡ് സ്ക്രീൻ ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോ‍‍ർട്ടുകളും പറയുന്നു. 2,400 × 1,080 പിക്‌സൽസ്, ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും വിവോ വി27 പ്രോ 5ജിയുടെ ഡിസ്പ്ലെ ഫീച്ച‍ർ ചെയ്തേക്കും.

വിവോ വി27 പ്രോ സ്മാ‍‍ർ‍ട്ട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രോസസ‍ർ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എൽപിഡിഡിആ‍ർ5 റാമും യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജും പുതിയ സ്മാ‍ർട്ട്ഫോണിൽ ഉണ്ടായിരിക്കും. 4600 mAh ബാറ്ററിയാകും വിവോ വി 27 പ്രോ സ്മാ‍‍ർ‍ട്ട്ഫോൺ ഫീച്ചർ ചെയ്യുക. 66W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പുതിയ സ്മാർട്ട്ഫോണിൽ ലഭ്യമായിരിക്കും.

ആരാധകരേ അവനിങ്ങെത്താറായി..; സെൽഫി ഫോണുകളുടെ രാജാവ്!

വിവോ വി27 പ്രോ സ്മാ‍‍ർ‍ട്ട്ഫോൺ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് വരുന്നതെന്ന് വിവോ വൈബ്സൈറ്റിലെ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഒഐഎസ് സപ്പോർട്ട് ഉള്ള 50 എംപി സോണി ഐഎംഎക്സ്766വി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ലെൻസ് എന്നിവയെല്ലാമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ പ്രതീക്ഷിക്കുന്നത്. പിന്നെ നേരത്തെ പറഞ്ഞത് പോലെ 50 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13 വിവോ വി27 പ്രോ സ്മാ‍‍ർ‍ട്ട്ഫോണിൽ പ്രീ-ഇൻസ്റ്റാൾഡ് ആയി വരും. ഇൻ ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസറും പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാം. ഡ്യുവൽ സിം, ബ്ലൂടൂത്ത് 5.3, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും ഡിവൈസിൽ ലഭ്യമാകും.

വിവോ വി27 പ്രോ: വിലയും ലഭ്യതയും

വിവോ വി 27 പ്രോ 5 ജി രണ്ട് റാം-സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 41,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഹൈ എൻഡ് മോഡലായ 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 45,999 രൂപയുടെ എംആർപി പ്രൈസ് ടാഗ് ഉണ്ടാകുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. ലോഞ്ച് സമയത്തെ ഓഫറുകളും ബാങ്ക് ഡിസ്കൌണ്ടുകളും വരുന്നതോടെ വില ഇനിയും കുറയുമെന്ന് ഉറപ്പാണ്. മാജിക്ക് ബ്ലൂ, നോബിൾ ബ്ലാക്ക് നിറങ്ങളിൽ വിവോ വി27 പ്രോ ലഭ്യമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

More from GizBot

Best Mobiles in India

English summary
Finally, the Vivo V27 series smartphones are getting ready to launch in India. The new smartphones will be launched in India on March 1 at noon. A few days before the launch, some information about the devices was leaked. Vivo's latest smartphone series consists of three devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X