Home
Mobile

സെൽഫി ഫോണുകളുടെ പുതിയ "സ്റ്റാൻഡേർഡ്": വിവോ വി27 സീരീസ് ഇങ്ങെത്തി

വിവോ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് വിവോ വി27 സീരീസിലെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വി27, വിവോ വി27 പ്രോ എന്നിവയുൾപ്പെടെ രണ്ട് സ്മാർട്ട്‌ഫോണുകളാണ് ഈ സ്മാർട്ട്ഫോൺ സീരീസിൽ ഉള്ളത്. സീരീസിൽ ഉണ്ടാകുമെന്ന് കരുതിയിരുന്ന മൂന്നാമത്തെ ഡിവൈസ് (വിവോ വി27ഇ) രാജ്യത്ത് ലോഞ്ച് ചെയ്തിട്ടില്ല.

3ഡി കർവ്ഡ് ഡിസ്പ്ലെ, ഫ്ലൂറൈറ്റ് എജി ഗ്ലാസ് ബാക്ക് പാനൽ എന്നിങ്ങനെയുള്ള എണ്ണം പറഞ്ഞ ഫീച്ചറുകളും ഈ മിഡ്റേഞ്ച് ഡിവൈസുകളിൽ യൂസേഴ്സിന് ലഭ്യമാകും. കളർ ചേഞ്ചിങ് സാങ്കേതികവിദ്യയും ഡിവൈസുകളിലെ ഗ്ലാസ് ബാക്ക് പാനലുകളിൽ ലഭ്യമാണ്. 50 എംപി സോണി ഐഎംഎക്സ്766വി പ്രൈമറി ക്യാമറ, പുതിയ ഓറ ലൈറ്റ് ടെക്നോളജി എന്നിവയും വി27 സീരീസിന്റെ സവിശേഷതയാണ്. വിവോ ടിഡബ്ല്യുഎസ് എയർ ഇയർബഡ്സും ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.

സെൽഫി ഫോണുകളുടെ പുതിയ

Vivo V27 : വിവോ വി27 സീരീസ്: വിലയും ലഭ്യതയും

വിവോ വി27 പ്രോ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് യൂസേഴ്സിന് ലഭിക്കുന്നത്. ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 37,999 രൂപ വില വരും. ഡിവൈസിന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയാണ് നൽകേണ്ടത്. 12 ജിബി റാം + 256 ജിബി കോൺഫിഗറേഷനിലെത്തുന്ന ഹൈ എൻഡ് വേരിയന്റിന് 42,999 രൂപയും വില വരുന്നു. ഡിവൈസ് ഇപ്പോൾ മുതൽ പ്രീബുക്ക് ചെയ്യാവുന്നതാണ്.

ഓൺലൈൻ വഴി പ്രീബുക്ക് ചെയ്യുന്ന യൂസേഴ്സിന് 3,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ വഴി നടത്തുന്ന ട്രാൻസാക്ഷനുകൾക്കാണ് ഈ ഡിസ്കൌണ്ട് ഓഫർ ലഭിക്കുന്നത്., അതേസമയം ഡിവൈസ് ഓഫ്‌ലൈൻ ആയി ബുക്ക് ചെയ്യുന്ന യൂസേഴ്സിന് ഐസിഐസിഐ ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസും 3,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നു.

സെൽഫി ഫോണുകളുടെ പുതിയ

വിവോ വി27 സ്മാർട്ട്ഫോണിന്റെ 8 ജിബി റാം +128 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയാണ് വില വരുന്നത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയും നൽകണം. വിവോ ടിഡബ്ല്യൂഎസ് എയർ ഇയർബഡ്സ് 3,999 രൂപയ്ക്കാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ബണ്ടിൽ ഓഫറിന്റെ ഭാഗമായി വി27 സീരീസിലെ ഏതെങ്കിലും ഡിവൈസ് വാങ്ങുന്നവർക്ക് വിവോ ടിഡബ്ല്യൂഎസ് എയർ ഇയർബഡ്സ് 1,000 രൂപ ഡിസ്കൌണ്ട് ലഭിക്കും.

വിവോ വി27 സീരീസ് : സ്പെസിഫിക്കേഷനുകൾ

വിവോ വി27, Vivo V27 Pro എന്നീ സ്മാർട്ട്ഫോണുകൾ 6.78 ഇഞ്ച് സൈസ് വരുന്ന 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന സ്ക്രീൻ റിഫ്രഷ് റേറ്റ്, 1300 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് എന്നിവയൊക്കെ ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. വി27 പ്രോ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 8200 ചിപ്പ്സെറ്റ് ഫീച്ചർ ചെയ്യുന്നു. വിവോ വി27 സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി 7200 5ജി പ്രോസസറും പാക്ക് ചെയ്യുന്നു.

സെൽഫി ഫോണുകളുടെ പുതിയ

ഒഐഎസ് സ്റ്റെബിലൈസേഷനുള്ള 50 എംപി സോണി ഐഎംഎക്സ്766വി പ്രൈമറി റിയർ ലെൻസാണ് ഫോണുകളിലുള്ളത്. ഒപ്പം 8 എംപി വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ലെൻസും ഡിവൈസിലുണ്ട്. ഓറ ലൈറ്റ് ഫീച്ചറോട് കൂടിയ പുതിയ നൈറ്റ് പോർട്രെയ്‌റ്റ് ഫീച്ചറും ലഭ്യമാണ്. രണ്ട് ഡിവൈസുകളും 50 എംപി ഐ ഓട്ടോഫോക്കസ് ക്യാമറയും ഫീച്ചർ ചെയ്യുന്നു. 4600 mAh ബാറ്ററിക്കൊപ്പം 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വിവോ വി27 സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്.

More from GizBot

Best Mobiles in India

English summary
Vivo finally launched the V27 series of smartphones in India. The smartphone series consists of two smartphones, including the Vivo V27 and Vivo V27 Pro. The supposed third device in the series (the Vivo V27e) has not been launched in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X