120Hz ഡിസ്പ്ലേ, 80W ഫാസ്റ്റ് ചാർജിങ് സഹിതമെത്തിയ ആ ഫോൺ ഓഫർ വിലയിൽ വിൽപ്പന തുടങ്ങി; കച്ചവടം തകർക്കുന്നു
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുന്ന സമയമാണിത്. ഫെസ്റ്റിവൽ സീസൺ സ്മാർട്ട്ഫോൺ കമ്പനികൾക്ക് പൊതുവെ ചാകരക്കാലമാണ്. എല്ലാ കമ്പനികളും മികച്ച ഫോണുകൾ ഈ സമയത്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നു. അത്തരത്തിൽ വിവോ അടുത്തിടെ തങ്ങളുടെ വി29 ( Vivo V29 ) സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി.
രണ്ട് സ്മാർട്ട്ഫോണുകളാണ് വി29 സീരീസിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചത്. വി29, വി29 പ്രോ എന്നിവയായിരുന്നു അവ. ഇതിൽ വിവോ വി29 പ്രോയുടെ വിൽപ്പന ഇതിനകം തന്നെ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ വി29 മോഡലിന്റെ വിൽപ്പനയും ആരംഭിച്ചിരിക്കുകയാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ലോഞ്ച് ഓഫറും വി29ന് ലഭ്യമാക്കിയിട്ടുണ്ട്.

വിവോ വി29 പ്രോ വാങ്ങാൻ സാധിക്കാത്തവർക്ക് ചില്ലറ മാറ്റങ്ങളോടെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മോഡലാണ് വി29. പ്രോസസറുകളുടെ കാര്യത്തലുള്ള വ്യത്യാസം ഒഴിച്ചു നിർത്തിയാൽ വി29 പ്രോയിലും വി29 മോഡലിലും പ്രധാന ഫീച്ചറുകൾ ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്നകാര്യം ഇവിടെ ഏറെ ശ്രദ്ധേയമാണ്.
8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വി29 ലഭ്യമാണ്. ഈ വേരിയന്റുകളുടെ വിലയെപ്പറ്റിയും ലോഞ്ച് ഓഫറുകളെപ്പറ്റിയും അറിയും മുമ്പ് ഈ വിവോ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തല്ലാമാണ് എന്ന് പരിചയപ്പെടാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വി29ൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2800×1260 പിക്‌സൽ റെസലൂഷൻ, സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്- ഹോൾ കട്ട്‌ഔട്ട് എന്നിവയും വിവോ വി29 വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 778G പ്രോസസർ ആണ് വിവോ വി29 മോഡലിന്റെ കരുത്ത്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13-ലാണ് വിവോ വി29ന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വി29-ൽ വിവോ നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. 50MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മോണോക്രോം സെൻസർ എന്നിവ അടങ്ങുന്നതാണ് ഇത്.
സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50എംപി ഫ്രണ്ട് ക്യാമറയും വിവോ വി29 വാഗ്ദാനം ചെയ്യുന്നു. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് വിവോ വി29 പായ്ക്ക് ചെയ്യുന്നത്. ഏകദേശം 186 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് വഴിയും പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ വഴിയും വി29 വാങ്ങാം.

സ്‌പേസ് ബ്ലാക്ക്, ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ് എന്നീ 3 കളർ ഓപ്ഷനുകളിൽ വിവോ വി29 വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു.
വി29 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയും 256 സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയുമാണ് വില. വിൽപ്പന ആകർഷകമാക്കാൻ ചില ഡീലുകളും ലഭ്യമാക്കിയിട്ടുണ്ട്.
വിവോ വി29 ലോഞ്ച് ഓഫർ: 12 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിൽ പ്രതിമാസം 2,749 രൂപയ്ക്ക് വി29 ലഭ്യമാകും. കൂടാതെ 4,000 രൂപ വരെ അപ്‌ഗ്രേഡ് ബോണസോടെ 10% വരെ ക്യാഷ് ബാക്കും ലഭിക്കും. കൂടാതെ വിവോ വി-ഷീൽഡ് പ്ലാനുകളിൽ 40% വരെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








