മുഖം ഇനി തിളങ്ങും! ഓട്ടോ-ഫോക്കസോടുകൂടിയ 50MP സെൽഫി ക്യാമറയുള്ള വിവോ 5ജി ഫോണിന് വൻ ഡിസ്കൗണ്ട്
3D കർവ്ഡ് ഡിസ്‌പ്ലേ, ഒഐഎസ് ക്യാമറ, 16GB വരെ റാം, 44W ഫാസ്റ്റ് ചാർജിംഗ്, 5000mAh ബാറ്ററി തുടങ്ങി ഒട്ടേറെ മികച്ച ഫീച്ചറുകളുമായി എത്തുന്ന വിവോ വി29ഇ 5ജിക്ക് (vivo V29e 5G) ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട്. ക്യാമറമികവിൽ എപ്പോഴും ശ്രദ്ധപുലർത്തുന്ന കമ്പനിയാണ് വിവോ.
അങ്ങനെയുള്ള വിവോ ഏറ്റവും മികച്ച സെൽഫി ക്യാമറയുള്ള ഫോണുകളുടെ നിരയിലേക്ക് അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് വിവോ വി29ഇ 5ജി. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവശ്യമായ പ്രോസസറും സ്റ്റോറേജും ഒക്കെയുണ്ടെങ്കിലും V29eയുടെ പ്രധാന നേട്ടം ഓട്ടോ-ഫോക്കസോടുകൂടിയ 50-മെഗാപിക്സൽ സെൽഫി ക്യാമറയാണ്. ഇത് മറ്റ് ഫോണുകൾക്കിടയിൽ വി29ഇയെ വേറിട്ട് നിർത്തുന്നു.

സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം പേരും സെൽഫി ആരാധകരാണ്. പ്രിയപ്പെട്ടവർക്കൊപ്പം സെൽഫിയെടുക്കുന്നതിൽ അവർ സന്തോഷം കണ്ടെത്തുന്നു. 50എംപി ഫ്രണ്ട് ക്യാമറയുമായി എത്തിയ വിവോ വി29ഇ ആകട്ടെ സ്മാർട്ട്ഫോണുകളിലെ സെൽഫി ക്യാമറകളുടെ മികവിൽ നിർണായകമായ ഒരു നവീകരണത്തിന് നേതൃത്വം നൽകിയ ഫോൺ ആണ്. ഈ മികച്ച 5ജി ഫോൺ ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്.
വിവോ വി29ഇയുടെ 8GB+ 128GB അടിസ്ഥാന വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത് 26,999 രൂപ പ്രാരംഭ വിലയിൽ ആണ്. 8 ജിബി+ 256 ജിബി വേരിയന്റിന് 28,999 രൂപയാണ് വില. സെപ്റ്റംബറിലാണ് ഫ്ലിപ്പ്കാർട്ടിലൂടെയും വിവോ ഇ-സ്റ്റോറിലൂടെയും വിവോ വി29ഇ വിൽപ്പനയ്ക്ക് എത്തിയത്. രണ്ട് മാസങ്ങൾക്കിപ്പുറം ലാഭകരമായ വിലയിൽ ഈ ഫോൺ വാങ്ങാൻ അവസരമൊരുങ്ങിയിരിക്കുന്നു.

ഫോൺ ലഭ്യമാകുന്ന വിലയെപ്പറ്റി അറിയും മുമ്പ് ഈ 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് V29eയിൽ ഉള്ളത്. 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ, 360Hz വരെ PWM ഡിമ്മിംഗ് റേറ്റ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് വിവോ വി29ഇയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക. അഡ്രിനോ 619 ജിപിയു പിന്തുണയും ഉണ്ട്. 8 ജിബി റാം, 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവ വിവോ വി29ഇയുടെ പെർഫോമൻസ് മികവ് ഉയർത്തുന്നു.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റും ഉൾപ്പെടുന്നതാണ് V29e ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം.

ശക്തമായ 50എംപി സെൽഫി ക്യാമറ ഫ്രണ്ട് പാനലിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ നൽകിയിരിക്കുന്നു. മികച്ച ഫോക്കസിനായി "ഐ ഓട്ടോ ഫോക്കസ്" പിന്തുണയുണ്ട്. കൂടാതെ പോർട്രെയ്‌റ്റ്, മൈക്രോ മൂവി, ഹൈ റെസല്യൂഷൻ, പാനോ, സ്ലോ-മോ, ഡബിൾ എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ, സൂപ്പർമൂൺ, ലൈറ്റ് ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുമായി ക്യാമറ ആപ്പും ഉണ്ട്. അതിനാൽ ഫോട്ടോകൾ മികച്ചതാകും.
44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 5G, ഡ്യുവൽ സിം കാർഡ് സ്ലോട്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 180.5 ഗ്രാം ആണ് ഭാരം. ആർട്ടിസ്റ്റിക് ബ്ലൂ, ആർട്ടിസ്റ്റിക് റെഡ് കളർ ഓപ്ഷനുകളിൽ വാങ്ങാൻ സാധിക്കും.
വിവോ വി29ഇയുടെ 128ജിബി വേരിയന്റ് 26,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഓഫർ ഉപയോഗപ്പെടുത്തുമ്പോൾ 2500 രൂപ ഡിസ്കൗണ്ട് കിട്ടും. അതോടെ 24,499 രൂപയ്ക്ക് ഈ മോഡൽ വാങ്ങാം. അതേപോലെ 28,999 രൂപ വിലയുള്ള 256ജിബി മോഡൽ 26,499 രൂപയ്ക്കും വാങ്ങാം.


Click it and Unblock the Notifications








