വിവോയുടെ പൂഴിക്കടകൻ! വി29ഇ 5ജിയുടെ വില കുറച്ചു, സെൽഫിയെടുക്കാൻ ഇതിലും മികച്ച ഫോൺ വേറെയില്ല!
സ്മാർട്ട്ഫോൺ ക്യാമറകളുടെ കാര്യത്തിൽ ഇന്ത്യക്കാർക്ക് ഏറെ വിശ്വാസമുള്ള ബ്രാൻഡുകളിലൊന്നാണ് വിവോ (Vivo). മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ക്യാമറകൾ വിവോ സ്മാർട്ട്ഫോണുകളിൽ ഇടംപിടിക്കാറുണ്ട്. വിവോയെ ഇന്ത്യക്കാർക്കിടയിൽ പ്രിയങ്കരമാക്കിയ പ്രധാന കാരണങ്ങളിലൊന്ന് സ്മാർട്ട്ഫോണുകളിലെ ഈ ക്യാമറ മികവ് തന്നെയാണ്.
ഇത്തരത്തിൽ മികച്ച ക്യാമറ ഫീച്ചറുകളുമായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണാണ് വിവോ വി29ഇ (Vivo V29e). 5G നെറ്റ്‌വർക്ക് പിന്തുണ, 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, 64 എംപി പ്രൈമറി ക്യാമറ, സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്.

വിവോ വി29 സീരീസിലേക്കുള്ള കൂട്ടിച്ചേർക്കലായി ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോണിന്റെ വില ഇപ്പോൾ കമ്പനി ഔദ്യോഗികമായി കുറച്ചിരിക്കുന്നു. അതായത്, ലോഞ്ച് സമയത്തെ വിലയെക്കാൾ കുറഞ്ഞ വിലയിൽ വിവോ വി29ഇ ഇപ്പോൾ വാങ്ങാൻ ലഭ്യമാകു. വിവോ V29eയുടെ 8GB/128GB വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയൻ്റിന് 28,999 രൂപയും ആയിരുന്നു ലോഞ്ച് വില.
എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വില കുറയ്ക്കലിന് പിന്നാലെ വിവോ വി29ഇ 8GB+128GB വേരിയന്റ് 25,999 രൂപയ്ക്കും 8GB+256GB മോഡൽ 27,999 രൂപയ്ക്കും ലഭ്യമാകും. അതായത് വിലയിൽ 1000 രൂപയുടെ കുറവാണ് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല.
കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ് കൂടാതെ, വിവോ വി29ഇ വാങ്ങുമ്പോൾ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. എസ്ബിഐ, ഡിബിഎസ്, എച്ച്എസ്ബിസി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഈ വിവോ സ്മാർട്ട്ഫോൺ വാങ്ങിയാൽ 2,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും.
അതായത് വിലക്കുറവും ബാങ്ക് ഡിസ്കൗണ്ട് ഓഫറും പ്രയോജനപ്പെടുത്തിയാൽ മുൻപത്തെ വിലയെക്കാൾ 3000 രൂപ വിലക്കുറവിൽ, കൃത്യമായി പറഞ്ഞാൽ യഥാക്രമം 23,999 രൂപ, 25,999 രൂപ വിലകളിൽ വിവോ വി29ഇ വാങ്ങാൻ സാധിക്കും. ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ഈ ഓഫർ പ്രയോജനപ്പെടുത്തിയാൽ മുൻപ് പ്രാരംഭ വേരിയന്റ് വാങ്ങിയിരുന്നതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ഉയർന്ന വേരിയന്റ് വാങ്ങാൻ സാധിക്കും.
23,999 രൂപ അടിസ്ഥാന വിലയിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളിൽ ഒന്നുതന്നെയാണ് വിവോ വി29ഇ. ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് ഓട്ടോ-ഫോക്കസോടുകൂടിയ 50-മെഗാപിക്സൽ സെൽഫി ക്യാമറയാണ്. എല്ലാവരും റിയർ ക്യാമറകൾക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു സമയത്തായിരുന്നു ഫ്രണ്ട് ക്യാമറയ്ക്ക് പ്രാധാന്യം നൽകി വിവോ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

സെൽഫി പ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ചൊരു ഓപ്ഷനാണ് വിവോ വി29ഇ. ക്യാമറ മികവ് മാറ്റിനിർത്തിയാലും ഈ സ്മാർട്ട്ഫോൺ മികച്ചതുതന്നെയാണ്. 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) ഡിസ്‌പ്ലേ, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ, 360Hz വരെ PWM ഡിമ്മിംഗ് റേറ്റ് എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് വിവോ വി29ഇയുടെ കരുത്ത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 13ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററ, 5G, ഡ്യുവൽ സിം സ്ലോട്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് V29e യിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിലെ ശ്രദ്ധാകേന്ദ്രമായ 50എംപി ഫ്രണ്ട് ക്യാമറ മികച്ച ഫോക്കസിനായി "ഐ ഓട്ടോ ഫോക്കസ്" പിന്തുണയോടെ എത്തുന്നു.
OIS പിന്തുണയുള്ള 64MP പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8MP സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ആണ് V29e യിൽ ഉള്ളത്. ഈ സ്മാർട്ട്ഫോണിലെ ശ്രദ്ധാകേന്ദ്രമായ ഫ്രണ്ട് ക്യാമറ മികച്ച ഫോക്കസിനായി "ഐ ഓട്ടോ ഫോക്കസ്" പിന്തുണയോടെ എത്തുന്നു. വിവോ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി വാങ്ങാം.


Click it and Unblock the Notifications








