Home
Mobile

വിവോ V29e ഇന്ത്യയിൽ എത്തി; 26,999 രൂപ നൽകിയാലും വിഷമം തോന്നില്ല, 'മുഖം ​നന്നായി തെളിയും'! അ‌താണ് ഐറ്റം

സെൽഫി ക്യാമറകളുടെ കൂട്ടത്തിലെ കൊമ്പനാകാനൊരുങ്ങിയെത്തിയ വിവോ V29e ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 5ജി ഫോൺ ആണ്, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ​ആവശ്യമായ പ്രോസസർ ഉണ്ട്, 256ജിബി വരെ സ്റ്റോറേജ് ഉണ്ട്, 5,000mAh ബാറ്ററിയുണ്ട് തുടങ്ങി നിരവധി മേന്മകൾ പറയാനുണ്ടെങ്കിലും V29eയുടെ പ്രധാന പോയിന്റ് ഇതൊന്നുമല്ല.

ഓട്ടോ-ഫോക്കസോടുകൂടിയ 50-മെഗാപിക്സൽ സെൽഫി ക്യാമറ, അ‌താണ് വിവോ V29eയെ വിവോയുടെയും മറ്റ് കമ്പനികളുടെയും സ്മാർട്ട്ഫോൺ മോഡലുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. V29eയിൽ 50എംപി ഫ്രണ്ട് ക്യാമറ നൽകിയതോടുകൂടി, സെൽഫി ക്യാമറകളുടെ കാര്യത്തിൽ നിർണായകമായ ഒരു നവീകരണത്തിനാണ് വിവോ തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യക്കാരിൽ നിരവധി പേർ സെൽഫിപ്രിയരാണ്.

വിവോ V29e ഇന്ത്യയിൽ എത്തി; 26,999 രൂപ നൽകിയാലും വിഷമം തോന്നില്ല

മികച്ച സെൽഫി ക്യാമറ അ‌ടങ്ങുന്ന ഫോൺ വാഗ്ദാനം ചെയ്യുന്നതിലൂടെ, ഫോൺ വാങ്ങാൻ ആലോചിക്കുന്ന ആളുകളുടെ ചിന്തയിലേക്ക് അ‌തിവേഗം ഇടിച്ചുകയറാനം ഇടംപിടിക്കാനും ​കഴിയും എന്ന തന്ത്രത്തിന്റെയും കണക്കുകൂട്ടലിന്റെയും ആസൂത്രണത്തിന്റെയും ഫലമായിട്ടാകാം ഇത്തരത്തിൽ 50എംപി ഫ്രണ്ട് ക്യാമറയോടുകൂടിയ ഒരു ഫോൺ പുറത്തിറക്കാൻ വിവോ തയാറായത്.

ഇന്ത്യയിലെ ജനഹൃദയങ്ങളിൽ വിവോയ്ക്ക് ഇടംപിടിച്ച് നൽകിയതിൽ വിവോ ഫോണുകൾ കാഴ്ചവച്ച അ‌സാമാന്യമായ ക്യാമറ മികവ് ഒരു പ്രധാന ഘടകമാണ് എന്നകാര്യം ഈ അ‌വസരത്തിൽ ഓർക്കാവുന്നതാണ്. സെൽഫി ക്യാമറയിൽ വരുത്തിയിിരിക്കുന്ന ഈ നവീകരണം കൊണ്ട് വിവോ V29e ഇതിനകം തന്നെ ഏറെ ചർച്ചയായിക്കഴിഞ്ഞു.

വിവോ V29e 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ: മികച്ച ഫീച്ചറുകളോടെ മിഡ്റേഞ്ച് നിരക്കിൽ അ‌ത്യാവശ്യം നല്ല ഒരു ഫോൺ തന്നെയാണ് വിവോ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സ്പെസിഫിക്കേഷനുകൾ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുക. 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് V29eയിൽ വിവോ നൽകിയിരിക്കുന്നത്.

1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ, 360Hz വരെ PWM ഡിമ്മിംഗ് റേറ്റ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. അഡ്രിനോ 619 ജിപിയു പിന്തുണയോടെ, ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 SoC ആണ് വിവോ വി29ഇയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക.

8 ജിബി റാം, 256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുടെ അ‌കമ്പടി വിവോ വി29ഇയുടെ പെർഫോമൻസ് മികവ് ഉയർത്തുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 13ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. ക്യാമറയുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധ പുലർത്താറുള്ള വിവോ ഈ ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റും ഉൾപ്പെടുന്നതാണ് V29e ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം. ഇതോടൊപ്പം ഫ്രണ്ട് പാനലിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ 50എംപി സെൽഫി ക്യാമറകൂടി എത്തുന്നതോടെ ഇതിലെ ക്യാമറ ഡിപ്പാർട്ട്മെന്റ് അ‌തീവ ശക്തമാകുന്നു.

മികച്ച ഫോക്കസിനായി "ഐ ഓട്ടോ ഫോക്കസ്" പിന്തുണയോടെയാണ് ഈ ഫ്രണ്ട് ക്യാമറ എത്തുന്നത് എന്ന് വിവോ അവകാശപ്പെടുന്നു. പോർട്രെയ്‌റ്റ്, മൈക്രോ മൂവി, ​ഹൈ റെസല്യൂഷൻ, പാനോ, സ്ലോ-മോ, ഡബിൾ എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ, സൂപ്പർമൂൺ, ലൈറ്റ് ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുമായി ക്യാമറ ആപ്പ് കൂടി ഉൾപ്പെടുന്നതോടെ മികച്ച ക്യാമറ അ‌നുഭവം തന്നെ പ്രതീക്ഷിക്കാം.

വിവോ V29e ഇന്ത്യയിൽ എത്തി; 26,999 രൂപ നൽകിയാലും വിഷമം തോന്നില്ല

44W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ബോക്സിൽ ചാർജറും നൽകും. ടൈപ്പ്-സി ചാർജിംഗ് പോർട്ട്, 5G, ഡ്യുവൽ സിം കാർഡ് സ്ലോട്ട്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 180.5 ഗ്രാം ആണ് ഭാരം. ആർട്ടിസ്റ്റിക് ബ്ലൂ, ആർട്ടിസ്റ്റിക് റെഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

വിവോ വി29ഇയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റ് 26,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 28,999 രൂപയാണ് വില. സെപ്റ്റംബർ 7നാണ് വിൽപ്പന ആരംഭിക്കുക. എന്നാൽ, വിവോ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി ഓഗസ്റ്റ് 28 മുതൽ പ്രീ-ഓർഡർ ചെയ്യാവുന്നതാണ്.

വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ചില ഓഫറുകളും കമ്പനി വിവോ വി29ഇയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 2,500 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും 2000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും വിവോ V29e സ്മാർട്ട്ഫോൺ പർച്ചേസിന് ഉറപ്പാക്കിയിട്ടുണ്ട്. തുടക്കത്തിൽ മാത്രമാകും ഈ ഓഫർ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Vivo V29e officially launched in India. The highlight of the Vivo V29e is its 50-megapixel selfie camera with auto-focus. The 8GB + 128GB base variant of the Vivo V29E has gone on sale in India at a starting price of Rs 26,999. The 8GB + 256GB variant is priced at Rs 28,999. It will go on sale on September 7.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X